Movlog

Faith

സിനിമയിലും സീരിയലിലും മികച്ച വേഷങ്ങൾ – അപ്രതീക്ഷിത വിയോഗത്തിൽ വിതുമ്പി സഹതാരങ്ങൾ

“എന്റെ സൂര്യപുത്രിക്ക്”, “സ്ത്രീധനം”, “തച്ചോളി വർഗീസ് ചേകവർ”, ” ഇന്നലെകളില്ലാതെ”, “വാദ്ധ്യാർ”, “ഗ്ലോറിയ ഫെർണാണ്ടസ് ഫ്രം യു എസ് എ” തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ച ബേബി സുരേന്ദ്രൻ അന്തരിച്ചു . കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. 63 വയസ്സുള്ള താരം, ഹൃദ്രോഗ സംബന്ധമായ ചികിത്സയിൽ കഴിയുകയായിരുന്നു. കുറച്ചു ദിവസങ്ങൾക്കു മുമ്പ് ഒരു ശസ്ത്രക്രിയയ്ക്ക് വിധേയയായ താരത്തിന്റെ ആരോഗ്യനില വഷളാവുകയായിരുന്നു. മലയാള സിനിമയിലെ ഒട്ടുമിക്ക സൂപ്പർതാരങ്ങൾക്കൊപ്പം അഭിനയിച്ചിട്ടുള്ള താരം ചൊവ്വാഴ്ച രാത്രിയാണ് ഈ ലോകത്തോട് വിടപറഞ്ഞത്.

സിനിമകൾക്കു പുറമേ മിനിസ്ക്രീൻ രംഗത്തും സജീവമായിരുന്നു താരം. ഓൺലൈൻ മാധ്യമങ്ങളിൽ റിലീസ് ചെയ്ത “തിമിരം” ആണ് താരം അഭിനയിച്ച ഏറ്റവും പുതിയ ചിത്രം. റിലീസിനൊരുങ്ങുന്ന “ബർമുഡ” എന്ന ചിത്രത്തിലും ബേബി സുരേന്ദ്രൻ അഭിനയിച്ചിട്ടുണ്ട്. അഭിനയത്തിന് പുറമെ ചൈൽഡ് പ്രൊട്ടക്ട് ചെയർപേഴ്സൻ കൂടിയായിരുന്നു താരം. അപ്രതീക്ഷിതമായ താരത്തിന്റെ വിയോഗത്തിൽ നിരവധി സിനിമാ സീരിയൽ താരങ്ങൾ ആണ് നടിക്ക് ആദരാഞ്ജലികളർപ്പിച്ചു രംഗത്തെത്തിയത്. പ്രശസ്ത സീരിയൽ താരം കിഷോർ സത്യ താരത്തിന്റെ വിയോഗത്തിൽ ഒരു ഹൃദയഹാരിയായ കുറിപ്പ് ഫേസ്‌ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്. താരത്തിന്റെ വിടവാങ്ങൽ തീർത്തും അപ്രതീക്ഷിതമാണെന്നും നിങ്ങൾ എന്റെ ഹൃദയത്തിൽ എന്നും ജീവിക്കും എന്നായിരുന്നു കിഷോർ സത്യ ഫേസ്ബുക്കിൽ കുറിച്ചത്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top