Movlog

Kerala

ആദിത്യൻ ജയനും അമ്പിളി ദേവിയും തമ്മിലുള്ള ഫോൺ സംഭാഷണം പുറത്ത് – കാര്യങ്ങളുടെ സത്യാവസ്ഥ പുറത്ത് !

സമൂഹ മാധ്യമങ്ങളിൽ ഇന്ന് ഏറെ ചർച്ച ചെയ്യപ്പെടുന്ന വിഷയമാണ് താരദമ്പതികളായ ആദിത്യന്റെയും അമ്പിളിയുടെയും ദാമ്പത്യത്തിലെ പ്രശ്നങ്ങൾ. രണ്ടു വർഷങ്ങൾക്ക് മുമ്പാണ് അമ്പിളിയും ആദിത്യനും വിവാഹിതരായത്. ഇരുവരുടെയും രണ്ടാം വിവാഹമായിരുന്നു ഇത്. വിവാഹത്തോടെ ഒരുപാട് വിവാദങ്ങളും വിമർശനങ്ങളും ഉയർന്നിരുന്നു എങ്കിലും സന്തോഷകരമായ ഇവരുടെ കുടുംബജീവിതം വിമർശകരുടെ വായടപ്പിച്ചു. മക്കളുടെ ചിത്രങ്ങളും വീട്ടിലെ വിശേഷങ്ങളും പങ്കു വെച്ച് സമൂഹ മാധ്യമങ്ങളിൽ സജീവമായിരുന്നു ഇരു താരങ്ങളും. എന്നാൽ ഇപ്പോൾ ഇവരുടെ കുടുംബ പ്രശ്നങ്ങളാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ആദിത്യന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന് വെളിപ്പെടുത്തി അമ്പിളി ദേവി ആണ് ആദ്യം രംഗത്തെത്തിയത്. താൻ വഞ്ചിക്കപ്പെട്ടു എന്നും തന്നോട് വിവാഹമോചനം ആവശ്യപ്പെട്ടു എന്നും തന്റെ ജീവന് ഭീഷണി ഉണ്ടെന്നും അമ്പിളി ദേവി വെളിപ്പെടുത്തി.

ഇതിനു തൊട്ടു പിന്നാലെ അമ്പിളി ദേവിയുടെ ആരോപണങ്ങൾ വ്യാജമാണെന്നും അമ്പിളി ദേവിക്ക് മറ്റു പലരുമായി ബന്ധം ഉണ്ടായിരുന്നു എന്നും ആരോപിക്കുകയാണ് ആദിത്യൻ. തെളിവ് സഹിതമാണ് ആദിത്യൻ തന്റെ ഭാഗം വ്യക്തമാക്കിയത്. മക്കളെ ഓർത്ത് മാത്രമാണ് ഇത് വരെ മിണ്ടാതിരുന്നത് എന്നും ആദിത്യൻ കൂട്ടിച്ചേർത്തു. ഇപ്പോഴിതാ ഇവർ തമ്മിലുള്ള ഒരു ഫോൺ സംഭാഷണമാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. ആദിത്യന്റെ അസഭ്യം പറച്ചിലുകളും കേട്ടാൽ അറയ്ക്കുന്ന വിധമുള്ള സംഭാഷണവും എല്ലാം സൗമ്യമായി കേട്ടിരിക്കുകയായിരുന്നു അമ്പിളി ദേവി. അമ്പിളിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് ആദിത്യനും ആദിത്യന് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് അമ്പിളിയും സംഭാഷണത്തിൽ പറയുന്നു.

തന്റെ കൂടെ ജീവിച്ച് തന്നെ ഇല്ലാതാക്കാൻ ആണ് അമ്പിളി ശ്രമിക്കുന്നത് എന്നും അമ്പിളിയുടെ അമ്മയാണ് ഇതിനെല്ലാം കൂട്ട് നിൽക്കുന്നതെന്നും ആദിത്യൻ പറയുന്നുണ്ട്. ഇരുവരെയും പിന്തുണച്ചും വിമർശിച്ചും ആളുകൾ എത്തുന്നുണ്ട്. അമ്പിളിയെ ഒഴിവാക്കാൻ വേണ്ടി ആദിത്യൻ കളിക്കുന്ന കളികൾ ആണ് ഇതെന്ന് പലരും അഭിപ്രായപ്പെടുന്നു. അമ്പിളി ദേവി ആള് ശരിയല്ല എന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്. എന്നാൽ ഇരുവരെയും സ്നേഹിക്കുന്ന മലയാളികൾ മക്കളെ ഓർത്തെങ്കിലും ഇവർ ഒന്നിക്കണം എന്ന് പറയുന്നുണ്ട്. തെറ്റിദ്ധാരണകളും പ്രശ്നങ്ങളും മാറി ഇരുവർക്കും സന്തോഷകരമായ ഒരു കുടുംബജീവിതം നയിക്കാൻ സാധിക്കട്ടെ എന്ന് പലരും ആശംസിക്കുന്നു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top