Movlog

Movie Express

ഗോവിന്ദുമായുള്ള ബന്ധം തുറന്നു വെളിപ്പെടുത്തി ഐശ്വര്യ ലക്ഷ്മി

ചെയ്ത സിനിമകൾ എല്ലാം വമ്പൻ വിജയമാക്കിയ നായിക ആണ് ഐശ്വര്യ ലക്ഷ്മി. “ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള”, “മായാനദി “, “വരത്തൻ”, “വിജയ് സൂപ്പറും പൗർണമിയും” എന്നീ സിനിമകളിലൂടെ പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കിയ താരം, മണി രത്നം സംവിധാനം ചെയ്യുന്ന “പൊന്നിയിൻ സെൽവൻ” എന്ന ബ്രഹ്മാണ്ഡ ചിത്രത്തിലും ശ്രദ്ധേയമായ വേഷം ചെയ്യുന്നുണ്ട്. അടുത്തിടെയായിരുന്നു താരം തമിഴ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ഇപ്പോഴിതാ ഗോവിന്ദ് വസന്തയുമായുള്ള തന്റെ ബന്ധം വെളിപ്പെടുത്തുകയാണ് താരം.

തൈക്കുടം ബ്രിഡ്ജ് എന്ന പ്രശസ്തമായ ബാൻഡിനെ കുറിച്ച് അറിയാത്ത മലയാളികൾ ഉണ്ടാവില്ല. മികച്ച പ്രകടനങ്ങളിലൂടെ മലയാളികളുടെ ഇഷ്ട ബാൻഡ് ആയി മാറിയ തൈക്കുടം ബ്രിഡ്ജിലെ ഗോവിന്ദ് വസന്ത ആയിരുന്നു “96 ” എന്ന ചിത്രത്തിലെ സംഗീത സംവിധായകൻ. ചിത്രത്തിലെ “കാതലേ കാതലേ” എന്ന് തുടങ്ങുന്ന ശ്രദ്ധേയമായ ഗാനം ഗോവിന്ദ് വസന്തയുടെ സംഗീത ജീവിതത്തിലെ വഴിത്തിരിവ് ആയി മാറുകയായിരുന്നു.

സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമായിട്ടുള്ള താരം ആണ് ഐശ്വര്യ ലക്ഷ്മി. ഐശ്വര്യ ലക്ഷ്മി പങ്കു വെച്ച പല ചിത്രങ്ങളിലും ഗോവിന്ദ് വസന്തയും എത്താറുണ്ട്. ഐശ്വര്യയുടെ ഏറ്റവും പുതിയ ചിത്രമായ “കാണെക്കാണെ” എന്ന സിനിമയുടെ പ്രൊമോഷന് വേണ്ടിയുള്ള ഒരു അഭിമുഖത്തിൽ ആണ് ഗോവിന്ദ് വസന്തയുമായുള്ള ബന്ധം താരം വെളിപ്പെടുത്തിയത്. ഐശ്വര്യ ചെയ്ത ആദ്യത്തെ പരസ്യ ചിത്രത്തിന് സംഗീതം നൽകിയത് ഗോവിന്ദ് ആയിരുന്നു. അന്ന് മുതൽ ആരംഭിച്ച സൗഹൃദം ആണ് ഇവരുടേത്. ഗോവിന്ദിന്റെ വീട്ടിലെ ഒരു അംഗത്തെ പോലെ ആണ് ഐശ്വര്യ. ഇരിങ്ങാലക്കുടയുള്ള ഗോവിന്ദിന്റെ വീട്ടിലെ സ്ഥിര സാന്നിധ്യം ആണ് താരം. ഇടയ്ക്കിടെ ഗോവിന്ദിന്റെ വീട്ടിൽ പോകുന്നത് കൊണ്ടും ചിത്രങ്ങൾ പങ്കു വെക്കുന്നത് കൊണ്ടും ഇവർ കസിൻസ് ആണെന്ന് ആണ് ആരാധകർ കരുതിയത്. എന്നാൽ ഞങ്ങൾ അടുത്ത സുഹൃത്തുക്കൾ മാത്രമാണ് എന്ന് ഐശ്വര്യ വെളിപ്പെടുത്തി. സഹോദരങ്ങൾ ഇല്ലാത്ത ഐഷുവിനെ ഗോവിന്ദിന്റെ വീട്ടുകാർ ദത്തെടുത്തത് പോലെ ആണെന്നും താരം കൂട്ടിച്ചേർത്തു.

Click to comment

You must be logged in to post a comment Login

Leave a Reply

To Top