Movlog

Faith

തലവേദന ട്യൂമർ ആയി ! പ്രിയതാരത്തിന് ജീവിതത്തിൽ നടന്നത് ഒരിക്കലും ആർക്കും സംഭവിക്കരുതാത്തത്

മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരനായ താരമാണ് അനീഷ് രവി. മലയാളികൾക്കിടയിൽ വളരെ സുപരിചിതനായ താരം വർഷങ്ങളായി അഭിനയരംഗത്ത് സജീവമാണ്. അഭിനയത്തിനു പുറമേ മികച്ച അവതാരകൻ കൂടിയാണ് അനീഷ്. ചെറുപ്പം മുതൽ കലാരംഗത്ത് സജീവമായിട്ടുള്ള അനീഷ്, “മിന്നുകെട്ട്” എന്ന സൂപ്പർഹിറ്റ് പരമ്പരയിലൂടെയാണ് കൂടുതൽ ശ്രദ്ധേയനാവുന്നത് പിന്നീട് “കാര്യം നിസ്സാരം” എന്ന ഹാസ്യ പരമ്പരയിലൂടെ കുടുംബപ്രേക്ഷകരുടെ ഇഷ്ട താരം ആയി മാറുകയായിരുന്നു.

നടി അനു ജോസഫും ആയിട്ടാണ് അനീഷ് കൂടുതലും ജോഡിയായി പരമ്പരകളിൽ എത്തിയിട്ടുള്ളത്. ഇവർ യഥാർത്ഥ ജീവിതത്തിലും ഭാര്യഭർത്താക്കന്മാർ ആണെന്ന് വിശ്വസിച്ചവർ ഒരുപാടുണ്ട്. ഇരുവരും ഒന്നിച്ചാൽ ചിരിയുടെ പൂരമാണ്. അതുകൊണ്ട് കുട്ടികൾക്കിടയിലും ഏറെ ശ്രദ്ധേയമായ ഒരു ജോഡിയായിരുന്നു ഇവരുടേത്. പലപ്പോഴും അനു ജോസഫ് എന്റെ ഭാര്യയാണ് എന്ന് പലരും തെറ്റിദ്ധരിച്ചിട്ടുണ്ട് എന്ന് അനീഷ് പങ്കുവെച്ചിട്ടുണ്ട്.

ജീവിതത്തിൽ ഒരുപാട് പ്രതിസന്ധി ഘട്ടങ്ങൾ തരണം ചെയ്ത് ആളാണെന്ന് അനീഷ് തുറന്നു പറയുന്നു. മൂന്നുതവണ മ ര ണ ത്തെ മുഖാമുഖം കണ്ടു കൊണ്ട് ജീവിതത്തിലേക്ക് തിരിച്ചു വന്നത് ആണ് എന്ന് അനീഷ് പറയുന്നു. “ഓപ്പോൾ” എന്ന പരമ്പരയിൽ വീടിന് തീ പി ടി ക്കു ന്ന രംഗം ചിത്രീകരിക്കുന്നതിനിടയിൽ നിലയിൽ അനീഷിന്റെ മുകളിലേക്ക് തീ വീണു മേലാസകലം പൊള്ളിയിട്ടുണ്ടായിരുന്നു. 28 ദിവസങ്ങളോളം ആയിരുന്നു അനീഷ് ആശുപത്രിയിൽ കഴിഞ്ഞത്.

രണ്ടാമത് ദുബായിൽ ഒരു പരിപാടിയിൽ അവതാരകനായി പോയപ്പോൾ ദുബായിൽ ബോട്ടിലേക്ക് ചാടി കയറുന്നതിനിടയിൽ ബോട്ടിനും പ്ലാറ്റ്ഫോമിനും ഇടയിൽ ഉള്ള വിടവിൽ അനീഷ് വീണു. രണ്ടുതവണ മുങ്ങി പോവുകയും മൂന്നാം തവണ മുങ്ങിയപ്പോൾ ആരെല്ലാമോ ചേർന്ന് വലിച്ചു കയറ്റുകയുമായിരുന്നു.
സംഭവത്തിൽ കയ്യിലെ ഒരു ഞരമ്പും മുറിഞ്ഞിരുന്നു. അനീഷിനെയും കൊണ്ട് സഹപ്രവർത്തകർ ആശുപത്രിയിലേക്ക് പോവുകയായിരുന്നു.

ഒരുപാട് പേർ മു ങ്ങി മ രി ച്ചു സ്ഥലത്തായിരുന്നു അനീഷ് അന്ന് വീണത്. അതുകൊണ്ടു തന്നെ അനീഷ് രക്ഷപ്പെടും എന്ന് ആരും കരുതിയില്ല. “കാക്കി നക്ഷത്രം” എന്ന സിനിമയുടെ ചിത്രീകരണത്തിനിടെവലിയൊരു അ പ ക ടം ആയിരുന്നു അനീഷിന് ഉണ്ടായത്. ഇടയ്ക്ക് വെച്ച് മയങ്ങി പോയതിനെ തുടർന്ന് അനീഷിന്റെ കാർ ഒരു ലോറിയിൽ ഇടിച്ചു കയറുകയായിരുന്നു. ഇങ്ങനെ മൂന്നു തവണ വലിയ അ പ ക ട ങ്ങ ളിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെടുകയായിരുന്നു അനീഷ്.

പിന്നീട് തലച്ചോറിൽ ട്യൂമർ കുലോമ എന്ന രോഗം സ്ഥിരീകരിക്കുകയായിരുന്നു. സർജറി ചെയ്യേണ്ടി വരുമോ എന്നോർത്തു ആദ്യം ഒക്കെ ഒരുപാട് ഭയന്നിരുന്നു. എന്നാൽ ചികിത്സ തുടങ്ങി രണ്ടു വർഷം പിന്നിടുമ്പോൾ ഈ അസുഖം മെല്ലെ മാറി വരുന്നുണ്ട് എന്ന് അനീഷ് പറയുന്നു. അനീഷിന് പൂർണ പിന്തുണയേകി കുടുംബം ഒപ്പം തന്നെ ഉണ്ട്. നർമ്മം കൊണ്ട് ആളുകളെ കയ്യിലെടുക്കാൻ ഒരു പ്രത്യേക കഴിവ് അനുഗ്രമായി കിട്ടിയ കലാകാരൻ കൂടിയാണ് അദ്ദേഹം
. അതുകൊണ്ടു തന്നെ അദ്ദേഹത്തിന്റെ വാർത്തകളോട് ജനങ്ങൾ ആകാംക്ഷയോടെ കാത്തിരിക്കാറുണ്ട്. പ്രിയതാരത്തിന് നർമ്മം ഇനിയും ഒരുപാട് ആസ്വദിക്കാൻ അദ്ദേഹത്തിന് ആയൂർ ആരോഗ്യം ദീർഘമായി ലഭിക്കട്ടെ എന്ന് പോലും ചില ആരാധകർ പറഞ്ഞു കേട്ടിട്ടുണ്ട്. ഈ സ്നേഹം കൊണ്ടും അദ്ദേഹം എളിയവനാകുന്നു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top