Movlog

Movie Express

നടി ഭാവനയെ വേദിയിൽ വച്ച് കെട്ടിപ്പിടിച്ചു ഉമ്മ വെച്ചത് ആരെന്നു കണ്ടോ ? കണ്ടു കണ്ണ് നിറഞ്ഞു ആരാധകർ

നടി ഭാവനയെ ഉദ്ഘാടന വേദിയിൽ വച്ച് കെട്ടിപ്പിടിച്ചു ഉമ്മ വെക്കുന്ന കോഴിക്കോട് മേയർ ബീന ഫിലിപ്പിന്റെ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ എല്ലാം തന്നെ വൈറലായി മാറിയിരിക്കുന്നത്. ആരാധകരുടെ ഹൃദയം നിറച്ചിരിക്കുകയാണ് ഈ ചിത്രം. സോഷ്യൽ മീഡിയകളുടെ ഏറ്റവും സുന്ദരമായ ഒരു കാഴ്ച തന്നെയാണ് ഇത് എന്ന് ആളുകൾ പറയുന്നത്. കോഴിക്കോട് ഹോസ്പിറ്റലിൽ ഉദ്ഘാടനത്തിന് വേണ്ടി എത്തിയത് ആണ് ഭാവന. നടിയെക്കുറിച്ച് മേയർ വേദിയിൽവച്ച് പറഞ്ഞ വാക്കുകളും ശ്രദ്ധ നേടുന്നുണ്ട്. നടി മഞ്ജുവാര്യർ അഭിനയം നിർത്തിയപ്പോൾ അത് വലിയ നൊമ്പരമായിരുന്നു. ഭാവനയുടെ കാര്യത്തിലും അങ്ങനെ തന്നെയാണ്. ഒരു സ്ത്രീ,അമ്മ, അമ്മൂമ്മ എന്നീ നിലകളിലെല്ലാം ഭാവനയോടെ തനിക്ക് സ്നേഹം ആണെന്ന് പറയുന്നു.

എന്നെങ്കിലും കാണുകയാണെങ്കിൽ താരത്തെ കെട്ടിപ്പിടിച്ചു ഉമ്മ വെക്കണം എന്ന് ആഗ്രഹിച്ചിരുന്നു എന്ന് മേയർ പറഞ്ഞു. പ്രസംഗം കഴിഞ്ഞ് ആ വേദിയിൽ വച്ച് തന്നെ ഭാവനയെ കെട്ടിപ്പിടിച്ച് മേയർ ഉമ്മ വച്ചു. തന്നോട് കാണിക്കുന്ന ഈ സ്നേഹത്തിന് ഒരുപാട് നന്ദി ഉണ്ടെന്നാണ് ഉദ്ഘാടന വേദിയിൽ വച്ച് ഭാവന പറഞ്ഞത്. ആരാധകരുടെ ചിത്രങ്ങളും വാക്കുകളും ഒക്കെ ഏറ്റെടുത്ത് കഴിഞ്ഞിരിക്കുകയാണ് പ്രേക്ഷകർ. ഭാവനയെ പ്രേക്ഷകർ ഇപ്പോൾ കൂടുതലായും ഉദ്ഘാടന വേദികളിലും മറ്റും ആണ് കാണുന്നത്. മലയാളത്തിലേക്കും കേരള നാട്ടിലേക്ക് ഒക്കെ കൂടുതൽ സജീവമായിരിക്കുകയാണ് വലിയൊരു ഇടവേളയ്ക്കുശേഷം ഭാവന. വലിയ സ്വീകാര്യതയോടെയാണ് ഭാവനയുടെ ഓരോ വിശേഷങ്ങളും പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്.

ഭാവനയുടെ വീഡിയോയും ഉദ്ഘാടനത്തിനെത്തിയ വീഡിയോയും വൈറൽ ആയി മാറിയിരുന്നു. മലയാളികൾക്ക് അത്ര പെട്ടെന്ന് മറക്കാൻ സാധിക്കാത്ത നായികമാരിൽ ഒരാൾ തന്നെയാണ് ഭാവന എന്ന് പറയണം. ചെറിയ വേഷങ്ങളിലൂടെ മലയാളത്തിൽ തിളങ്ങിയ ഭാവന, പിന്നീട് നായക വേഷങ്ങളിലേക്ക് ചേക്കേറുകയായിരുന്നു. സി ഐ ഡി മൂസ എന്ന ചിത്രമായിരുന്നു ഭാവനയുടെ അഭിനയജീവിതത്തിൽ തന്നെ വലിയൊരു വഴിത്തിരിവ് സൃഷ്ടിച്ചത്. ചിത്രത്തിന് ശേഷം ഭാവന കൂടുതൽ സിനിമയിൽ സജീവമാകാൻ തുടങ്ങി. കൂടുതലായും താരം അന്യഭാഷകളിലേക്ക് ആയിരുന്നു ചേക്കേറുന്നത്. അന്യ ഭാഷകളിൽ നിരവധി ആരാധകരെയും താരം സ്വന്തമാക്കിയിരുന്നു.

ഇപ്പോൾ കന്നഡയിൽ തിരക്കിലാണ്. സ്വകാര്യ ജീവിതത്തെക്കുറിച്ചുള്ള വേദനിപ്പിക്കുന്ന അനുഭവങ്ങൾ കാരണമാണ് മലയാളത്തോട് ഒരു ഇടവേള താരം എടുത്തിരുന്നത്. ഇപ്പോൾ ഇടവേള ഒക്കെ മാറ്റിവെച്ച് വീണ്ടും മലയാള സിനിമയിൽ സജീവമാവുകയാണ് ഭാവന. ആ സന്തോഷത്തിലാണ് പ്രേക്ഷകരും. വലിയ ഇഷ്ടത്തോടെയാണ് ഭാവനയുടെ തിരിച്ചുവരവ് പ്രേക്ഷകർ നോക്കിക്കാണുന്നത്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top