Movlog

Faith

ആദിത്യയ്ക്ക് എന്താണ് സംഭവിച്ചത് ?

സാക്ഷരത കേരളം, ദൈവത്തിന്റെ സ്വന്തം നാട് എന്നെല്ലാം വിശേഷിപ്പിക്കുന്ന നാടാണ് നമ്മുടെ കേരളം. ഭർതൃഗൃഹത്തിൽ ജീ വ നൊ ടുക്കുകയും നിസ്സഹായരായി പ്രശ്നങ്ങൾ ഏറ്റുവാങ്ങുകയും ചെയ്യുന്ന സ്ത്രീകളെ കുറിച്ചുള്ള വാർത്തകൾ ഇന്ന് സർവസാധാരണം ആയിരിക്കുകയാണ്. ഇപ്പോഴിതാ തിരുവനന്തപുരം ആനന്ദപുരം സ്വദേശി ആദിത്യയെ(24) ആണ് ഭർതൃഗൃഹത്തിൽ ജീ വ നൊ ടുക്കിയ നിലയിൽ കണ്ടെത്തിയത്. രണ്ടു മാസം മുമ്പായിരുന്നു ആദിത്യയും മിഥുനും തമ്മിലുള്ള വിവാഹം. വളരെ ആഘോഷപൂർവ്വമായിരുന്നു ഇവരുടെ വിവാഹം നടന്നത്.

ആദിത്യ പൂർണ്ണ സന്തോഷവതിയായിരുന്നു എന്ന് ബന്ധുക്കൾ പറയുന്നു. കഴിഞ്ഞ ദിവസമായിരുന്നു ആദിത്യയെ ഭർതൃവീട്ടിൽ ജീ വ നൊ ടുക്കിയ നിലയിൽ കണ്ടെത്തിയത്. മിഥുന്റെ അച്ഛന്റെയും അമ്മയുടെയും വിവാഹ വാർഷികം ആഘോഷിക്കാനായി വീട് അലങ്കരിക്കുകയും കേക്ക് ബുക്ക് ചെയ്യുകയും എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയത് ആദിത്യ ആയിരുന്നു. ഒരുക്കങ്ങൾക്ക് ശേഷം കിടപ്പുമുറിയിലേക്ക് പോയ ആദിത്യ തിരിച്ചു വരാത്തതിനെ തുടർന്ന് അന്വേഷിക്കാൻ ചെന്നപ്പോഴാണ് ആദിത്യയെ ജീവൻ അവസാനിപ്പിച്ച നിലയിൽ കണ്ടെത്തിയത്.

പ്രമുഖ പണമിടപാട് സ്ഥാപനത്തിൽ ഡ്രൈവറായ മിഥുൻ രാവിലെ തന്നെ ജോലിക്ക് പോയിരുന്നു. ഇവരുടെ മുറിയിൽ നിന്നും കുറിപ്പുകൾ ഒന്നും ലഭിച്ചിട്ടില്ല അതിനാൽ എന്തിന് വേണ്ടിയാണ് ആദിത്യ ജീ വ നൊ ടു ക്കി യത് എന്ന ആശങ്കയിലാണ് ബന്ധുക്കളും സുഹൃത്തുക്കളും. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ 66ഓളം സ്ത്രീ ധ ന പ്രശ്ന ജീവൻ അവസാനിപ്പിക്കൽ കേരളത്തിൽ സംഭവിച്ചിരിക്കുന്നത്. ഇതിൽ എല്ലാ തരം സംഭവങ്ങളും ഉണ്ട് എന്നത് ഏറെ ഭീതിപ്പെടുത്തുന്ന വസ്തുതയാണ്.

അടുത്തിടെ ശാസ്താംകോട്ടയിൽ ഭർതൃഗൃഹത്തിൽ ജീ വ നൊ ടു ക്കിയ വിസ്മയയുടെ വിയോഗത്തിനു ശേഷം സ്ത്രീ ധ നം നൽകുന്നതിനെക്കുറിച്ചും സ്ത്രീ ധ ന പ്രശ്നങ്ങളെ കുറിച്ചുമെല്ലാം വലിയ ചർച്ചകളും ഘോരഘോരം ഉള്ള പ്രസംഗങ്ങളും ഉണ്ടായിരുന്നെങ്കിലും പിന്നീടും സ്ത്രീ ധ നം നൽകിയുള്ള വിവാഹങ്ങൾ നമ്മുടെ കേരളത്തിൽ നടനടന്നു കൊണ്ടേയിരുന്നു. 1961ൽ സ്ത്രീ ധ ന നിരോധന നിയമം പ്രാബല്യത്തിൽ വന്നുവെങ്കിലും അതിനെയെല്ലാം കാറ്റിൽപ്പറത്തിക്കൊണ്ട് ഇന്നും കടംവാങ്ങി പെണ്മക്കൾക്ക് സ്ത്രീ ധ നം നൽകുന്ന സമ്പ്രദായമാണ് നമ്മുടെ നാട്ടിൽ തുടരുന്നത്.

