Movlog

Movie Express

സിനിമ കാരണം വീട്ടുകാർ ആറു മാസത്തോളം സംസാരിക്കാതിരുന്നിട്ടുണ്ട് എന്ന് വെളിപ്പെടുത്തി ഐശ്വര്യ ലക്ഷ്മി

“ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള” എന്ന ചിത്രത്തിലൂടെ നിവിൻ പോളിയുടെ നായികയായി മലയാള സിനിമയിലെത്തിയ താരമാണ് ഐശ്വര്യ ലക്ഷ്മി. ഒരു ഡോക്ടറായ ഐശ്വര്യ ലക്ഷ്മി മോഡലിങ്ങിലൂടെയാണ് അഭിനയരംഗത്തേക്ക് ചുവടുവെക്കുന്നത്. ചെയ്ത സിനിമകളെല്ലാം വമ്പൻ വിജയമാക്കിയ ഐശ്വര്യ ലക്ഷ്മി മലയാളത്തിനു പുറമേ തമിഴ് സിനിമകളിലും സജീവമാണ്.

മണിരത്നം സംവിധാനം ചെയ്‌ത്‌ ഐശ്വര്യ റായി കേന്ദ്രകഥാപാത്രം ആയെത്തുന്ന ബ്രഹ്മാണ്ഡചിത്രം “പൊന്നിയൻ സെൽവ”നിൽ ശ്രദ്ധേയമായ വേഷത്തിൽ ഐശ്വര്യ ലക്ഷ്മിയും എത്തുന്നുണ്ട്. ആഷിക് അബു സംവിധാനം ചെയ്‌ത്‌ ടോവിനോ തോമസ് നായകനായ “മായാനദി” ആയിരുന്നു ഐശ്വര്യയുടെ രണ്ടാമത്തെ ചിത്രം.

ഐശ്വര്യയുടെ അഭിനയ ജീവിതത്തിലെ തന്നെ വഴിത്തിരിവായി മാറുകയായിരുന്നു ഈ ചിത്രം. വളരെ ശക്തമായ ഒരു കഥാപാത്രത്തെയാണ് സിനിമയിൽ താരം അവതരിപ്പിച്ചത്. “മായാനദി”യിലെ അപ്പു എന്ന കഥാപാത്രം തന്നെയാണ് മലയാളത്തിലും തമിഴിലും ഐശ്വര്യയ്ക്ക് ഒരുപാട് അവസരങ്ങൾ നേടിക്കൊടുത്തത്.

ചിത്രത്തിലെ ട്രെയിലർ ഇറങ്ങിയപ്പോൾ തന്നെ സുഹൃത്തുക്കൾ അഭിനന്ദനങ്ങൾ അറിയിച്ചപ്പോൾ ഒരുപാട് ആത്മവിശ്വാസം വർദ്ധിച്ചതായി ഐശ്വര്യലക്ഷ്മി ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഇപ്പോഴിതാ തന്റെ അഭിനയ ജീവിതത്തെക്കുറിച്ച് വീട്ടുകാർക്ക് ഉള്ള അഭിപ്രായം തുറന്നു പറയുകയാണ് താരം. പ്രൊഫഷൺ വിട്ട് സിനിമാ ലോകത്തിലേക്ക് എത്തിയപ്പോൾ വീട്ടുകാർ ഒരുതരത്തിലും പിന്തുണച്ചിരുന്നില്ല എന്ന് തുറന്നു പറയുകയാണ് താരം.

മാതാപിതാക്കളുടെ ഒറ്റ മകൾ ആണ് ഐശ്വര്യ ലക്ഷ്മി. “മായാനദി” എന്ന സിനിമയ്ക്ക് ശേഷം ആറുമാസക്കാലത്തോളം വീട്ടുകാർ ഐശ്വര്യയോട് സംസാരിച്ചത് പോലുമില്ല. അത് മാറുവാൻ ഒരുപാട് സമയം എടുത്തു. പഠിച്ചു മേഖലയിൽ നല്ല ജോലി കണ്ടെത്തിയില്ലെങ്കിൽ സമൂഹത്തിന് അത് ഉൾക്കൊള്ളാൻ ഒരുപാട് പ്രയാസമാണ്. സിനിമാലോകത്ത് യാതൊരു ബന്ധവും ഇല്ലാതിരുന്ന ഐശ്വര്യ സിനിമയിലേക്ക് എത്തി തന്റെതായ ഒരു ഇടം നേടിയെടുത്തത് ഒരുപാട് പ്രതിസന്ധികൾ തരണം ചെയ്തു തന്നെയാണ്.

ഒരുപാട് ഒഡീഷനുകളും തിരസ്‌കരണവും നേരിട്ടതിന് ശേഷമാണ് ഐശ്വര്യ ഇന്ന് കാണുന്ന ഉയരങ്ങൾ കീഴടക്കിയത്. ഇപ്പോഴും ഐശ്വര്യയുടെ സിനിമാ ജീവിതത്തിന് വീട്ടുകാരുടെ ഭാഗത്തുനിന്നും പൂർണമായുള്ള പിന്തുണയില്ല. ഐശ്വര്യയുടെ സിനിമ മികച്ചതാണെന്ന് ഒരിക്കൽ പോലും വീട്ടുകാർ പറഞ്ഞിട്ടില്ലെന്നും ഐശ്വര്യലക്ഷ്മി വ്യക്തമാക്കി.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top