Movlog

Movie Express

ഭർത്താവിന്റെ വേർപാട് തീർത്ത ഒറ്റപ്പെടുത്തലിനെ കുറിച്ചും മറ്റൊരു ജീവിതപങ്കാളിയെ സ്വീകരിച്ചതിനെക്കുറിച്ചും വെളിപ്പെടുത്തി മങ്ക മഹേഷ്.

വർഷങ്ങളായി ബിഗ് സ്ക്രീനിലും മിനി സ്ക്രീനിലും അമ്മ വേഷങ്ങളിലൂടെ മലയാളികൾക്ക് സുപരിചിതയാണ് മങ്കാമഹേഷ്. കെപിഎസി ലളിത, കവിയൂർ പൊന്നമ്മ, സുകുമാരി, മീന തുടങ്ങിയ താരങ്ങൾക്കൊപ്പം അമ്മ വേഷത്തിൽ തിളങ്ങിയിട്ടുള്ള താരമാണ് മങ്ക മഹേഷ്. സിനിമയിലും സീരിയലുകളിലും ഒരേപോലെ സജീവമായിരുന്നു താരം. ചെറിയ പ്രായം മുതൽക്കേ അഭിനയത്തോട് ഉള്ള ഇഷ്ടം കാരണങ്ങൾ നാടകങ്ങളിൽ സജീവമായി താരം. കെ പി എ സിയുടെ ആണ് മങ്ക അഭിനയജീവിതം ആരംഭിച്ചത്. അമ്പലപ്പുഴ സ്വദേശി ആയ താരം പഠിച്ചതും വളർന്നതും ആലപ്പുഴയിലാണ്. ആറു മക്കളിൽ ഏറ്റവും ഇളയ മകൾ ആയ മങ്ക സ്കൂൾ കാലം മുതൽക്കെ കലാ മേഖലയിൽ സജീവമായിരുന്നു. അതിനുപുറമേ നൃത്തം അഭ്യസിച്ചിട്ടുണ്ട് ഉണ്ട് മങ്ക. മലയാള മനോരമയ്ക്ക് വേണ്ടി നൽകിയ അഭിമുഖത്തിലാണ് താരം വെളിപ്പെടുത്തലുകൾ നടത്തിയത്

നാടകത്തിൽ സജീവമായിരുന്ന കാലത്ത് കണ്ടുമുട്ടിയതാണ് മങ്ക ജീവിതപങ്കാളിയായ മഹേഷിനെ. വിവാഹശേഷം തിരുവനന്തപുരത്തേക്ക് മാറിയ താരം മഹേഷിനൊപ്പം നാടകങ്ങളിൽ അഭിനയിച്ചിരുന്നു. മകൾ ഉണ്ടായതിനുശേഷം കലാ ജീവിതത്തിൽനിന്നും ഒരു ഇടവേള എടുത്തെങ്കിലും മകൾ വലുതായപ്പോൾ വീണ്ടും സജീവമാകുകയായിരുന്നു. ദൂരദർശനിലെ സീരിയലുകളിൽ നിന്നാരംഭിച്ച് പിന്നീട് 1997ൽ “മന്ത്രമോതിരം” എന്ന ചിത്രത്തിലൂടെ മലയാള സിനിമാ ലോകത്തേക്ക് മങ്ക മഹേഷ് പ്രവേശിച്ചു. “പഞ്ചാബി ഹൗസി”ൽ ദിലീപിന്റെ അമ്മ വേഷം ചെയ്തതോടെ പിന്നീട് അമ്മ വേഷങ്ങൾ ലഭിക്കുവാൻ തുടങ്ങി. എംടി- ഹരിഹരൻ കൂട്ടുകെട്ടിൽ ഒരുങ്ങിയ “എന്ന് സ്വന്തം ജാനകിക്കുട്ടി” എന്ന സിനിമയിലെ കഥാപാത്രമായിരുന്നു തന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും വലിയ അംഗീകാരങ്ങളിൽ ഒന്ന് എന്ന് മങ്ക വെളിപ്പെടുത്തി.

കുടുംബജീവിതവും കലാജീവിതവും സുഖമായി പോകുന്നതിനിടെയാണ് അപ്രതീക്ഷിതമായി ഭർത്താവ് മഹേഷിന്റെ വേർപാട്. തിരുവനന്തപുരത്തെ വീടും സ്ഥലവും വിറ്റ് വീണ്ടും ആലപ്പുഴയിലേക്ക് മടങ്ങിവന്നു മങ്ക. മകൾ വിവാഹിതയായി വിദേശത്ത് പോയതോടെ ജീവിതത്തിൽ ഒറ്റപ്പെടുകയായിരുന്നു താരം. അങ്ങനെ വീണ്ടും ഒരു ജീവിതപങ്കാളിയെ വിവാഹം കഴിച്ച് ആലപ്പുഴയിലെ വീട്ടിലാണ് താരം താമസിക്കുന്നത്. പിന്നീട് സിനിമകൾ ലഭിച്ചതോടെ സീരിയലുകളിൽ നിന്ന് ബ്രെക്ക് എടുക്കുകയായിരുന്നു. ലോക്ക് ഡൗൺ കാലത്ത് ഷൂട്ടിങ് ഇല്ലായിരുന്നെങ്കിലും ഇപ്പോൾ സിനിമയിലും സീരിയലുകളിലും സജീവമാണ് താരം. നിലവിൽ സീ കേരളത്തിൽ സംപ്രേഷണം ചെയ്യുന്ന “നീയും ഞാനും” എന്ന പരമ്പരയിൽ അഭിനയിച്ചു വരികയാണ് മങ്ക. താര ത്തിന്റെ വീടിനടുത്ത് തന്നെയാണ് സഹോദരങ്ങളുടെ വീട്. എന്താവശ്യത്തിനും ഓടിയെത്താൻ സഹോദരങ്ങൾ ഒപ്പമുള്ളത് വലിയൊരു ധൈര്യമാണെന്നു താരം പറയുന്നു. ഒരു കലാകാരി എന്ന നിലയിൽ താൻ തൃപ്തയാണെന്നും ആഗ്രഹിച്ചതിലും കൂടുതൽ കഥാപാത്രങ്ങൾ ചെയ്യാൻ കഴിഞ്ഞിട്ടുണ്ടെന്നും മങ്ക മഹേഷ് കൂട്ടിച്ചേർത്തു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top