സ്ത്രീ ധ നം എന്ന പേരിനു പകരം പെണ്മക്കൾക്കുള്ള സമ്മാനം എന്നായെന്നു മാത്രം. കൊല്ലം അഞ്ചലിൽ ഉത്രയെ ഭർത്താവ് സൂരജ് പാമ്പിനെ കൊണ്ട് ഇല്ലാതാക്കിയതും , ശാസ്താംകോട്ടയിൽ ഒരുപാട് പ്രശ്നങ്ങൾ നേരിട്ട ശേഷം ജീ വ നൊ ടു ക്കിയ വിസ്മയയും, കരുനാഗപ്പള്ളി അയണിവേലിക്കകത്ത് ഭർത്തൃവീട്ടിൽ പട്ടിണികിടന്ന് തുഷാരയും എല്ലാം ഈ സ്ത്രീ ധ ന പ്രശ്നങ്ങളുടെ ഇ ര ക ളാ ണ്. പലപ്പോഴും ഇത്തരം കേസുകൾ ആദ്യമുണ്ടാകുന്ന കോലാഹലത്തിന് ശേഷം കെട്ടടങ്ങുന്നതാണ് പതിവ്. പ്രതികൾക്ക് ശി ക്ഷ ലഭിക്കാത്തതുകൊണ്ട് സ്ത്രീകൾക്ക് നേരെയുള്ള ഇത്തരം കൃ ത്യ ങ്ങൾ തുടർന്നുകൊണ്ടേയിരിക്കുന്നു.

സ്വന്തമായി വരുമാനം ഇല്ലാത്തതുകൊണ്ടും സമൂഹം സ്ത്രീകൾക്ക് നേരെ വിരൽ ചൂണ്ടുന്നത് കൊണ്ടും വീട്ടുകാർക്ക് ഒരു ബാധ്യതയാവരുത് എന്നുള്ള ചിന്തകളാണ് പലപ്പോഴും എത്ര പ്രശ്നം ഉണ്ടായാലും എല്ലാം സഹിച്ച് ഭർത്തൃവീട്ടിൽ കടിച്ചുതൂങ്ങാൻ സ്ത്രീകളെ പ്രേരിപ്പിക്കുന്നത്. വിദ്യാഭ്യാസം ഉണ്ടായിട്ടുപോലും പലപ്പോഴും പ്രശ്നങ്ങൾക്കെതിരെ പ്രതികരിക്കാൻ പെൺകുട്ടികൾ തയ്യാറാവാത്തത് ഏറെ വേദനാജനകമാണ്. ഭർത്താവിന്റെ വരുമാനത്തെ ആശ്രയിക്കേണ്ടി വരുന്നതാണ് പലപ്പോഴും സ്ത്രീകളെ നിശബ്ദരാക്കി കളയുന്നത്.

വിസ്മയ യെ പോലെ വളരെ കുറച്ചുപേരുടെ അനുഭവങ്ങൾ മാത്രമാണ് പുറംലോകം അറിയുന്നുള്ളൂ. ആരുമറിയാതെ ജീവിതകാലം മുഴുവൻ ഭർത്തൃവീട്ടിൽ പ്രശ്നങ്ങൾ എരിഞ്ഞടിയുന്ന എത്രയോ സ്ത്രീ ജീവിതങ്ങൾ ഉണ്ട്. ഇനിയെങ്കിലും ഈ സ്ത്രീ ധ ന സമ്പ്രദായം അവസാനിപ്പിച്ചില്ലെങ്കിൽ ഉത്രമാരും വിസ്മയകളും അർച്ചനമാരും വീണ്ടും വീണ്ടും ഉണ്ടായിക്കൊണ്ടിരിക്കും. സാക്ഷരതയിൽ മുൻപന്തിയിൽ നിൽക്കുന്ന കേരളത്തിൽ ഇന്നും ഒരു പെൺകുട്ടി ജനിച്ചു വളരുമ്പോൾ സമൂഹം അവളിലേക്ക് അടിച്ചേൽപ്പിക്കുന്ന ചില ചുമതലകളും ധർമ്മങ്ങളും ഉണ്ട്.

പെൺമക്കളെ ഒരു വിൽപ്പ ന ച്ച ര ക്കാക്കി മാറ്റാതെ തന്റേടത്തോടെ പെരുമാറാനും പ്രതിബന്ധങ്ങളെ അതിജീവിക്കാനും തന്റെ ശരീരത്തിന് നേരെ ഒരുത്തൻ കൈ പൊന്തിച്ചാൽ അവിടെനിന്നും ഇറങ്ങി പോരാനും, ഏത് സാഹചര്യത്തിലും സ്വന്തമായി മാതാപിതാക്കളും അവളുടെ വീടും അവൾക്കായി ഉണ്ടാവും എന്ന ഉറപ്പും രക്ഷിതാക്കൾ പെൺമക്കൾക്ക് നൽകണം.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top