Movlog

Faith

ആ വീഡിയോയുടെ സത്യാവസ്ഥ വെളിപ്പെടുത്തി താരം ! അന്ന് നടന്നത്

മലയാളം, തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങിയ തെന്നിന്ത്യൻ ഭാഷകളിൽ സജീവമായിരുന്ന താരമാണ് നടി സുകന്യ. തെന്നിന്ത്യൻ സിനിമയിലെ സൂപ്പർതാരങ്ങൾക്കൊപ്പം എല്ലാം അഭിനയിച്ചിട്ടുള്ള സുകന്യ അഭിനയത്തിന് പുറമെ മികച്ച ഒരു നർത്തകി കൂടിയാണ്. അഭിനയത്തിന് പുറമെ ഒരുപാട് വിവാദങ്ങളിലും താരത്തിന്റെ പേര് നിറഞ്ഞു നിന്നിരുന്നു. അതിൽ പ്രധാനമായിരുന്നു പെൺവാണിഭ വിഷയം. ഗോവയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ നിന്ന് നടി സുകന്യയെ അറസ്റ്റ് ചെയ്തെന്നും മോശം വീഡിയോ പുറത്തായി എന്നുമുള്ള വാർത്തകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. സുകന്യ ആണെന്ന് ഉറപ്പു നൽകുന്നില്ലെങ്കിലും നടിയുടെ ഫോട്ടോകൾ ഉപയോഗിച്ചായിരുന്നു വീഡിയോ പ്രചരിച്ചിരുന്നത്.

എന്നാൽ ഇത് വ്യാജ വീഡിയോ ആയിരുന്നു എന്നതാണ് യാഥാർത്ഥ്യം. നടിയെ അറസ്റ്റ് ചെയ്തു കൊണ്ട് പോകുന്ന വീഡിയോയിൽ കാണിച്ചിരുന്നത് ബംഗാളി നടിയായ സുകന്യ ചാറ്റർജിയെ ആയിരുന്നു. രണ്ടു കൊല്ലം മുമ്പ് ഹൈദരാബാദിലെ ഒരു ഹോട്ടലിൽ നിന്നും ആയിരുന്നു പെൺവാണിഭക്കേസിൽ സുകന്യ ചാറ്റർജിയെ പോലീസ് അറസ്റ്റുചെയ്തത്. രണ്ടുവർഷം മുമ്പ് നടന്ന സംഭവത്തിനെ അടുത്തിടെ നടന്ന പോലെയാണ് സുകന്യയുടെ ചിത്രം ഉപയോഗിച്ച് വാർത്തകൾ പ്രചരിക്കുന്നത്. തനിക്കെതിരെയുള്ള വ്യാജ വാർത്തകൾക്കെതിരെ ശക്തമായി പ്രതികരിക്കാൻ ഒരുങ്ങുകയാണ് താരം.

Click to comment

You must be logged in to post a comment Login

Leave a Reply

To Top