Movlog

Health

മെൻസ്ട്രുവൽ കപ്പിനെ കുറിച്ചുള്ള ലാലിയുടെ കുറിപ്പ് ശ്രദ്ധേയമാകുന്നു

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് അനാർക്കലി മരക്കാർ. “ആനന്ദം”, “ഉയരെ” തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ അനാർക്കലിയുടെ അമ്മ ലാലി മലയാളികൾക്ക് സുപരിചിതയാണ്. “കുമ്പളങ്ങി നൈറ്റ്സ്” എന്ന സിനിമയിൽ 4 സഹോദരന്മാരുടെ അമ്മയായി വേഷമിട്ടത് അനാർക്കലിയുടെ ‘അമ്മ ലാലി ആയിരുന്നു. ഇപ്പോഴിതാ മെൻസ്ട്രുവൽ കപ്പിനെ കുറിച്ചുള്ള ലാലിയുടെ കുറിപ്പാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമാവുന്നത്. പണ്ടുകാലങ്ങളിൽ ആർത്തവകാലത്ത് അമ്മമാരുടെ സാരി കീറി എടുത്താണ് ഉപയോഗിച്ചിരുന്നു. അന്നത്തെ കാലത്ത് പാഡുകൾ സജീവമായിരുന്നില്ല. തുണി ഉപയോഗിച്ച് കഴിഞ്ഞ് അത് കഴുകിയുണക്കി വിറകുപുരയുടെ കഴുക്കോലിനിടയിൽ ആയിരുന്നു കൊണ്ടു വയ്ക്കാറ്.

ആരും കാണാതെ ആയിരുന്നു ഇതെല്ലാം ചെയ്യേണ്ടിയിരുന്നത്. കാരണം അക്കാലങ്ങളിൽ ആർത്തവം എന്നത് മുതിർന്ന സ്ത്രീകൾ വളരെ രഹസ്യമായി മാത്രം സംസാരിച്ചിരുന്ന ഒരു വിഷയം ആയിരുന്നു. കുടുംബത്തിലെ മറ്റ് അംഗങ്ങൾക്ക് മുന്നിൽ പോലും പറയാൻ കൂടാത്ത ഒരു വാക്കായിരുന്നു ആർത്തവം. പിന്നീട് കെയർഫ്രീ എല്ലാം വിപണിയിൽ എത്തിയെങ്കിലും കാശ് ഉണ്ടായിരുന്നെങ്കിലും തുണി ഉപയോഗിക്കുന്ന ശീലം കാരണം മറ്റൊന്ന് ഉപയോഗം തോന്നിയിരുന്നില്ല. മാത്രമല്ല കടയിൽ പോയി വാങ്ങാനും മടി ആയിരുന്നു. പിന്നീട് എറണാകുളം താമസിക്കാൻ എത്തിയപ്പോഴാണ് സ്ത്രീകളുടെ ജീവിതത്തിൽ പാഡ് അത്രമേൽ ചേർന്നു എന്ന് മനസ്സിലാക്കാൻ കഴിഞ്ഞത്. പിന്നീടുള്ള കാലത്ത് തുണി ഉപയോഗിക്കുന്നത് എല്ലാം പഴഞ്ചൻ രീതികളും അതിശയവും ഒക്കെ ആയിമാറി.

എന്നാൽ ഫ്ലാറ്റുകളിൽ പാഡുകൾ ഉണ്ടാക്കുന്ന അസൗകര്യങ്ങൾ നിസ്സാരമായിരുന്നില്ല. ക്ളോസെറ്റുകളിൽ നാപ്കിനുകൾ ഇട്ട് ഫ്ലഷ് ചെയ്തു കക്കൂസ് പൈപ്പുകൾ ബ്ലോക്ക് ആവുന്നത് ഒരു സ്ഥിരം സംഭവമായി മാറി. പൊതുസ്ഥലങ്ങളിലെ ടോയ്‌ലറ്റുകളിൽ വേസ്റ്റ് ബിന്നുകൾ വെക്കുമായിരുന്നെങ്കിലും പാഡുകൾ നിലത്ത് ഉപേക്ഷിച്ചനിലയിൽ കാണുന്നതും അത് വെള്ളവുമായി ചേർന്ന് അറപ്പിക്കുന്നതും ദുർഗന്ധം നിറഞ്ഞതുമായ കാഴ്ചകൾ സ്ഥിരം സംഭവങ്ങളായി മാറി. വേസ്റ്റ് എടുക്കാൻ പോകുന്നവരുടെ പരാതികൾ ആയിരുന്നു ഏറ്റവും വിഷമിപ്പിച്ചിരുന്നത്. നല്ലതുപോലെ പൊതിയാതെ ചിലർ പാഡുകൾ വേസ്റ്റിൽ ഉപേക്ഷിക്കും. മാസം അമ്പതോ നൂറോ വാങ്ങിക്കുന്നതിന്റെ പേരിൽ യാതൊരു പരാതിയും പറയാതെ അവർ ഇത് സഹിച്ച് എടുത്തു കൊണ്ടു പോകും.

മെൻസ്ട്രൽ കപ്പിനെ കുറിച്ച് ഒരുപാടുപേർ എഴുതിയിട്ടുണ്ടെങ്കിലും ഈ പ്രായത്തിൽ പരീക്ഷണങ്ങൾ ഒന്നും വേണ്ട എന്നായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ മക്കളുടെ നിർബന്ധത്തിന് വഴങ്ങിയാണ് ഇത് ഉപയോഗിക്കാൻ തീരുമാനിച്ചത് എന്ന് ലാലി തന്റെ കുറിപ്പിൽ പങ്കു വെക്കുന്നു. ഓവർ ഫ്ലോയെ കുറിച്ചുള്ള ചിന്തകളും,തുണി കഴുകലും വിരിക്കലും എല്ലാം പഴങ്കഥകളായി മാറി. വണ്ണമുള്ള ശരീരം ആയതിനാൽ നടക്കുമ്പോൾ ഉരഞ്ഞു പൊട്ടുന്നതിനാൽ ആ ദിവസങ്ങളിൽ മോർണിംഗ് വാക്കിന് പോകില്ലായിരുന്നു എന്ന് ലാലി പറയുന്നു. എന്നാൽ മെൻസ്ട്രുവൽ കപ്പ് ഉപയോഗിച്ചതിനെ തുടർന്ന് മോണിങ് വെയ്ക്കും സാധ്യമായി. സൗകര്യവും സാമ്പത്തിക ലാഭം മാത്രം അല്ല ലോകജനതയിൽ പകുതിയിലേറെ ഉള്ള സ്ത്രീകൾ ഉണ്ടാക്കുന്ന പരിസ്ഥിതി മലിനീകരണത്തിന് ഒരു മോചനം ആണ് ഇത്. നദികളിൽ നിക്ഷേപിക്കുന്ന മാലിന്യങ്ങളിൽ ഏറ്റവും വലിയ പങ്ക് സാനിറ്ററി നാപ്കിൻ ആണെന്ന് പറയപ്പെടുന്നു . എല്ലാ സ്ത്രീകൾക്കും ഹാപ്പി ബ്ലീഡിങ് എന്ന സന്ദേശമാണ് ലാലി തന്റെ കുറിപ്പിലൂടെ പങ്കു വെക്കുന്നത്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top