Movlog

Movie Express

മീനാക്ഷിക്ക് പിന്നാലെ സമൂഹ മാധ്യമങ്ങളിൽ തരംഗമായി മഞ്ജുവിന്റെ ഏറ്റവും പുതിയ വീഡിയോ.

മലയാള സിനിമയുടെ ലേഡി സൂപ്പർ സ്റ്റാർ ആണ് മഞ്ജു വാരിയർ. വളരെ കുറച്ചു കാലം കൊണ്ട് തന്നെ ശക്തമായ സ്ത്രീ കഥാപാത്രങ്ങൾ ചെയ്‌ത്‌ മലയാളികൾ നെഞ്ചിലേറ്റിയ താരമാണ് മഞ്ജു. സിനിമയിൽ തിളങ്ങി നിൽക്കുന്ന സമയത്തായിരുന്നു ജനപ്രിയ നടൻ ദിലീപുമായുള്ള മഞ്ജുവിന്റെ വിവാഹം,. വിവാഹത്തെ തുടർന്ന് അഭിനയത്തിൽ നിന്നും താരം വിട്ടുനിൽക്കുകയായിരുന്നു. മഞ്ജുവിന്റെ തിരിച്ചുവരവിനെന്ന പോലെ മറ്റൊരു താരത്തിന്റെ തിരിച്ചുവരവിനായി മലയാളികൾ ഇത്രയേറെ കാത്തിരുന്നിട്ടുണ്ടാവില്ല. ദിലീപുമായുള്ള വിവാഹ മോചനത്തിന് ശേഷം മഞ്ജു വീണ്ടും സിനിമയിലേക്കെത്തിയപ്പോൾ ഇരുകയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു പ്രേക്ഷകർ.

രണ്ടാം വരവിലും കൈ നിറയെ സിനിമകൾ ആണ് മഞ്ജുവിനെ തേടിയെത്തുന്നത്. ഗംഭീര മേക്കോവറിൽ നിലവിലുള്ള യുവാനായികമാരെ പോലെ കൂടുതൽ ചെറുപ്പം ആയി തിളങ്ങുകയാണ് മഞ്ജു വാരിയർ. “ചതുർമുഖം” എന്ന മഞ്ജുവിന്റെ ഏറ്റവും പുതിയ സിനിമയുടെ പ്രൊമോഷന് വേണ്ടി എത്തിയ മഞ്ജുവിന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരുന്നു. ഒരു കോളേജ് കുമാരിയെ പോലെയുള്ള മഞ്ജുവിന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ തരംഗം തീർക്കുകയായിരുന്നു. സമൂഹ മാധ്യമങ്ങളിൽ സജീവമായിട്ടുള്ള താരം പങ്കു വെക്കുന്ന കുറിപ്പുകളും ചിത്രങ്ങളും ആരാധകർ ഏറ്റെടുക്കാറുണ്ട്.

ഇപ്പോഴിതാ താരം പങ്കു വെച്ച ഏറ്റവും പുതിയ വീഡിയോ ആണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമാവുന്നത്. ചിത്രകീരണത്തിനിടയിലെ രസകരമായ നിമിഷങ്ങൾ കോർത്തിണക്കിയ വീഡിയോ ആണ് താരം ആരാധകർക്കായി പങ്കു വെച്ചത്. മഞ്ജു തന്നെ അഭിനയിച്ച “കണ്ണെഴുതി പൊട്ടും തൊട്ട് ” എന്ന സൂപ്പർഹിറ്റ് ചിത്രത്തിലെ “കൈതപ്പൂവിൻ ” എന്ന ഗാനമാണ് വീഡിയോയിൽ പശ്ചാത്തലത്തിൽ ഉൾപ്പെടുത്തിയത്. മികച്ച പ്രതികരണമാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്. സന്തോഷത്തോടെയുള്ള മഞ്ജുവിനെ കാണുമ്പോൾ മനസ് നിറയുന്നു എന്നും, എങ്ങനെയാണ് ഇങ്ങനെ ചെറുപ്പവും ക്യൂട്ട്ആയി ഇരിക്കാൻ സാധിക്കുന്നെ എന്ന് തുടങ്ങി നിരവധി കമന്റുകൾ ആണ് എത്തുന്നത്.

അടുത്തിടെ മഞ്ജുവിന്റെ മകൾ മീനാക്ഷിയുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമായിരുന്നു. ദീപിക പദുകോൺ നായിക ആയ “പത്മാവത്” എന്ന ചിത്രത്തിലെ “നൈനോവാലെ നെ ” എന്ന ഗാനത്തിന് ചുവടുകൾ വെച്ച മീനാക്ഷിയുടെ വീഡിയോ വൈറൽ ആയിരുന്നു. അമ്മയെ പോലെ മകളും മികച്ച നർത്തകി ആണെന്ന് ആരാധകർ ഒന്നനടങ്കം അഭിപ്രായപ്പെട്ടു. സിനിമയിൽ അഭിനയിച്ചിട്ടില്ലെങ്കിലും ഒരുപാട് ആരാധകർ ഉള്ള താരപുത്രി ആണ് മീനാക്ഷി ദിലീപ്. അമ്മയുടെയും മകളുടെയും വീഡിയോ ആണിപ്പോൾ സമൂഹ മാധ്യമങ്ങളിൽ തംരംഗം ആയിരിക്കുന്നത്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top