Movlog

Kerala

വിവാഹവും, പാല് കാച്ചലിന് ശേഷം മൃദുലയുടെ ജീവിതത്തിൽ വീണ്ടുമൊരു സന്തോഷം വന്നെത്തി!

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ താരം ആണ് മൃദുല വിജയ്. നിരവധി പരമ്പരകളിലൂടെ വർഷങ്ങളായി മിനിസ്ക്രീൻ രംഗത്ത് സജീവമായിട്ടുള്ള താരം, സീ കേരളത്തിൽ സംപ്രേഷണം ചെയ്യുന്ന “പൂക്കാലം വരവായി” എന്ന പരമ്പരയിൽ ആണ് ഇപ്പോൾ അഭിനയിക്കുന്നത്. അടുത്തിടെ ആയിരുന്നു മൃദുലയുടെ വിവാഹം നടന്നത്. സീരിയൽ താരം യുവ കൃഷ്ണയുമായിട്ടായിരുന്നു താരത്തിന്റെ വിവാഹം.

മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്യുന്ന “മഞ്ഞിൽ വിരിഞ്ഞ പൂവ്” എന്ന പരമ്പരയിലെ നായകൻ ആണ് യുവ കൃഷണ. ഇവരുടെ വിവാഹ നിശ്ചയവും വിവാഹ ചിത്രങ്ങളുമെല്ലാം സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരുന്നു. സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമായിട്ടുള്ള താരങ്ങൾ തങ്ങളുടെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി പങ്കു വെക്കാറുണ്ട്.

വിവാഹം കഴിഞ്ഞ് അടുത്ത ദിവസം തന്നെ മൃദുലയ്ക്ക് സർപ്രൈസ് ആയി പുതിയ ഫ്ലാറ്റിലേക്ക് പ്രവേശിച്ചതും, പിന്നീട് ഒരു വീട് സ്വന്തമാക്കിയതും എല്ലാം താരങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പങ്കു വെച്ചിരുന്നു. പുതിയ ഫ്ലാറ്റിലും വീട്ടിലും പാല് കാച്ചുന്നതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമായിരുന്നു. എന്നാൽ മൃദുലയുടെ ജീവിതത്തിലെ ആഘോഷങ്ങൾ ഇതോടെ തീരുന്നില്ല. മറ്റൊരു സന്തോഷം കൂടി താരത്തിനെ തേടി എത്തിയിരിക്കുകയാണ്.

മൃദുലയുടെ അണിയത്തും, സീരിയൽ നടിയുമായ പാർവതി വിജയ് ഒരു അമ്മയാകാൻ ഒരുങ്ങുകയാണ്. പാർവതി തന്നെ ആണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ പങ്കു വെച്ചത്. മുമ്പ് ചിത്രങ്ങൾ പങ്കു വെച്ചപ്പോൾ ഈ സംശയം ആരാധകർ പ്രകടിപ്പിച്ചുവെങ്കിലും താരം പ്രതികരിച്ചിരുന്നില്ല.

ഇപ്പോൾ അഞ്ചാം മാസത്തിലേക്ക് കടക്കുമ്പോൾ ബേബി ലോഡിങ് എന്ന കുറിപ്പോടെ തന്റെ ചിത്രം പങ്കു വെച്ചിരിക്കുകയാണ് പാർവതി വിജയ്. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സമ്മാനം എന്റെ ശരീരം എനിക്ക് തന്നിരിക്കുന്നു എന്നായിരുന്നു ചിത്രത്തോടൊപ്പം പാർവതി പങ്കു വെച്ച കുറിപ്പ്. സഹോദരി മൃദുല ഉൾപ്പെടെ നിരവധി പേരാണ് താരത്തിന് ആശംസകളുമായി രംഗത്തെത്തിയത്. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തിരുന്ന “കുടുംബവിളക്ക് ” എന്ന പരമ്പരയിൽ ശീതൾ എന്ന കഥാപാത്രത്തെ ആദ്യം അവതരിപ്പിച്ചിരുന്നത് പാർവതി ആയിരുന്നു.

ഈ പരമ്പര ഉൾപ്പെടെ നിരവധി പരമ്പരകളിൽ കാമറ മാന് ആയി പ്രവർത്തിച്ചിട്ടുള്ള അരുൺ ആണ് പാർവതിയെ വിവാഹം കഴിച്ചത്. മൂന്ന് മാസത്തെ പ്രണയത്തിന് ശേഷം ഇരുവരും വിവാഹം കഴിക്കുമ്പോൾ രണ്ടു വീട്ടുകാരും ഒരുപാട് എതിർത്തിരുന്നു. പിന്നീട് ഇരു കൂട്ടരും ഇവരുടെ ബന്ധം അംഗീകരിക്കുകയായിരുന്നു.

Click to comment

You must be logged in to post a comment Login

Leave a Reply

To Top