Movlog

Health

സ്‌ട്രെച് മാർക്ക് മാറാൻ അമ്മൂമ്മ നൽകിയ ഉപദേശം പങ്കുവെച്ച് നടി ശിവദ

ശാലീന സൗന്ദര്യവും അഭിനയ മികവും കൊണ്ട് വളരെ കുറച്ചു സിനിമകൾ കൊണ്ടു തന്നെ മലയാളികളുടെ ഇഷ്ട നായികയായി മാറിയ താരമാണ് ശിവദ. “കേരള കഫെ” എന്ന സിനിമയിലൂടെ മലയാള സിനിമയിലേക്ക് ചുവടുവെച്ച ശിവദ, ജയസൂര്യ നായകനായ “സു സു സുധി വാത്മീകം” എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധേയമാകുന്നത്. “ലക്ഷ്യം”, “രാമന്റെ ഏദൻതോട്ടം”, “ലൂസിഫർ”, “ചാണക്യതന്ത്രം” എന്നീ സിനിമകളിലൂടെ മലയാളത്തിലെ മുൻനിര നായികയായി മാറിയ ശിവദ, വിവാഹത്തിനു ശേഷവും അഭിനയത്തിൽ സജീവമായിരുന്നു.

സമൂഹമാധ്യമങ്ങളിൽ ഏറെ സജീവമായിട്ടുള്ള താരം പങ്കു വെക്കുന്ന ചിത്രങ്ങളും വിശേഷങ്ങളും എല്ലാം ശ്രദ്ധേയം ആകാറുണ്ട്. മകൾ പിറന്നതിനു ശേഷം ജീവിതത്തിൽ വന്ന മാറ്റങ്ങളെ കുറിച്ചും ഗർഭകാല അനുഭവങ്ങളെക്കുറിച്ചും എല്ലാം താരം തുറന്നു പറഞ്ഞിട്ടുണ്ട്.

ഇപ്പോഴിതാ ഗർഭകാലത്തെ സ്ട്രെച്ച് മാർക്കുകൾ മാറാനായി അമ്മൂമ്മ പറഞ്ഞുതന്ന സൂത്രം പങ്കുവയ്ക്കുകയാണ് ശിവദാ. ശിവദയുടെ ഓർമ്മവച്ച കാലം മുതൽക്ക് അമ്മൂമ്മയുടെ ചർമം വളരെ ക്‌ളീനും ക്ലിയരും ആണ്. കുഴിയോ, പാടുകളോ അങ്ങനെ ഒന്നുമില്ലാത്ത അതിമനോഹരമായ ചർമം. രാത്രി കിടക്കുമ്പോൾ നന്നായി മുഖം കഴുകുകയും വരണ്ടാൽ അല്പം വെളിച്ചെണ്ണ പുരട്ടുകയും ചെയ്യുമായിരുന്നു അമ്മൂമ്മ. ശിവദാ ഗർഭിണിയായിരുന്നപ്പോൾ ആറു കുഞ്ഞുങ്ങളെ പ്രസവിച്ച അമ്മൂമ്മയോട് ഒരു കാര്യം ചോദിച്ചു.

ഇത്രയും പ്രസവിച്ചിട്ടും സ്‌ട്രെച് മാർക്ക് വരാത്തതിന് പിന്നിലെ രഹസ്യം ആണ് ശിവദ അമ്മൂമ്മയോട് ചോദിച്ചത്. ഗർഭകാലത്ത് വെള്ളം കൊണ്ട് വയർ തടവും ആയിരുന്നു അമ്മൂമ്മ. പിന്നെ ചൊറിച്ചിൽ വരുമ്പോൾ ദിവസവും വെളിച്ചെണ്ണ പുരട്ടി കുളിക്കുകയും കുളി കഴിഞ്ഞ് വയറിൽ വെളിച്ചെണ്ണ തടവുകയും ചെയ്യുമായിരുന്നു. പച്ചവെളിച്ചെണ്ണ മാത്രമാകുമ്പോൾ കുഞ്ഞിന് ദോഷം ഒന്നുമുണ്ടാവില്ല എന്ന് ശിവദയുടെ ഗർഭകാലത്ത് അമ്മൂമ്മ ഓർമ്മിപ്പിച്ചിരുന്നു.

അമ്മൂമ്മയുടെ സൂത്രം തന്നെയായിരുന്നു ശിവദയും ഗർഭകാലത്ത് ചെയ്തിരുന്നത്. അതുകൊണ്ട് സ്‌ട്രെച് മാർക്കിന് വെളിച്ചെണ്ണ തന്നെയാണ് നല്ല മാർഗ്ഗം എന്ന് താരം പറയുന്നു. ഇഷ്ടമുള്ള ഭക്ഷണങ്ങൾ കഴിക്കുന്ന ശിവദ ആരോഗ്യപരമായ പാചക പരീക്ഷണങ്ങൾ മാത്രമാണ് ചെയ്യാറുള്ളത്. ഗർഭകാലത്ത് തൈരും നെയ്യുമൊക്കെ കഴിച്ചിരുന്ന താരം അച്ഛന്റെ ബ്രേക്ക്ഫാസ്റ്റിൽ നിന്നും മുളപ്പിച്ച പയറും കടലയും ഒക്കെ കഴിക്കുമായിരുന്നു.

ജങ്ക് ഫുഡിനോട് അധികം പ്രിയം ഇല്ലാത്ത ശിവദയ്ക്ക് കോവിഡ് കൂടി ആയതുകൊണ്ട് വീട്ടിൽ നിന്നു തന്നെ പാകംചെയ്ത ഭക്ഷണം കഴിക്കുന്നതാണ് ഇഷ്ടം. പ്രസവശേഷം 10 കിലോയോളം ഭാരം കൂടിയ താരം യോഗയും ഡാൻസും കൊണ്ടു ശരീര ഭാരം കുറച്ചു നോർമൽ വെയ്റ്റിൽ എത്തിക്കുകയായിരുന്നു. കുഞ്ഞിന് മുലപ്പാൽ നൽകുന്നത് കൊണ്ട് തന്നെ എല്ലാം കഴിച്ചു കൊണ്ടു തന്നെയുള്ള വർക്കൗട്ട് ചെയ്യാനായിരുന്നു ശിവദ ശ്രദ്ധിച്ചത്.

Click to comment

You must be logged in to post a comment Login

Leave a Reply

To Top