Movlog

Movie Express

തകർപ്പൻ ചുവടുകളുമായി അമല പോൾ ! സോഷ്യൽ മീഡിയയിൽ വീഡിയോ ട്രെൻഡിങ് – കാണാം

ലാൽ ജോസ് സംവിധാനം ചെയ്ത് 2009ൽ പുറത്തിറങ്ങിയ “നീലത്താമര” എന്ന മലയാള സിനിമയിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന താരമാണ് അമല പോൾ. വളരെ ചെറിയ വേഷത്തിലൂടെ കടന്നുവന്ന താരം പിന്നീട് തമിഴ് സിനിമയിലേക്ക് ചേക്കേറുകയായിരുന്നു. “മൈന” എന്ന സിനിമയിലെ മികച്ച പ്രകടനത്തിലൂടെ തെന്നിന്ത്യൻ സിനിമയിലെ മുൻനിര നായിക ആയി മാറുകയായിരുന്നു അമലാപോൾ. തമിഴ്, മലയാളം, തെലുങ്ക് തുടങ്ങിയ തെന്നിന്ത്യൻ ഭാഷകളിൽ സജീവമാണ് താരം. “ഒരു ഇന്ത്യൻ പ്രണയകഥ”, “റൺ ബേബി റൺ”, “ഷാജഹാനും പരീക്കുട്ടിയും”, “അച്ചായൻസ്”, “മിലി” തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഹൃദയങ്ങൾ കീഴടക്കാൻ അമലയ്ക്ക് സാധിച്ചു.

അമല ചെയ്ത സിനിമകളെല്ലാം മികച്ച സ്വീകാര്യത നേടിയിരുന്നു. സമൂഹമാധ്യമങ്ങളിൽ വളരെ സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. സംവിധായകൻ എ എൽ വിജയവുമായി പ്രണയത്തിലായിരുന്ന അമലാപോൾ പിന്നീട് വിജയിനെ വിവാഹം കഴിക്കുകയായിരുന്നു. “ദൈവത്തിരുമകൾ” എന്ന സിനിമയുടെ സെറ്റിൽ വെച്ച് ആരംഭിച്ച സൗഹൃദം പിന്നീട് പ്രണയമാവുകയും അത് വിവാഹത്തിലേക്ക് എത്തുകയുമായിരുന്നു. എന്നാൽ ഈ വിവാഹബന്ധത്തിന് അൽപ്പായുസ്സ് ആയിരുന്നു. വിവാഹബന്ധം വേർപെടുത്തിയതിനു ശേഷം വിജയ് രണ്ടാമതും വിവാഹിതനായി. അമല പോൾ വീണ്ടും സിനിമയിൽ സജീവമായി.

സമൂഹ മാധ്യമങ്ങളിൽ ഏറെ സജീവമായിട്ടുള്ള താരം തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി പങ്കു വെക്കാറുണ്ട്. ഇപ്പോഴിതാ താരം പങ്കുവെച്ച ഒരു നൃത്ത വീഡിയോ ആണ് ഇപ്പോൾ ശ്രദ്ധേയമാവുന്നത്. അമലാപോളിന്റെ നൃത്തം കണ്ട് എന്തൊരു എനർജി ആണ് എന്ന് ആരാധകർ ഒന്നടങ്കം അഭിപ്രായപ്പെടുന്നു. “കീസ ” എന്ന ഗാനത്തിനാണ് അമല ചുവട് വെക്കുന്നത്. കീസ തന്റെ ദൈവമാണെന്നും ഹൃദയത്തിൽ മറഞ്ഞിരിക്കുന്ന ഒരു തോന്നൽ ആണെന്നും തന്നെ ഒരുപാട് പ്രശ്നങ്ങളിൽ നിന്നും രക്ഷപ്പെടുത്തിയിട്ടുണ്ട് എന്നും താരം കുറിച്ചു. ഈ കൊടുങ്കാറ്റ് തടയാൻ ഒരു വഴിയും കണ്ടെത്താൻ സാധിക്കുന്നില്ല. എനിക്ക് നിയന്ത്രിക്കാൻ സാധിക്കുന്നില്ല. എന്താണ് സംഭവിക്കുന്നത് എന്ന് മനസിലാവുന്നില്ല എന്ന് താരം വീഡിയോയ്‌ക്കൊപ്പം പങ്കുവെച്ചു. വിവാഹമോചനത്തിനുശേഷം അമലയുടെ പ്രണയ വാർത്തകളും വിവാഹ വാർത്തകളും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. എന്നാൽ ഗോസിപ്പുകൾ പ്രചരിപ്പിക്കരുത് എന്നും സമയമാകുമ്പോൾ ഞാൻ അറിയിക്കുമെന്നും പറഞ്ഞ് താരം രംഗത്തെത്തിയിരുന്നു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top