Movlog

Faith

അൽസു എന്ന സ്നേഹത്തോടെയുള്ള ആ വിളി ഇനി ഇല്ല.. ജൂഹിയുടെ അമ്മയുടെ വേർപാടിൽ ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവെച്ച് “ഉപ്പും മുളകി”ലെ കേശു.

ശനിയാഴ്ച രാവിലെ 11.45 ഓടെ ഇരുമ്പനം സീപോർട്ട് എയർപോർട്ട് റോഡിൽ എച്ച്പിസിഎല്ലിന് മുന്നിൽ വച്ച് ഉണ്ടായ ദാരുണമായ അപകടത്തിൽ ആയിരുന്നു “ഉപ്പും മുളകും” എന്ന പരമ്പരയിലൂടെ പ്രശസ്തയായ ജൂഹിയുടെ അമ്മ മരണപ്പെട്ടത്. മകനോടൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന ഭാഗ്യലക്ഷ്മിയുടെ സ്കൂട്ടറിന്റെ പിന്നാലെ കുടിവെള്ള ടാങ്കർ വന്നിടിക്കുകയായിരുന്നു. സ്കൂട്ടറിൽ നിന്ന് തെറിച്ചുവീണ ഭാഗ്യലക്ഷ്മിയുടെ ശരീരത്തിലൂടെ ലോറി കയറി ഇറങ്ങിയതിനാൽ തൽക്ഷണം തന്നെ മരിക്കുകയായിരുന്നു. മകൻ ചിരാഗ് രസ്തോഗി സ്കൂട്ടറിൽ നിന്നും തെറിച്ചു വീണ് എങ്കിലും കാര്യമായ പരിക്കുകൾ ഒന്നുമില്ലാതെ രക്ഷപ്പെട്ടു. സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ നിറഞ്ഞുനിൽക്കുന്നത് ഭാഗ്യലക്ഷ്മിയുടെ അപ്രതീക്ഷിത വിയോഗവും ജൂഹിയുടെ വീട്ടിലെ നൊമ്പര കാഴ്ചകളുമാണ്.

അമ്മയുടെ മൃതദേഹം വീട്ടിലെത്തിയപ്പോൾ അലറിവിളിച്ചുകൊണ്ട് ഓടിയെത്തിയ ജൂഹിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ നൊമ്പരം ആയി മാറിയിരിക്കുകയാണ്. രാജസ്ഥാൻ സ്വദേശിയായ രഘുവീർ സരൺ രസ്തോഗി ആണ് ജൂഹിയുടെ പിതാവ്. എറണാകുളത്ത് ബിസിനസ് ചെയ്യ്തിരുന്ന അദ്ദേഹം ഏതാനും വർഷങ്ങൾക്ക് മുമ്പായിരുന്നു മരണമടഞ്ഞത്. ഭാഗ്യലക്ഷ്മിയുടെ അകാല വിയോഗത്തിൽ “ഉപ്പും മുളകും” താരം അൽസബിത്ത് പങ്കുവെച്ച് കുറിപ്പ് ആണിപ്പോൾ ശ്രദ്ധേയമാവുന്നത്. “ഉപ്പും മുളകും” എന്ന പരമ്പരയിൽ ജൂഹി അവതരിപ്പിക്കുന്ന ലച്ചുവിന്റെ അനിയനായ കേശുവിനെ അവതരിപ്പിക്കുന്നത് അൽസാബിത്ത് ആണ്. അൽസു എന്ന സ്നേഹത്തോടെയുള്ള ആ വിളി നിലച്ചു. സ്നേഹമുള്ള ആന്റി ഇനി ഇല്ലെന്ന് അൽസാബിത്തിന് വിശ്വസിക്കാനാവുന്നില്ല. ഇഷ്ടമുള്ളവരെ ഈശ്വരൻ പെട്ടെന്ന് വിളിക്കുമെന്ന് എപ്പോഴും ആന്റി പറയുന്നത് ഇതായിരുന്നോ എന്ന് ഭാഗ്യലക്ഷ്മിയുടെ ചിത്രം പങ്കുവെച്ചുകൊണ്ട് അൽസാബിത്ത് കുറിച്ചു. നിരവധി പേരാണ് അൽസാബിത്ത് പങ്കുവെച്ച കുറിപ്പിനു താഴെ അനുശോചനങ്ങളും ആദരാഞ്ജലികളും അർപ്പിച്ചത്.

സുഹൃത്തിന്റെ പിറന്നാൾ ആഘോഷത്തിന് പങ്കെടുക്കാൻ എത്തിയപ്പോഴായിരുന്നു ജൂഹിക്ക് “ഉപ്പും മുളകും” എന്ന പരമ്പരയിലേക്ക് അവസരം ലഭിക്കുന്നത്. കുറച്ചുനാൾ കഴിഞ്ഞ് നിർത്താം എന്ന് കരുതി “ഉപ്പും മുളകി”ൽ അഭിനയിക്കാൻ എത്തിയ ജൂഹി മികച്ച സ്വീകാര്യത നേടിയതോടെ അഭിനയം തുടരാൻ തീരുമാനിക്കുകയായിരുന്നു. ജൂഹി അവതരിപ്പിച്ച ലച്ചുവിനെ ഇരുകൈയും നീട്ടി ആയിരുന്നു പ്രേക്ഷകർ സ്വീകരിച്ചത്. ഇടക്ക് വെച്ച് ജൂഹി പരമ്പരയിൽ നിന്നും പിന്മാറിയത് പ്രേക്ഷകരെ ഒരുപാട് വിഷമിപ്പിച്ചിരുന്നു. സമൂഹമാധ്യമങ്ങളിൽ വളരെ സജീവമായിട്ടുള്ള താരം പങ്കുവെക്കുന്ന ചിത്രങ്ങളും വിശേഷങ്ങളും എല്ലാം നിമിഷനേരം കൊണ്ട് തന്നെ വൈറൽ ആകാറുണ്ട്. അച്ഛന്റെ വേർപാടോടെ അമ്മയുടെ തണലിലായിരുന്നു ജൂഹിയും സഹോദരനും. അപ്രതീക്ഷിതമായ അമ്മയുടെ വേർപാടിൽ പൂർണ്ണമായും തകർന്നിരിക്കുകയാണ് ജൂഹി.

Click to comment

You must be logged in to post a comment Login

Leave a Reply

To Top