Movlog

Movie Express

കൂടെ കിടന്നതിനു കോടികൾ വാങ്ങിയെടുത്തു അവൾ – ഞെട്ടിക്കുന്ന ആരോപണങ്ങളുമായി കങ്കണയുടെ മുൻ കാമുകൻ

അഭിനയ മികവ് കൊണ്ടും ശക്തമായ നിലപാടുകൾ കൊണ്ടും ബോളിവുഡിൽ തന്റേതായ സ്ഥാനം നേടിയെടുത്ത താരമാണ് കങ്കണ റണൗട്ട്. 2006 ൽ “ഗ്യാങ്‌സ്റ്റർ ” എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് ചുവട് വെച്ച താരം നിരവധി ശക്തമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയ താരമായി മാറുകയായിരുന്നു. നായകന്മാർ വാഴ്ന്നിരുന്ന ബോളിവുഡിൽ കങ്കണയുടെ നായികാപ്രാധാന്യമുള്ള ചിത്രങ്ങൾ മികച്ച സ്വീകാര്യത നേടി.

വളരെ ചുരുങ്ങിയ കാലം കൊണ്ട് നാല് തവണ ദേശീയ പുരസ്‌കാരങ്ങൾ കരസ്ഥമാക്കിയിട്ടുള്ള നടിയാണ് കങ്കണ. അഭിനയത്തിലെന്ന പോലെ വിവാദങ്ങളുടെ നായിക കൂടിയാണ് കങ്കണ. പല താരങ്ങൾക്കെതിരെ രൂക്ഷമായ വിമർശനങ്ങളും വിവാദങ്ങളും ഉന്നയിച്ച് കങ്കണ രംഗത്തെത്താറുണ്ട്. ഹൃതിക് റോഷൻ, ആമിർ ഖാൻ, ദീപിക പദുകോൺ, രൺബീർ കപൂർ, ആലിയ ഭട്ട് എന്നിവർക്കെതിരെ അതിരൂക്ഷമായ വിമർശനങ്ങളുമായി കങ്കണ മുന്നോട്ട് വന്നിരുന്നു.

ബോളിവുഡ് താരങ്ങൾക്കും സംവിധായകർക്കും നിർമാതാക്കൾക്കും എതിരെ കങ്കണയുടെ പ്രസ്താവനകളും സാമൂഹിക-രാഷ്ട്രീയ വിഷയങ്ങളിൽ താരം സ്വീകരിക്കുന്ന നിലപാടുകൾ എല്ലാം വിവാദങ്ങൾ ആയിട്ടുണ്ട്. താരത്തിന്റെ വാക്കുകൾ പരിധി ലംഘിച്ചപ്പോൾ ട്വിറ്റർ പോലും കങ്കണയുടെ അക്കൗണ്ട് ബാൻ ചെയ്‌തു. പ്രമുഖ ബോളിവുഡ് സംവിധായകനും നടനുമായ ആദിത്യ പഞ്ചോലിക്കെതിരെ ആരോപണങ്ങളുമായി കങ്കണ മുന്നോട്ട് വന്നിരുന്നു.

കങ്കണയെ സിനിമയിലേക്ക് കൊണ്ട് വന്ന വ്യക്തി ആണ് ആദിത്യ. പതിനേഴ് വയസ് മാത്രം പ്രായമുള്ളപ്പോൾ ആദിത്യ തന്നെ ശാരീരികമായി ഉപദ്രവിച്ചിരുന്നു എന്നായിരുന്നു കങ്കണ ആരോപിച്ചത്. നടി സറീന വഹാബിന്റെ ഭർത്താവ് ആണ് ആദിത്യ പഞ്ചോളി. മുപ്പതിലേറെ വർഷങ്ങളായിട്ടുള്ള ദാമ്പത്യം ആണ് ഇവരുടേത്. കങ്കണയെ സിനിമയിലേക്ക് കൊണ്ട് വന്ന ആദിത്യയുമായി വളരെ അടുത്ത സൗഹൃദം ആയിരുന്നു നടിക്ക്.

