Movlog

Movie Express

മഞ്ജു ചേച്ചിയോട് ക്ഷമ അപേക്ഷിച്ച്‌ അനുശ്രീ പങ്കു വെച്ച വീഡിയോ വൈറൽ

മലയാളികൾക്ക് ഏറെ ഇഷ്ടപ്പെട്ട താരങ്ങളിലൊരാളാണ് അനുശ്രീ. റിയാലിറ്റി ഷോയിൽ നിന്നും മലയാള സിനിമയിലേക്കെത്തിയ അനുശ്രീ, ലാൽ ജോസ് സംവിധാനം ചെയ്ത “ഡയമണ്ട് നെക്ലേസ്” എന്ന ചിത്രത്തിലൂടെ , ഫഹദ് ഫാസിലിന്റെ നായികയായി ആണ് അരങ്ങേറ്റം കുറിക്കുന്നത്. ആദ്യ സിനിമയിലെ മികച്ച പ്രകടനത്തിലൂടെ തന്നെ പ്രേക്ഷകരുടെ പ്രീതി പിടിച്ചു പറ്റാൻ ഈ താരത്തിന് സാധിച്ചു. പിന്നീട് നിരവധി കഥാപാത്രങ്ങളിലൂടെ മലയാളികളുടെ പ്രിയ താരം ആവാൻ അനുശ്രീക്ക് സാധിച്ചു. നാടൻ കഥാപാത്രങ്ങളും നർമ്മം നിറഞ്ഞ കഥാപാത്രങ്ങളും അനായാസമായി അവതരിപ്പിക്കുന്ന അനുശ്രീ സമൂഹമാധ്യമങ്ങളിൽ ഏറെ സജീവമാണ്. ലോക് ഡൗൺ കാലത്ത് ഗംഭീര മേക്കോവർ നടത്തിയ അനുശ്രീയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.

പുതിയ സിനിമ വിശേഷങ്ങളും കുടുംബ വിശേഷങ്ങളും എല്ലാം അനുശ്രീ സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. കഴിഞ്ഞദിവസം സഹോദരനു കുട്ടി പിറന്ന സന്തോഷവാർത്ത അനുശ്രീ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു. ഇപ്പോൾ ഇതാ താരം പങ്കുവെച്ച ഏറ്റവും പുതിയ വീഡിയോ ആണ് ഇൻസ്റ്റഗ്രാമിൽ വൈറലായി കൊണ്ടിരിക്കുന്നത്. ഒരു മ്യൂസിക് വീഡിയോ ആണ് താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്. സന്തോഷ് ശിവൻ സംവിധാനം ചെയ്യുന്ന :ജാക്ക് ആൻഡ് ജിൽ” എന്ന സിനിമയിൽ മഞ്ജു വാര്യർ പാടിയ “കിം കിം ” എന്ന ഗാനത്തിനാണ് അനുശ്രീ തന്റേതായ ശൈലി നൽകിയിരിക്കുന്നത്. നിരവധി ആളുകളാണ് വീഡിയോയ്ക്ക് മികച്ച അഭിപ്രായം പങ്കുവെച്ച മുന്നോട്ട് എത്തിയത്.

കുട്ടിത്തം തുളുമ്പുന്ന മേക്കോവറിൽ ആണ് താരം എത്തിയിരിക്കുന്നത്. :”മഞ്ജു ചേച്ചി ക്ഷമിക്കും എന്ന് പ്രതീക്ഷയോടെ” എന്ന കുറിപ്പോടെയാണ് അനുശ്രീ വീഡിയോ പങ്കുവെച്ചത്. ക്യൂട്ട് ആയിട്ടുള്ള ഭാവങ്ങൾ ഒക്കെ നൽകിയ അനുശ്രീയുടെ വീഡിയോ നിമിഷനേരം കൊണ്ട് തന്നെ വൈറൽ ആവുകയായിരുന്നു. സന്തോഷ് ശിവൻ രചനയും സംവിധാനവും നിർവഹിക്കുന്ന സിനിമയാണ് “ജാക്ക് ആൻഡ് ജിൽ “. ഈ സിനിമയിൽ മഞ്ജു വാര്യർ പാടിയ “കിം കിം” എന്ന ഗാനം സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധേയമായിരുന്നു. റിലീസ് ചെയ്ത സമയത്ത് ഒരുപാട് വിമർശനങ്ങൾ ഉണ്ടായിരുന്നെങ്കിലും പിന്നീട് കുറ്റം പറഞ്ഞവർ തന്നെ ഗാനം മൂളി കൊണ്ട് നടക്കുന്ന കാഴ്ചയാണ് കണ്ടത്. ബി കെ ഹരിനാരായണൻ രചിച്ച വരികൾക്ക് രാം സുരേന്ദർ ആണ് ഈണം നൽകിയത്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top