മലയാളി പ്രേക്ഷകർക്കിടയിൽ വളരെയധികം ആരാധകരുള്ള ഒരു ഗായികയും മോഡലും ഒക്കെയാണ് അഭയ ഹിരണ്മയി. അടുത്ത കുറച്ചു കാലങ്ങളായി ഗോപി സുന്ദറുമായുള്ള ലിവിങ് ടു ഗെദറും പിന്നീടുള്ള വേർപിരിയലും ഒക്കെ തന്നെ താരത്തിന്റെ പ്രശസ്തിയിലേക്ക് കൊണ്ടുവന്നു എന്നത് തന്നെയാണ് സത്യം. കുറച്ചു കാലങ്ങളായി താരത്തിന്റെ ജീവിതത്തെ കുറിച്ചാണ് സോഷ്യൽ മീഡിയ മുഴുവൻ ചർച്ചചെയ്യുന്നത്. ഇപ്പോള് പ്രശസ്ത എഴുത്തുകാരിയായ മാധവിക്കുട്ടിയോടുള്ള ഇഷ്ടത്തെ കുറിച്ച് സൂചിപ്പിക്കുകയാണ് താരം. എങ്ങനെ പറഞ്ഞ് അവസാനിപ്പിക്കണം എന്ന് അറിയാത്ത ഒരു വ്യക്തിത്വമാണ് അവരുടെ.
ഒരുപാട് തവണ അവരുടെ അഭിമുഖങ്ങൾ താൻ കണ്ടിട്ടുണ്ട്. അത്രയ്ക്ക് ഇഷ്ടമാണ് മാധവിക്കുട്ടിയെ. മാധവിക്കുട്ടി ഒരു തീയാണ്. നമ്മൾക്ക് അങ്ങനെ ആവാഹിക്കാൻ സാധിക്കും. അത് അങ്ങനെ തന്നെ വിടാൻ അല്ലേ പറ്റൂ. അവരെ കുറിച്ച് സംസാരിക്കുമ്പോൾ താൻ ഒരുപാട് എക്സൈറ്റഡ് ആവും. ഇങ്ങനെ പ്രണയിക്കാൻ ഒരാൾക്കും ഒരു സമയത്തും സാധിക്കില്ല. ഉള്ളിനുള്ളിൽ ഒരു ടെറർ ഉണ്ട്. എങ്ങനെ വിശേഷിപ്പിക്കണം എന്ന് അറിയാത്ത ഒരു വ്യക്തിത്വമാണ്. ജീവിതത്തിലെ ഒരു കാര്യത്തെക്കുറിച്ച് ഓർക്കുമ്പോൾ എനിക്ക് യാതൊരു പശ്ചാത്താപവും ഇല്ല. അങ്ങനെ ഒരു ജീവിതമാണ് തന്റെ. താൻ ഒരു തീരുമാനം എടുത്തു കഴിഞ്ഞാൽ അതേക്കുറിച്ച് ചോദ്യം ചെയ്യാൻ ആരെയും അനുവദിക്കില്ല എന്നും അഭയ പറയുന്നുണ്ട്.
അടുത്ത കുറച്ചുകാലങ്ങളായി താരം മോഡലിങ് രംഗത്തും സജീവ സാന്നിധ്യമാണ്. ഓരോ വിശേഷങ്ങളും താരം ആരാധകരെ അറിയിക്കാറുണ്ട്. നിരവധി ആരാധകരും അഭയ്ക്ക് ഉണ്ടാകാറുണ്ട്. ഏതു കാര്യത്തിലും വ്യക്തമായ അഭിപ്രായങ്ങൾ തന്നെയാണ് താരത്തിന്റെ ഏറ്റവും വലിയ ഒരു പ്രത്യേകത എന്ന് പറയുന്നത്. പരിഹാസം നിറക്കുന്ന ചില കമന്റുകളും ആയി എത്തുന്നത്. ആളുകൾക്ക് കിടിലൻ മറുപടി തന്നെയാണ് താരം നൽകാറുള്ളത്. അതുകൊണ്ടു തന്നെ താരത്തിന്റെ ചിത്രങ്ങൾക്ക് താഴെ വന്ന് കമന്റ് പറയാൻ പലർക്കും വലിയ ഭയമാണ് എന്നതാണ് സത്യം. കോഴിക്കോടിനെ കുറിച്ചുള്ള ഗാനം പാടിയാണ് താരം ശ്രദ്ധ നേടിയിരുന്നത്.
പിന്നീട് നിരവധി സിനിമകളിൽ മികച്ച ഗാനങ്ങൾ ആലപിക്കുവാൻ താരത്തിന് അവസരം ലഭിച്ചിരുന്നു. ഗാനലോകത്തെ പോലെ തന്നെ താരം മോഡലിംഗ് രംഗത്തും സജീവ സാന്നിധ്യമാണ്. വ്യത്യസ്തമായ ലുക്കിലുള്ള ചിത്രങ്ങളാണ് താരം പങ്കു വെക്കാറുള്ളത്. വലിയ സ്വീകാര്യതയാണ് ഈ ചിത്രങ്ങൾക്ക് എല്ലാം തന്നെ ലഭിക്കാറുള്ളത്. അല്പം ഗ്ലാമർസ് മേമ്പോടിയുള്ള ചിത്രങ്ങൾ പങ്കുവെക്കുവാനും താരത്തിന് മടിയില്ല. എങ്ങനെയുള്ള വസ്ത്രങ്ങൾ ധരിക്കണം എന്നുള്ളത് തന്റെ ഇഷ്ടമാണ് എന്നാണ് താരം പറയുന്നത്.