ആ സൗഹൃദം പിന്നീട് ഡേറ്റിങ്ങിൽ എത്തി. ഇവരുടെ ബന്ധം തെറ്റി പിരിഞ്ഞതിന് ശേഷം ആണ് ആദിത്യയ്ക്കെതിരെ ആരോപണവുമായി കങ്കണ എത്തിയത്. ആദിത്യ തലയ്ക്ക് ആഞ്ഞടിച്ച് ര ക്തം വരെ വന്നിട്ടുണ്ടെന്ന് കങ്കണ ആരോപിച്ചു. ആദിത്യ കങ്കണയെ മ ർ ദ്ദി ക്കു ക യും ല ഹ രി ക്ക് അ ടി മ യാക്കി വീട്ടിൽ പൂട്ടിയിടുകയും ചെയ്തിരുന്നു എന്ന് താരം ആരോപിച്ചിരുന്നു. ഇതിനെതിരെ ശക്തമായി ആദിത്യ പ്രതികരിച്ചിരുന്നു.

ഒരിക്കൽ കങ്കണ ആദിത്യയോട്‌ ഒരു വീട് വാങ്ങാൻ ഒരു കോടി വേണം എന്നായിരുന്നു പറഞ്ഞത്. ആദിത്യക്കെതിരെ പോലീസിൽ പരാതി നൽകിയതിന് ശേഷമായിരുന്നു ഈ സംഭവം. ഒരു സുഹൃത്തിനെ വിളിച്ച് ഗ്യാരണ്ടി നൽകി 50 ലക്ഷത്തിന് ലോൺ ശരിയാക്കി കൊടുക്കുകയും പിന്നീട് 55 ലക്ഷം രൂപയും നൽകുകയും ചെയ്തു. 25 ലക്ഷം മാത്രമാണ് കങ്കണതിരികെ നൽകിയത് എന്നും ഇനിയും 30 ലക്ഷം രൂപ തരാൻ ഉണ്ടെന്നും ആദിത്യ വെളിപ്പെടുത്തി.

ആദിത്യയും കങ്കണയും ഭർത്താവും ഭാര്യയും പോലെയാണ് കഴിഞ്ഞതെന്നും താമസിക്കാൻ ഒരു വീട് നിർമ്മിച്ച് എന്നും ആദിത്യ വെളിപ്പെടുത്തി. ആദ്യം കാണുമ്പോൾ കങ്കണയുടെ പക്കൽ ഒരു രൂപ പോലും ഉണ്ടായിരുന്നില്ല. റോഡ് സൈഡിൽ കരച്ചിലിന്റെ വക്കത്ത് ഒരു സുഹൃത്തിനോടൊപ്പം ബൈക്കിൽ കങ്കണ ഇരിക്കുന്നത് ആയിരുന്നു ആദ്യത്തെ കാഴ്ച. ഹായ് പറഞ്ഞു കങ്കണ എന്നാണ് പേര് എന്ന് പറഞ്ഞപ്പോഴാണ് ആദിത്യയ്ക്ക് ഓർമ്മ വന്നത്.

കങ്കണയെ സഹായിക്കണമെന്ന് അതിന് മുമ്പ് ഒരു സുഹൃത്ത് ആദിത്യയോട് പറഞ്ഞിരുന്നു. പിന്നീട് കങ്കണ സ്ഥിരമായി വിളിക്കാൻ തുടങ്ങി. അങ്ങനെ നടിയുമായി പ്രണയത്തിലായി. ഒരു സിനിമയുടെ ചിത്രീകരണത്തിനായി കങ്കണ ദക്ഷിണാഫ്രിക്കയിൽ പോയി വന്നതിനു ശേഷം ആയിരുന്നു ഇവർക്കിടയിൽ പ്രശ്നം തുടങ്ങുന്നത്. ഒരു നടന് കങ്കണ അയച്ച മെസ്സേജുകൾ വായിച്ചപ്പോൾ അതിലൊട്ടും നിഷ്കളങ്കത തോന്നിയില്ല എന്നും അങ്ങനെ ആണ് ആദ്യമായി കങ്കണയെ അടിച്ചതെന്നും ആദിത്യ പറഞ്ഞു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top