Movlog

Movie Express

നടി ഉത്തര ഉണ്ണി വിവാഹിതയായി – വീഡിയോ കാണാം

പ്രശസ്ത നടിയും നർത്തകിയുമായ ഊർമിള ഉണ്ണിയുടെ മകളാണ് ഉത്തര ഉണ്ണി. തിരുവല്ല നെടുമ്പുറം കൊട്ടാരത്തിൽ ജനിച്ച ഊർമ്മിള ഉണ്ണി മോഹിനിയാട്ടം, ഭരതനാട്യം, കഥകളി, വീണ എന്നിവയെല്ലാം അഭ്യസിച്ചിട്ടുണ്ട്. അമ്മ ഊർമിള ഉണ്ണിയെ പോലെ തന്നെ മകൾ ഉത്തരയും നൃത്തത്തിലും അഭിനയത്തിലും തന്റെ കഴിവ് തെളിയിച്ചിട്ടുള്ള താരമാണ്. പരസ്യചിത്രങ്ങളിലൂടെ അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ച ഉത്തര ഉണ്ണി അഭിനയത്തിനു പുറമേ സംവിധാനത്തിലും ഒരു കൈ നോക്കിയിട്ടുണ്ട്. അമ്മ ഊർമിള ഉണ്ണിയെ നായികയാക്കി ഉത്തര ഒരുക്കിയ “രണ്ടാംവരവ്” എന്ന ഹ്രസ്വചിത്രം ഏറെ ശ്രദ്ധേയമായിരുന്നു. സമൂഹമാധ്യമങ്ങളിൽ വളരെ സജീവമായിട്ടുള്ള ഉത്തര തന്റെ വിശേഷങ്ങളും നൃത്ത വീഡിയോകളും പങ്കു വെച്ച് എത്താറുണ്ട്.

വിടർന്ന കണ്ണുകളും നീണ്ട മുടിയും ഉള്ള ഊർമിള ഉണ്ണി മികച്ച വേഷങ്ങൾ ചെയ്‌ത്‌ പ്രേക്ഷകരുടെ മനം കവർന്ന താരമാണ്. മിനിസ്‌ക്രീനിലും തിളങ്ങിയിട്ടുണ്ട് ഊർമിള. ഊര്മിളയുടെ ഒരേയൊരു മകൾ ഉത്തരയുടെ വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങൾ എല്ലാം സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരുന്നു. ഏപ്രിൽ 5 നായിരുന്നു ഉത്തരയുടെ വിവാഹം ഉറപ്പിച്ചത്. കോറോണയെ തുടർന്ന് വിവാഹം ചടങ്ങായി മാത്രം നടത്തുവെന്നും ആഘോഷങ്ങൾ മാറ്റി വെക്കുമെന്നും റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. സാഹചര്യങ്ങൾ ശാന്തമായതിനു ശേഷം ആഘോഷം നടത്താൻ ആണ് ഇവരുടെ തീരുമാനം. നിശ്ചയിച്ച തീയതിൽ തന്നെ വളരെ ലളിതമായി ഉത്തരയുടെ വിവാഹം നടത്തി.

വിവാഹത്തിന് മുന്നേയുള്ള പ്രീ വെഡിങ് ഫോട്ടോഷൂട്ട് ചിത്രങ്ങളും വിവാഹത്തീയതിയും പങ്കു വെച്ച് ഉത്തര ഉണ്ണി സമൂഹ മാധ്യമങ്ങളിൽ വിശേഷങ്ങൾ പങ്കു വെച്ചിരുന്നു. ഇന്ന് കുടുംബാംഗങ്ങളുടെ മാത്രം സാന്നിധ്യത്തിൽ ക്ഷേത്രത്തിൽ വെച്ചായിരുന്നു ഉത്തരയുടെ വിവാഹം. ഉത്തരയ്‌ക്കൊപ്പം നടിയും ബന്ധുവുമായ സംയുക്ത വർമയും സജീവ സാന്നിധ്യമായിരുന്നു. ഒരു സഹോദരിയുടെ സ്ഥാനത്ത് സംയുക്ത ഒപ്പം തന്നെ ഉണ്ടായിരുന്നു. video by Design ads weddings

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top