Movlog

Uncategorized

ഗോപി സുന്ദറിനോടൊപ്പം ഉള്ള അഭയ ഹിരണ്മയിയുടെ വർക്ക് ഔട്ട് വീഡിയോ ശ്രദ്ധേയമാകുന്നു.

മലയാളികൾക്ക് കേൾക്കാൻ സുന്ദരം ആയിട്ടുള്ള ഒരുപാട് ഗാനങ്ങൾ സമ്മാനിച്ച സംഗീത സംവിധായകനാണ് ഗോപീസുന്ദർ. “ചാർലി”, “ഉസ്താദ് ഹോട്ടൽ”, “1983”, “ബാംഗ്ലൂർ ഡേയ്സ്”, “പുലിമുരുകൻ” തുടങ്ങി നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങൾക്ക് സംഗീതവും പശ്ചാത്തലസംഗീതവും ഒരുക്കിയ ഗോപിസുന്ദർ മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക് ഭാഷകളിലും സജീവമാണ്. ദേശീയ പുരസ്കാരം അടക്കം നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുള്ള ഗോപിസുന്ദർ സി കേരളത്തിൽ സംപ്രേഷണം ചെയ്യുന്ന സരിഗമപാ ലിറ്റിൽ ചാമ്പ്യൻസ് എന്ന മ്യൂസിക് റിയാലിറ്റി ഷോയിൽ വിധികർത്താവായി എത്താറുണ്ട്.

ഗോപിസുന്ദറിന്റെയും ഗായിക അഭയ ഹിരണ്മയിയുടെയും പ്രണയവും ലിവിങ് ടുഗദർ എല്ലാം മലയാളികൾക്ക് സുപരിചിതമാണ്. വിവാദങ്ങളും വിമർശനങ്ങളും ഏറെയുണ്ടെങ്കിലും സന്തോഷകരമായ ഒരു ജീവിതമാണ് ഇവർ ആസ്വദിക്കുന്നത്. സമൂഹമാധ്യമങ്ങളിൽ വളരെ സജീവമായിട്ടുള്ള ഇവർ പങ്കുവയ്ക്കുന്ന ചിത്രങ്ങളെല്ലാം വൈറൽ ആവാറുണ്ട്. ഇപ്പോഴിതാ ഇരുവരും വർക്ക്ഔട്ട് ചെയ്യുന്ന വീഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാവുന്നത്. ഒരുപാട് കാലങ്ങൾക്കുശേഷം അച്ചടക്കം പരിശീലിക്കാൻ തുടങ്ങിയെന്നും അച്ചടക്കം നമുക്ക് വലിയൊരു പ്രചോദനം ആണെന്ന് അഭയ ഹിരണ്മയി കുറിച്ചു. കൂടുതൽ അച്ചടക്കവും സമാധാനവും ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു എന്നും അഭയ പങ്കുവെച്ചു.

ജീവിതത്തിൽ ഉയർച്ചകളും താഴ്ചകളും ഉണ്ടാവും എന്നാൽ സ്വയം പ്രചോദിപ്പിക്കാൻ ശ്രമിക്കുന്ന ആളുകൾ കൂടുതൽ സമാധാനപരമായ ജീവിതം നയിക്കും. ജീവിതത്തിൽ വിജയിക്കുകയോ തോൽക്കുകയോ അല്ല ചെയ്യുന്നത്. നിങ്ങൾ നിങ്ങളുടെ ജീവിതം തന്നെ മുന്നോട്ടു കൊണ്ടുപോവുകയാണ് ചെയ്യുന്നത്. അഭയയുടെ വർക്കൗട്ട് വീഡിയോയും കുറിപ്പും വൈറലായിരിക്കുകയാണ്. ഇതിനിടയിൽ അഭയ അണിഞ്ഞിരിക്കുന്ന കറുത്ത ചരടിന്റെ കുറിച്ചുള്ള ചോദ്യങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പിന്നണിഗാനരംഗത്ത് സജീവമായിട്ടുള്ള അഭയ, “ടു കൺട്രീസ്”, “ജെയിംസ് ആൻഡ് ആലീസ്”, “ഗൂഢാലോചന”, “വിശ്വാസം അതല്ലേ എല്ലാം “തുടങ്ങിയ ചിത്രങ്ങളിൽ ഗോപീസുന്ദറും ആയി പ്രവർത്തിച്ചിട്ടുണ്ട്. അഭയക്ക് ഒപ്പമുള്ള ചിത്രങ്ങൾ പങ്കുവയ്ക്കുന്നതിന് ഗോപി സുന്ദറിനെ വിമർശിച്ച് നിരവധി പേര് മുന്നോട്ടുവരാറുണ്ട്. എന്നാൽ അവർക്കൊക്കെ തക്ക മറുപടി താരം നൽകാറുണ്ട്.

Click to comment

You must be logged in to post a comment Login

Leave a Reply

To Top