Movlog

Movie Express

തന്നെ അടിക്കുമ്പോൾ കിട്ടുന്നത് ഒരു ഹരമാണെന്ന് എനിക്ക് മനസ്സിലായി – തുറന്നു പറഞ്ഞു ഐശ്വര്യ

1994ൽ ലോക സുന്ദരി പട്ടം കരസ്ഥമാക്കിയ ഇന്ത്യയുടെ അഭിമാന താരമാണ് ഐശ്വര്യ റായി ബച്ചൻ. സൗന്ദര്യത്തിന്റെ അളവ്കോൽ ആയിട്ടാണ് ഐശ്വര്യയെ കണക്കാക്കുന്നത്. മണിരത്നം സംവിധാനം ചെയ്ത “ഇരുവർ” എന്ന തമിഴ് ചിത്രത്തിലൂടെ മോഹൻലാലിൻറെ നായികയായി അഭിനയരംഗത്തേക്ക് ചുവടുവെച്ച ഐശ്വര്യറായി, “കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ”, “ജീൻസ്”, “എന്തിരൻ” തുടങ്ങി നിരവധി തമിഴ് ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

“ഓർ പ്യാർ ഹോ ഗയ” എന്ന ചിത്രത്തിലൂടെ ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിച്ച താരം സൗന്ദര്യത്തോടൊപ്പം അഭിനയമികവും ഉണ്ടെന്ന് തെളിയിക്കുകയായിരുന്നു. “ഹം ദിൽ ദേ ചുകേ സനം”, “ദേവദാസ്”, “ഗുരു”, ” ജോധാ അക്ബർ”, “മുഹബത്തേൻ”, “ഏയ് ദിൽ ഹേ മുഷ്‌കിൽ” തുടങ്ങി നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങളിൽ നായികയായി തിളങ്ങിയ ഐശ്വര്യ റായി ബച്ചൻ 2007 ലായിരുന്നു അഭിഷേക് ബച്ചനെ വിവാഹം കഴിച്ചത്.

ഇവർക്ക് ഒരു മകളുണ്ട് ആരാധ്യ ബച്ചൻ. മംഗലൂരിൽ ജനിച്ച ഐശ്വര്യ റായി മികച്ച നർത്തകി കൂടിയാണ്. ആർക്കിടെക്ചർ ബിരുദം നേടാൻ കോളേജിലേക്ക് പ്രവേശിച്ചെങ്കിലും ഇടയ്ക്ക് വെച്ച് മോഡലിങ്ങിലേക്ക് തിരിയുകയായിരുന്നു താരം. ജീവകാരുണ്യ പ്രവർത്തനങ്ങളിലും വളരെ സജീവമാണ് താരം. 2007ഏപ്രിൽ 20 നായിരുന്നു ബോളിവുഡ് സിനിമാലോകവും പ്രേക്ഷകരും കാത്തിരുന്ന ആ താരവിവാഹം. “ഉംറാവോ ജാൻ”, “ഗുരു”, “കുച്ച് ന കഹോ”, ” രാവൺ”, “ധൂം 2” എന്നീ ചിത്രങ്ങളിൽ ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട് അഭിഷേകും ഐശ്വര്യയും.

ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം അനുരാഗ് കശ്യപ് നിർമ്മിക്കുന്ന “ഗുലാബ് ജാമുൻ” എന്ന ചിത്രത്തിൽ വീണ്ടും ഒന്നിക്കുകയാണ് ഇവർ. അഭിനയം കൊണ്ട് മാത്രമല്ല ശക്തമായ നിലപാടുകൾ കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുത്ത താരം ആണ് ഐശ്വര്യ റായ്. സിനിമകളിൽ ചുംബനരംഗം ഉൾപ്പെടെയുള്ള അടുത്തിടപഴകുന്ന രംഗങ്ങളിൽ അഭിനയിക്കുന്നതിൽ നിന്നും വിട്ടുനിൽക്കുന്നതിനെക്കുറിച്ച് ഐശ്വര്യയോട് ഇതിനു മുമ്പ് അഭിമുഖങ്ങളിൽ ചോദിച്ചിരുന്നു.

ഇതിന് ഐശ്വര്യ നൽകിയ മറുപടി വ്യാപകമായ വിമർശനത്തിന് വഴിവെച്ചു. ശരി എന്ന് തോന്നുമ്പോൾ അത്തരം രംഗങ്ങളിൽ അഭിനയിക്കുമെന്ന് ഐശ്വര്യ റായി തന്റെ നിലപാട് വ്യക്തമാക്കി. എന്നാൽ ഐശ്വര്യ ഒരു സേഫ് സോണിൽ കളിക്കുകയാണ് എന്നാണ് പലരും ആരോപിക്കുന്നത്. ഭാവിയിൽ തീരുമാനത്തിന് മാറ്റം ഉണ്ടാകുമോ എന്ന് അറിയില്ല, അതിനാൽ ഉറച്ച ഒരു നിലപാടെടുക്കാൻ തനിക്ക് ആകില്ലെന്ന് ഐശ്വര്യ വ്യക്തമാക്കി.

ഓൺ സ്ക്രീനിൽ ആദ്യമായ് ഐശ്വര്യ ചുംബനരംഗത്തിൽ അഭിനയിച്ചത് “ധൂം 2″വിൽ ആയിരുന്നു. ഇത് ബച്ചൻ കുടുംബത്തെ വല്ലാതെ ചൊടിപ്പിച്ചിരുന്നു എന്ന വാർത്ത പ്രചരിക്കുന്നു. തുടർന്ന് ഇത്തരം രംഗങ്ങളിൽ ഒന്നും ഐശ്വര്യ പിന്നീട് അഭിനയിച്ചിരുന്നില്ല. പിന്നീട് ഐശ്വര്യ ഇതിനെക്കുറിച്ച് പറഞ്ഞത് ആരെയും വേദനിപ്പിക്കുന്നത് ഒന്നും പറയാനും ചെയ്യാനും തനിക്ക് ആകില്ല എന്നായിരുന്നു. നന്നായി പെരുമാറുന്നത് മോശമാണ് എന്നാണ് കരുതപ്പെടുന്നത്.

എന്നാൽ താൻ ഇങ്ങനെയാണ് എന്നും, തന്നെ അടിച്ചമർത്തുന്നതിൽ ആളുകൾ വല്ലാതെ രസം കണ്ടെത്തുന്നു, പ്രത്യേകിച്ചും മാധ്യമങ്ങൾ, അവർക്ക് അത് തുടരാമെന്നും ഐശ്വര്യ വ്യക്തമാക്കി. 2018ൽ പുറത്തിറങ്ങിയ ഫന്നെ ഖാൻ ആണ് ഐശ്വര്യ അഭിനയിച്ച ഏറ്റവും അവസാനത്തെ ചിത്രം. മണിരത്നത്തിന്റെ ഡ്രീം പ്രൊജക്ടായ “പൊന്നിയൻ സെൽവൻ” ആണ് റിലീസ് ചെയ്യാനൊരുങ്ങുന്ന ചിത്രം. ഐശ്വര്യ റായിക്ക് പുറമെ വിക്രം, കാർത്തി, ജയം രവി, ത്രിഷ, ഐശ്വര്യ ലക്ഷ്മി, പ്രഭു, ജയറാം തുടങ്ങിയ വലിയ താരനിര തന്നെ ഉണ്ട് ഈ ചിത്രത്തിൽ.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top