Movlog

Movie Express

അന്ന് ലാലേട്ടൻ വീട്ടിലേക്ക് വരാൻ നിർബന്ധിച്ചു!

നടി ലക്ഷ്മിയുടെ മകളാണ് ഐശ്വര്യ. 1991ൽ “ഒളിയമ്പുകൾ” എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് ചുവടു വച്ച ഐശ്വര്യ മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങിയ തെന്നിന്ത്യൻ ഭാഷകളിലും സജീവമായിരുന്നു. “ഒളിയമ്പുകൾ” എന്ന മലയാള ചിത്രത്തിന് ശേഷം തെലുങ്ക്, തമിഴ്, കന്നഡ ചിത്രങ്ങളിൽ സജീവമായിരുന്ന താരം പിന്നീട് നാലു വർഷങ്ങൾക്കു ശേഷം 1993-ലാണ് വീണ്ടും മലയാള സിനിമയിൽ എത്തുന്നത്.”ബട്ടർഫ്ലൈസ്” എന്ന മോഹൻലാൽ ചിത്രത്തിൽ ഇരട്ട വേഷമായിരുന്നു താരം ചെയ്തിരുന്നത്. തെന്നിന്ത്യൻ ഭാഷകൾക്ക് പുറമേ ബോളിവുഡ് ചിത്രത്തിൽ അഭിനയിച്ചിട്ടുള്ള ഐശ്വര്യ പ്രിയദർശൻ സംവിധാനം ചെയ്‌ത “ഗർഡിഷ്‌ ” എന്ന ചിത്രത്തിലൂടെയാണ് ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്. മലയാളത്തിലെ സൂപ്പർഹിറ്റ് ചിത്രമായ “കിരീട”ത്തിന്റെ റീമേക്കായിരുന്നു ഈ ചിത്രം.

“നരസിംഹം”, “സത്യമേവജയതേ”, “ഷാർജ ടു ഷാർജ”, “പ്രജ”, “അഗ്നിനക്ഷത്രം”, “നോട്ട്ബുക്ക്” തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ മലയാള സിനിമയിലെ എല്ലാ സൂപ്പർതാരങ്ങൾക്കൊപ്പം അഭിനയിച്ചിട്ടുണ്ട് ഐശ്വര്യ.എന്നാൽ മലയാളത്തിലേക്കാൾ ഏറെ തമിഴ് സിനിമകളിലാണ് താരം കൂടുതൽ തിളങ്ങിയത്. 1994ൽ വിവാഹിതയായ ഐശ്വര്യ കുടുംബജീവിതത്തിന് പ്രാധാന്യം നൽകി സിനിമയിൽ നിന്നും വിട്ടു നിൽക്കുകയായിരുന്നു. എന്നാൽ ആ വിവാഹ ബന്ധത്തിന് അൽപ്പായുസ്സ് ആയിരുന്നു. 1996ൽ രണ്ടു വർഷത്തിന് ശേഷം വിവാഹ മോചിതയായ താരം പിന്നീട് പഠനത്തിലും ജോലിയിലും ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു.

വിവാഹം, വിവാഹേതര പ്രശ്‌നങ്ങൾ, മകളുടെ ജനനം, വിവാഹമോചനം എന്നീ പ്രതിസന്ധികൾ നിറഞ്ഞ ജീവിതങ്ങൾക്ക് ശേഷം 1999ൽ സിനിമയിലേക്ക് തിരിച്ചു വരികയായിരുന്നു താരം. പിന്നീട് നിരവധി അവസരങ്ങൾ ആയിരുന്നു താരത്തിനെ തേടിയെത്തിയത്. സിനിമകൾക്ക് പുറമേ പരമ്പരകളിലും സജീവമാണ് ഐശ്വര്യ. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തിരുന്ന “പാരിജാതം” എന്ന മലയാള പരമ്പരയിൽ ഐശ്വര്യ അഭിനയിച്ചിരുന്നു.പിന്നീട് സീ കേരളത്തിൽ സംപ്രേഷണം ചെയ്ത “ചെമ്പരത്തി” എന്ന മലയാളം സീരിയലിലും താരം അഭിനയിച്ചിരുന്നു. “ചെമ്പരത്തി”യിലെ അഖിലാണ്ഡേശ്വരി ആയി ഐശ്വര്യ എത്തിയത് ഏറെ ശ്രദ്ധേയമായിരുന്നു.മലയാള സിനിമയിൽ മോഹൻലാലിന്റെ നായികയായിട്ടാണ് ഐശ്വര്യ ഏറ്റവും കൂടുതൽ സിനിമകളിൽ അഭിനയിച്ചിട്ടുള്ളത്. പകരം വയ്ക്കാനില്ലാത്ത നടനവിസ്മയം ആണ് മോഹൻലാൽ. മലയാളികളുടെ സ്വകാര്യ അഹങ്കാരം ആണ് ലാലേട്ടൻ.

ലോകമെമ്പാടും ആരാധകരുള്ള മോഹൻലാലിനെക്കുറിച്ച് ഐശ്വര്യ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. മൂന്നു ദശാബ്ദത്തിലേറെ നീണ്ട അഭിനയജീവിതത്തിൽ താൻ കണ്ടതിൽ വെച്ച് ഏറ്റവും നിസ്വാർത്ഥനായ നായകനാണ് മോഹൻലാൽ എന്ന് ഐശ്വര്യ പറയുന്നു. “ബട്ടർഫ്ലൈസ്” എന്ന ചിത്രത്തിൽ ലാലേട്ടനൊപ്പം അഭിനയിക്കാൻ ആദ്യം പേടി ആയിരുന്നു എന്ന് താരം തുറന്നു പറയുന്നു. എന്നാൽ ഷൂട്ടിംഗ് മുന്നോട്ട് പോയപ്പോൾ പേടിയെല്ലാം മാറുകയായിരുന്നു.

മലയാളം ഡയലോഗുകൾ പറയുവാൻ ഐശ്വര്യയെ ലാലേട്ടൻ ഒരുപാട് സഹായിച്ചു. വളരെ അടുത്ത സൗഹൃദം ആയിരുന്നു ഇവർ തമ്മിൽ. അങ്ങനെ ലാലേട്ടൻ ഐശ്വര്യയെ വീട്ടിലേക്ക് ഒരിക്കൽ ക്ഷണിച്ചു എങ്കിലും ചില തിരക്കുകൾ കാരണം അന്ന് പോകാൻ കഴിഞ്ഞിട്ടില്ല.

ഇനി ഏതെങ്കിലും മലയാള സിനിമയിൽ അഭിനയിക്കാൻ വരുമ്പോൾ ഉറപ്പായും ലാലേട്ടന്റെ തിരുവനന്തപുരത്തെ വീട്ടിൽ പോകും എന്നും ഐശ്വര്യ പറയുന്നു. 2013ൽ രേവതി എസ് വർമ്മ സംവിധാനം ചെയ്ത “മാഡ് ഡാഡ്” എന്ന ചിത്രത്തിലാണ് അവസാനമായി താരം മലയാളത്തിൽ അഭിനയിച്ചത്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top