Movlog

Faith

അച്ഛനെ അവസാനമായി കണ്ട് നിയന്ത്രണം വിട്ട് കരഞ്ഞ് രമേശ് വലിയശാലയുടെ മകൻ

പ്രശസ്ത സീരിയൽ താരം രമേശ് വലിയശാലയുടെ അപ്രതീക്ഷിത വിയോഗം ആരാധകരെയും സഹപ്രവർത്തകരെയും ഞെട്ടിച്ചിരിക്കുകയാണ്. വളരെ വലിയൊരു പ്രതിസന്ധി ഘട്ടത്തിലൂടെയാണ് രമേശിന്റെ കുടുംബവും കടന്നു പോകുന്നത്. രമേശിന്റെ മൃതദേഹത്തിനരികിൽ നിന്നുകൊണ്ട് അലമുറയിട്ടു കരയുന്ന രമേശിന്റെ ഭാര്യയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. വളരെ സന്തോഷവാനായി കഴിഞ്ഞിരുന്ന രമേശ് ഇങ്ങനെ ഒരു കടുംകൈ ചെയ്യും എന്ന് വിശ്വസിക്കാനാവില്ല എന്ന് സുഹൃത്തുക്കളും പറയുന്നു. അമ്മയെ എന്തു പറഞ്ഞ് സമാധാനിപ്പിക്കും എന്നറിയാതെ തകർന്നിരിക്കുകയാണ് മകനും മകളും.

പഠനത്തിനായി കാനഡയിൽ ആയിരുന്ന മകൻ നാട്ടിലേക്ക് വരാൻ വേണ്ടി ആയിരുന്നു രണ്ടുദിവസം കാത്തിരുന്നത്. അച്ഛന്റെ മൃതദേഹവുമായി എത്തുന്ന വണ്ടി യാതൊരു വികാരം ഇല്ലാതെ നോക്കി നിന്ന മകൻ പിന്നീട് നിയന്ത്രണംവിട്ടു വിങ്ങി പൊട്ടുകയായിരുന്നു. മകനെ ആശ്വസിപ്പിക്കാനായി സുഹൃത്തുക്കളെല്ലാം ഒപ്പം തന്നെ ഉണ്ടായിരുന്നു. രമേശ് എന്തിന് ഇത് ചെയ്തു എന്ന് പറഞ്ഞുകൊണ്ട് രമേശിന്റെ ഭാര്യ പൊട്ടി കരയുന്നത് നൊമ്പര കാഴ്ചയായി മാറി. ആശ്വസിപ്പിക്കാൻ ഒരു വാക്കുപോലും പറയാനാവാതെ കണ്ടുനിന്നവരുടെ കണ്ണുനിറഞ്ഞു.

22 വർഷങ്ങളായി സീരിയൽ രംഗത്തും സിനിമയിലും സജീവമായിട്ടുള്ള രമേശ് മിനി സ്ക്രീൻ രംഗത്തെ ഏറ്റവും തിരക്കുള്ള താരങ്ങളിൽ ഒരാൾ ആയിരുന്നു. തിരുവനന്തപുരം ഗവൺമെന്റ് മോഡൽ സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം നേടിയ രമേശ് വലിയശാല നാടകങ്ങളിലൂടെ ആയിരുന്നു അഭിനയരംഗത്തേക്ക് ചുവടുവെച്ചത്. പിന്നീട് പരമ്പരകളിൽ തിരക്കുള്ള താരമായി മാറി. അദ്ദേഹത്തിനെ ശനിയാഴ്ച പുലർച്ചെ വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

Click to comment

You must be logged in to post a comment Login

Leave a Reply

To Top