ഫ്ലവേഴ്സിൽ സംപ്രേഷണം ചെയ്യുന്ന ഒരു കോടി എന്ന പരിപാടിയിൽ ഒട്ടുമിക്ക. താരങ്ങളും എത്താറുണ്ട് അടുത്ത സമയത്തായിരുന്നു നടിയായ ഹണി റോസ് ഈ പരിപാടിയിലെത്തിയത്. പരിപാടിയിൽ എത്തിയതും ഹണി പറഞ്ഞ ചില കാര്യങ്ങൾ വളരെ പെട്ടെന്ന് തന്നെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. എനിക്ക് വേണ്ടി ഒരു ആരാധകൻ അമ്പലം പണിതിട്ടുണ്ട് എന്നാണ് പറഞ്ഞത്. അയാളുടെ പേര് പാണ്ടി എന്നാണെന്നും, ആദ്യ സിനിമയായ ബോയ്ഫ്രണ്ട് മുതൽ തന്നെ അയാൾ തന്റെ വലിയ ഫാൻ ആണ് എന്നും എപ്പോഴും വിളിച്ച് സംസാരിക്കും എന്നൊക്കെയായിരുന്നു ഹണി പറഞ്ഞത്.
ഇപ്പോഴിതാ അതിനുശേഷം ട്രോളുകളും ഏൽക്കേണ്ടതായി വന്നിരുന്നു. ഇപ്പോൾ ഹണി റോസിന് പിന്തുണ അറിയിച്ചു എത്തിയിരിക്കുകയാണ് മിനിസ്ക്രീൻ നായികയായ സൗപർണിക. സൗപർണിക പറയുന്നതുപോലെ തന്നെ സമാനമായി അനുഭവങ്ങളിലൂടെ താനും കടന്നുപോയിട്ടുണ്ട് എന്നാണ്. 15 വർഷമായി പാണ്ടി ഒരു വ്യക്തി തന്നെയും വിളിക്കുന്നുണ്ട്. എന്നും മെസ്സേജ് അയക്കാറുണ്ട്. ഹണിയോട് പറഞ്ഞ കാര്യങ്ങൾ തന്നെയാണ് എന്നോട് പറഞ്ഞിട്ടുള്ളത്. എന്റെ പിറന്നാൾ വീട്ടിലുള്ളവരുടെ പിറന്നാൾ അങ്ങനെയുള്ള അവസരങ്ങളിൽ ഒക്കെ പാണ്ടി അവരുടെ വീട്ടിൽ പായസം വയ്ക്കുകയും എനിക്ക് വേണ്ടി പ്രാർത്ഥിക്കുകയും ഒക്കെ ചെയ്യാറുണ്ടെന്ന് പറയുന്നു. നമുക്ക് വേണ്ടി പ്രാർത്ഥിക്കുക എന്ന് പറയുന്നത് വളരെയധികം സന്തോഷമുള്ള കാര്യം ആണ്.
അതോടൊപ്പം തന്നെ എനിക്കുവേണ്ടി അമ്പലം പണിതു എന്നാണ് പറഞ്ഞിരിക്കുന്നത്. എന്നോട് അങ്ങനെ പറഞ്ഞ ഒരാൾ ഹണിയോട് അങ്ങനെ പറയുന്നതിൽ വലിയ അതിശയം ഒന്നും തോന്നുന്നില്ല. ഹണി റോസ് പറയുന്നുണ്ട് പാണ്ടിയെ കണ്ടിട്ടില്ല എന്ന്, എന്നാൽ ഞാൻ അയാളെ കണ്ടിട്ടുണ്ട്. ഒരു പ്രോഗ്രാമിന് പോയപ്പോൾ കണ്ടതാണ്. അയാളുടെ ഒരു ഫോട്ടോയും എന്റെ കയ്യിൽ ഉണ്ട്. എല്ലാ ദിവസവും മെസ്സേജ് അയക്കാറുണ്ട്. ആ പാണ്ടി തന്നെയാണോ ഈ പാണ്ടി എന്ന് എനിക്ക് അറിയില്ല. പക്ഷേ ഹണി റോസ് പറഞ്ഞ കാര്യങ്ങൾ തന്നെയാണ് അയാൾ എന്നോട് പറഞ്ഞിട്ടുള്ളത്. അതുകൊണ്ട് എനിക്കൊരു സംശയം തോന്നി. അതാണ് ഞാൻ ഇങ്ങനെ ഒരു വീഡിയോ പങ്കുവെക്കുന്നത് എന്നും സൗപർണിക പറയുന്നുണ്ടായിരുന്നു.
എന്റെ ഹസ്ബൻഡ് എപ്പോഴും എന്നെ ഇത് പറഞ്ഞു കളിയാക്കാറുണ്ട് എന്ന് രസകരമായ രീതിയിൽ സൗപർണിക പറയുന്നുണ്ടായിരുന്നു. അതേസമയം ഹണി റോസിന് വലിയ രീതിയിലുള്ള ട്രോളുകൾ ആയിരുന്നു ഇതിനുശേഷം ഏൽക്കേണ്ടി വന്നത്. നടി ഖുശ്ബുവിനുശേഷം, തമിഴ്നാട്ടിൽ സ്വന്തമായി അമ്പലം ഉള്ള നടിയെന്ന പേരിലാണ് ഹണിറോസിനെ പിന്നീട് ട്രോളന്മാർ വിശേഷിപ്പിച്ചിരുന്നത്. ആരാധന അന്ധം ആകുമ്പോഴാണ് ഇത്തരം യുക്തിയില്ലാത്ത കാര്യങ്ങൾ പലരും ചെയ്യുന്നത്. താരങ്ങളോടുള്ള അമിതമായി ആരാധന പലപ്പോഴും വലിയ അപകടങ്ങൾക്ക് വഴിവെക്കാറുണ്ട്.
