Movlog

Kerala

ചെങ്കൽ ചൂളയിലെ വൈറൽ പയ്യന്മാർക്ക് അപ്രതീക്ഷിത സമ്മാനവുമായി താരം ! ജയകൃഷ്ണനെ പ്രശംസിച്ചു സോഷ്യൽ മീഡിയ

ചെങ്കൽ ചൂളയിലെ വൈറൽ പയ്യന്മാർക്ക് അഭിനന്ദനവുമായി നടൻ ജയകൃഷ്ണൻ. ഒരു ലക്ഷം രൂപയുടെ മിനി പ്രൊഡക്ഷൻ യൂണിറ്റ് കുട്ടികൾക്ക് കൈമാറി അവരെ ഞെട്ടിച്ചിരിക്കുകയാണ് നടൻ ജയകൃഷ്ണൻ. നടൻ സൂര്യയുടെ ജന്മദിനത്തിൽ ആയിരുന്നു അദ്ദേഹത്തിന്റെ സിനിമയിലെ ഒരു ഗാനത്തിന് നൃത്തം ചെയ്ത് കൊണ്ട് ചെങ്കൽചൂളയിലെ പയ്യന്മാർ ശ്രദ്ധേയരായത്. സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ച നൃത്തം വൈറലായതോടെ സോഷ്യൽ മീഡിയ താരങ്ങളായി മാറുകയായിരുന്നു ഇവർ. ഇനി അവർക്ക് സ്വന്തമായി മികച്ച നിലവാരമുള്ള പ്രകടനങ്ങൾ തന്നെ കാഴ്ച വയ്ക്കാം. ഷോർട്ട് ഫിലിമുകൾ വരെ എടുക്കാൻ സാധിക്കുന്ന ഒരു ലക്ഷം രൂപ വിലമതിക്കുന്ന മിനി പ്രൊഡക്ഷൻ യൂണിറ്റ് ആണ് ഇവർക്ക് സമ്മാനമായി നടൻ ജയകൃഷ്ണൻ നൽകിയത്.

ഒരു നടനെന്ന രീതിയിൽ ആദ്യമായി അംഗീകരിക്കപ്പെട്ടത് ചെങ്കൽ ചൂളയിൽ നിന്നുമാണ് എന്ന് ജയകൃഷ്ണൻ പറയുന്നു. അവിടെയുള്ള കുട്ടികളെ സഹായിക്കാൻ കഴിഞ്ഞതിലുള്ള സന്തോഷവും ജയകൃഷ്ണൻ പ്രകടിപ്പിച്ചു. ദൂരദർശനിലെ പരമ്പരയിൽ അഭിനയിച്ചുകൊണ്ടിരിക്കുമ്പോൾ ആയിരുന്നു ചെങ്കൽചൂളയിൽ നിന്നും ഒരു ഓട്ടോറിക്ഷ ഡ്രൈവർ ജയകൃഷ്ണനെ അഭിനന്ദിച്ചു മുന്നോട്ടുവന്നത്. അതു പിന്നീടുള്ള അഭിനയ ജീവിതത്തിന് വലിയൊരു പ്രചോദനമായി തന്നെ മാറിയെന്ന് ജയകൃഷ്ണൻ തുറന്നുപറയുന്നു. എന്റെ ജീവിതത്തിൽ ഉണ്ടായതുപോലെ മറ്റുള്ളവർക്കും ഒരു ചെറിയ പ്രചോദനം ആകുവാൻ ആണ് ഇങ്ങനെയൊരു സമ്മാനം എന്ന് താരം പറയുന്നു.

ജയകൃഷ്ണൻറെ പ്രോത്സാഹനത്തിന് ഹൃദയത്തിൽ നിന്നുമുള്ള നന്ദി അറിയിക്കുകയാണ് ചെങ്കൽചൂളയിലെ മിടുക്കന്മാർ. അടുത്ത വീഡിയോയുടെ പരിശീലനത്തിലാണ് ഇവർ ഇപ്പോൾ. ഉടൻ തന്നെ അടുത്ത വീഡിയോ ഉണ്ടാകുമെന്നും ചെങ്കൽചൂളയിലെ വൈറൽ പയ്യന്മാർ ഉറപ്പുനൽകി. 1997ൽ മിനിസ്ക്രീനിലൂടെ അഭിനയരംഗത്തേക്ക് ചുവടുവെച്ച ജയകൃഷ്ണൻ ഇതിനോടകം നിരവധി പരമ്പരകളിലും സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. മലയാളത്തിനു പുറമേ തമിഴിലും തെലുങ്കിലും അഭിനയിച്ചിട്ടുള്ള ജയകൃഷ്ണൻ നിരവധി ടെലിവിഷൻ പരിപാടികളിൽ അവതാരകനായും എത്തിയിട്ടുണ്ട്.

Click to comment

You must be logged in to post a comment Login

Leave a Reply

To Top