Movlog

Movie Express

ജിഷിൻ മോഹന്റെ രസകരമായ വീഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാവുന്നു..

പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമുള്ള മിനിസ്ക്രീൻ താരദമ്പതികൾ ആണ് ജിഷിന് മോഹനും വരദയും. “ഓട്ടോഗ്രാഫ്” എന്ന സീരിയലിലൂടെയാണ് ജിഷിൻ മലയാള മിനിസ്ക്രീൻ രംഗത്ത് ശ്രദ്ധേയനാകുന്നത്. തുടർന്ന് നിരവധി പരമ്പരകളിൽ പ്രധാന വേഷങ്ങളും വില്ലൻ വേഷങ്ങളും അവതരിപ്പിച്ച ജിഷിൻ സീരിയൽ നടി വരദയെ വിവാഹം കഴിക്കുകയായിരുന്നു.

“അമല” എന്ന സൂപ്പർഹിറ്റ് പരമ്പരയിലെ കേന്ദ്രകഥാപാത്രമായ അമലയെ അവതരിപ്പിച്ചത് വരദ ആയിരുന്നു. മലയാളം സിനിമയിൽ നായികയായിട്ടാണ് വരദ അഭിനയരംഗത്തെത്തിയത് എങ്കിലും പരമ്പരകളിലൂടെ ആണ് മലയാളികൾ താരത്തിനെ ഏറ്റെടുത്തത്. “അമല” എന്ന പരമ്പരയിൽ വരദയും ജിഷിനും ഒരുമിച്ച് അഭിനയിച്ചിരുന്നു. അവിടെ നിന്നാണ് ഇവരുടെ പ്രണയത്തിനു തുടക്കവും. ആ പ്രണയം വളരുകയും പിന്നീട് അത് വിവാഹത്തിൽ എത്തുകയുമായിരുന്നു. ഇരുവർക്കും ഒരു മകനുമുണ്ട്.

സമൂഹമാധ്യമങ്ങളിൽ ഏറെ സജീവമാണ് ജിഷിൻ. താരം പങ്കുവെക്കുന്ന ചിത്രങ്ങളേക്കാൾ കൂടുതൽ ശ്രദ്ധേയമാകുന്നത് അതിനു നൽകുന്ന നർമം നിറഞ്ഞ കുറിപ്പുകളാണ്. കുടുംബത്തിലെ വിശേഷങ്ങളും അഭിനയജീവിതത്തിലെ രസകരമായ നിമിഷങ്ങളും എല്ലാം താരം സമൂഹമാധ്യമങ്ങളിലൂടെ ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ ജിഷിൻ പങ്കുവെച്ച് ഒരു കുറിപ്പും വീഡിയോയും ആണ് ശ്രദ്ധനേടുന്നത്. താൻ അഭിനയിക്കുന്ന സീരിയൽ ടിവിയിൽ വെച്ചപ്പോൾ അതിനോടുള്ള കുടുംബാംഗങ്ങളുടെ പ്രതികരണമാണ് ജിഷിൻ പകർത്തിയത്. മിനി സ്ക്രീനിൽ ജിഷിന്റെ രംഗം കാണിക്കുമ്പോൾ മകൻ അത് ശ്രദ്ധിക്കാതെ ടാബിൽ കളിക്കുകയും ഭാര്യ വരദ മൊബൈലിൽ നോക്കുകയുമാണ്. സീരിയൽ മുഴുവൻ കാണുന്നവർ, താൻ അഭിനയിച്ച രംഗം എത്തുമ്പോൾ ഇതാണ് അവസ്ഥ എന്ന് ജിഷിൻ പറയുന്നു. ഇതിലും ഗതികെട്ടവൻ വേറെ ആരെങ്കിലും ഉണ്ടാകുമോ എന്ന് ജിഷിന് രസകരമായി ചോദിച്ചു പോകുന്നു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top