Movlog

Uncategorized

‘ആണും പെണ്ണും’ മൂവി റിവ്യൂ!

Aanum Pennum Review

‘ആണും പെണ്ണും’ എന്ന anthology ചിത്രത്തിന്റെ റിവ്യൂ ആയിട്ടാണ് ഞാനിപ്പോ വന്നിരിക്കുന്നത്. ആഷിഖ് അബു, വേണു, ജയ് കെ എന്നിവർ സംവിധാനം ചെയുന്ന ആന്തോളജി ചിത്രമാണ് ആണും പെണ്ണും. ആസിഫ് അലി, പാർവതി തിരുവോത്, ദർശന, റോഷൻ മാത്യു, ജോജു ജോർജ്, സംയുക്ത, ഇന്ദ്രജിത് എന്നിവരാണ് ഇതിലെ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്. മൂന്ന് വ്യത്യസ്ത കഥകളെ ആസ്പദമാക്കിയുള്ള  ഹ്രസ്വചിത്രമാണിത്. പാർവതി തിരുവോത്തിനെയും ആസിഫ് അലിയെയും കേന്ദ്രകഥാപാത്രങ്ങളാക്കി മുന്നറിയിപ്പ്, കാർബൺ എന്നീ ചിത്രങ്ങൾക്ക് ശേഷം ഛായാഗ്രാഹകനും സംവിധായകനുമായ വേണു ഒരുക്കുന്ന പ്രമേയമായാണ്  ചിത്രത്തിൽ ആദ്യം കാണാൻ കഴിയുന്നത്  ഈ ചിത്രത്തിൻറെ തിരക്കഥ നിർവ്വഹിച്ചിരിക്കുന്നതും വേണു തന്നെയാണ്. ഉറൂബിന്റെ ‘രാച്ചിയമ്മ’ എന്ന ചെറുകഥയെ ആസ്‌പദമാക്കിയാണ് ഈ ചിത്രം വേണു ഒരുക്കിയിരിക്കുന്നത്.. കരുത്തിന്റെ മൂന്നു പെൺമുഖങ്ങൾ.. ‘ആണും പെണ്ണും’ കണ്ടിറങ്ങുമ്പോൾ മൂന്നു പെണ്ണുങ്ങൾ ഇങ്ങനെ മനസിൽ തെളിഞ്ഞു നിൽക്കും. ആണാണോ പെണ്ണാണോ ശക്തർ എന്ന വാദം പുതിയതല്ല, പക്ഷേ പ്രതിസന്ധികൾക്കും വികാരങ്ങൾക്കും  മുന്നിൽ.. പ്രണയത്തിലും തകർച്ചയിലും ലൈംഗികതയിലുമെല്ലാം പെണ്ണിനു തന്നെയാണ് കരുത്തെന്ന് ഒരിക്കൽ കൂടി വരച്ചു കാട്ടുകയാണ് ആണും പെണ്ണുമെന്ന ചിത്രം. പെണ്ണിന്റെ മൂന്നു മുഖങ്ങൾ ഒറ്റ സിനിമയിൽ മൂന്നു കഥകളിലായി ആവിഷ്കരിച്ചിരിക്കുകയാണ് ഈ ചിത്രത്തിലൂടെ. ചിത്രം കണ്ടു കഴിയുമ്പോൾ ഇതിൽ ഏതു പ്രമേയമാണ്  നല്ലതെന്ന ചോദ്യം സ്വയം ചോദിക്കാം.  വ്യക്തികൾക്കനുസരിച്ച്, നിലപാടുകൾക്കനുസരിച്ച്, ചിന്തകൾക്കനുസരിച്ച് ഓരോ വ്യക്തികളിലും ഈ കഥാഗതി ഒരു  ചോത്യ ചിഹ്നമായി തന്നെ നിൽക്കും.  മൂന്നു മനോഹര ചെറു ചിത്രങ്ങൾ എന്നു നമ്മോടു തന്നെ പറഞ്ഞ് ഒഴിഞ്ഞു മാറുന്ന രീതിയിലാണ് ചിത്രത്തിന്റെ പ്രമേയം .

റോഷൻ മാത്യു, ദർശന, ബേസിൽ ജോസഫ്, കവിയൂർ പൊന്നമ്മ, നെടുമുടി വേണു തുടങ്ങിയവരെ കേന്ദ്ര കഥാപാത്രമാക്കി ആഷിഖ് അബു സംവിധാനം ചെയ്യുന്നതാണ് രണ്ടാമത്തെ പ്രമേയം  . ഉണ്ണി ആറാണ് ചിത്രത്തിൻറെ രണ്ടാം ഭാഗത്തിൽ  തിരക്കഥ ഒരുക്കിയിരിക്കുന്നത്.. ഒരു പ്രധാന കഥാപാത്രമായി തിരക്കഥാകൃത്ത് ബെന്നി പി നായരമ്പലവും ഈ ഭാഗത്തിൽ  എത്തുന്നുണ്ട്. ജോജു ജോർജ്, സംയുക്ത, ഇന്ദ്രജിത് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജയ് കെ ഒരുക്കുന്നതാണ്  മൂന്നാമത്തെ പ്രമേയം. സന്തോഷ് ഏച്ചിക്കാനത്തിന്റേതാണ് ഈ ചിത്രത്തിന്റെ  തിരക്കഥ. ഷൈജു ഖാലിദ്, വേണു, സുരേഷ് കുമാർ എന്നിവർ ചേർന്നാണ്  ചിത്രത്തിന്റെ ഛയാഗ്രഹണം നിർവഹിക്കുന്നത്. സൈജു ശ്രീധരൻ, ബീന പോൾ, ഭവൻ ശ്രീകുമാർ എന്നിവർ എഡിറ്റിങും, ബിജിപാൽ, ഡോൺ വിൻസെന്റ് എന്നിവർ സംഗീത സംവിധാനവും നിർവഹിക്കുന്നു. ഗോകുൽ ദാസും ജ്യോതിഷ് ശങ്കറുമാണ് പ്രൊഡക്ഷൻ ഡിസൈൻ. പി കെ പ്രിമേ പ്രൊഡക്ഷൻറെ ബാനറിൽ സി. കെ പത്മകുമാർ, എം. ദിലീപ് കുമാർ എന്നിവർ ചേർന്നാണ് ഈ  ചിത്രം നിർമ്മിച്ചിരിക്കുന്നത്. ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു എല്ലാവരും തന്നെ മികച്ച പ്രേകടനം തന്നെയാണ് കാഴ്ച വെച്ചിരിക്കുന്നത്. പഴയ ഒരു കാലഘട്ടത്തിൽ നടക്കുന്ന നടക്കുന്ന പ്രമേയങ്ങൾ ആണ് ഈ ചിത്രത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ ഒരു കമ്പ്ലീറ്റ് entertainer എന്ന് ചിത്രത്തെ വിളിക്കാൻ സാധിക്കില്ല. പ്രേക്ഷകരിൽ പലർക്കും സിനിമ മനസിലാവണമെന്നില്ല and ഇഷ്ടപെടണമെന്നും ഇല്ല. so എല്ലാത്തരം സിനിമകളും ഇഷ്ടപെടുന്ന ഒരു സിനിമ പ്രേമിക്കു മാത്രമേ ചിത്രം കണ്ടിരിക്കാൻ സാധിക്കൂ എന്നും ഓർമ്മിപ്പിച്ചു കൊണ്ട് മറ്റൊരു സിനിമയുടെ റിവ്യൂ ആയി നമ്മുക്ക് വീണ്ടും കാണാം.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top