Movlog

Faith

പേട്ടയിൽ സംഭവിച്ചത് ഒരു അച്ഛന്റെ വീരസാഹസികതയോ, അതോ പെണ്ണിന്റെ സ്വഭാവദൂഷ്യമോ, അതോ അസമയത്ത് മറ്റൊരു വീട്ടിൽ പോയതിന് യുവാവിന് ലഭിച്ച ശിക്ഷയോ?…ശ്രദ്ധേയമായി അധ്യാപികയുടെ കുറിപ്പ്…

കേരളക്കരയെ നടുക്കിയ സംഭവമായിരുന്നു പേട്ടയിൽ 19കാരനായ യുവാവിനെ അയൽവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സമൂഹമാധ്യമങ്ങളിൽ ഏറെ ചർച്ച ചെയ്യപ്പെടുകയാണ് ഈ സംഭവം.

അസമയത്ത് വീട്ടിലേക്ക് കടന്നു വന്ന ഒരാളെ ആ ക്ര മി ച്ച തി ൽ തെറ്റില്ല എന്ന് പറഞ്ഞ് സൈമണിനെ ന്യായീകരിച്ച് ഒരു വിഭാഗം ഉണ്ടെങ്കിലും ഇത് കരുതി കൂട്ടിയ ഒന്നാണ് എന്ന് വാദിക്കുന്നവരുമുണ്ട്. കാണാൻ പാടില്ലാത്ത ഒരു സമയത്ത് സ്വന്തം വീട്ടിൽ ഒരു ആളെ കണ്ടാൽ ഏതൊരു അച്ഛൻ ചെയ്യുന്ന പ്രവർത്തിയാണ് സൈമൺ ലാലൻ ചെയ്തതെന്ന് അഞ്ജു പാർവ്വതി പങ്കു വെച്ച കുറിപ്പാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.

അസമയത്ത് സ്വന്തം വീട്ടിൽ എത്തിയ ഒരു 19 കാരനെ ഉപദേശിക്കാൻ എത്രപേർക്ക് കഴിയും എന്ന് അറിയില്ല എന്നും ആ പിതാവിന് അത് സാധിച്ചിട്ടില്ല എന്നുമാണ് അഞ്ജു കുറിച്ചത്. ഒരുപാട് കാലം പ്രവാസിയായി കഴിഞ്ഞിരുന്ന സൈമൺ ലാലന്റെ വീടിന്റെ ഒരുഭാഗം വാടകയ്ക്ക് നൽകിയിരുന്നു. അനീഷും അനീഷിന്റെ അമ്മയും ലാലിന്റെ മകളും എല്ലാം പള്ളിയിലെ ക്വയർ സംഘത്തിൽ ഒരുമിച്ച് പാടുന്നവരാണ്. കാണരുതാത്ത സമയത്ത് സ്വന്തം വീട്ടിൽ അയൽവാസി പയ്യനെ കണ്ടാൽ ഏതു അച്ഛനും തോന്നുന്ന ഒരു അവസ്ഥയുണ്ട്.

ആ സമയത്ത് വികാരം വിവേകത്തെ മറികടക്കുന്നു. അതാണ് അന്ന് ആ മനുഷ്യനും സംഭവിച്ചിട്ടുണ്ടാവുക. ആ സമയത്ത് 19കാരന്റെ കൗമാര ചാപല്യം എന്ന് കരുതി ഉപദേശിക്കാൻ എത്ര പേർക്ക് കഴിയും എന്ന് അറിയില്ല. എന്നാൽ ഈ അച്ഛന് കഴിഞ്ഞില്ലെന്ന് മാത്രമല്ല അതിതീവ്രമായ വൈകാരികതയോടെ ആയിരുന്നു അയാൾ പ്രതികരിച്ചത്. അങ്ങനെയായിരുന്നു അനീഷ് ജോർജ് നു ഇത് സംഭവിച്ചത്. സൈമൺ ലാലിന്റെ മാ ന സി കാ വസ്ഥയെ പോലെ തന്നെ ചർച്ച ചെയ്യപ്പെടേണ്ട ഒന്നാണ് ദയനീയമായ അനീഷിന്റെ മാതാപിതാക്കളുടെ കാര്യം.

വീട്ടിൽ നിന്നും 800 മീറ്റർ അകലെയുള്ള ഒരു വീട്ടിൽ സ്വന്തം മകൻ മരണപ്പെട്ടു എന്ന് അറിയാതെ ഉറങ്ങുകയായിരുന്ന അച്ഛനുമമ്മയും പുലർച്ചെ വീട്ടിൽ പോ ലീ സെ ത്തി വിവരം പറഞ്ഞപ്പോൾ ആയിരുന്നു സ്വന്തം മകന്റെ മരണവാർത്ത അറിയുന്നത്. സംഭവത്തിലെ പെൺകുട്ടിയേയും ആൺകുട്ടിയെ കുറിച്ചും അഞ്ജു പറയുന്നുണ്ട്. 16 വയസ്സുള്ള ഒരു പെൺകുട്ടിയും 19 വയസ്സുള്ള ഒരു ആൺകുട്ടിയും ആണവർ. ഇതുപോലുള്ള ഒരുപാട് പെൺകുട്ടികളെ പഠിപ്പിച്ച അധ്യാപിക എന്ന നിലയിൽ അവരെ കുറ്റപ്പെടുത്താനാവില്ല എന്ന് അഞ്ജു പറയുന്നു.

ഈ പ്രായത്തിൽ തെറ്റും ശരിയും പ്രണയവും കാമവും ഒന്നും വേർതിരിച്ച് അറിയാനുള്ള പക്വത പോലും അവർക്ക് ഉണ്ടാവില്ല. വളർത്തു ദോഷമെന്ന് പറഞ്ഞ് മാതാപിതാക്കളെ കുറ്റം പറയുകയും കല്ലെറിയുകയും ചെയ്യുന്നുണ്ടാവും ആളുകൾ. എന്നാൽ നമുക്ക് ചുറ്റുമുള്ള സാമൂഹിക വ്യവസ്ഥ കുട്ടികളെ നേർവഴിക്ക് നടത്താൻ പാകത്തിലുള്ളതാണോ എന്ന് ആരും ചിന്തിക്കുന്നില്ല. ഡേറ്റിംഗ് ഇല്ലെങ്കിൽ സോഷ്യൽ സ്റ്റാറ്റസ് ആകില്ലെന്ന് ധരിച്ചു വെക്കുന്ന പുത്തൻ തലമുറയ്ക്ക് എന്തു മാർഗ്ഗനിർദ്ദേശം ആണ് മുതിർന്നവരിൽ നിന്നും ലഭിക്കുന്നത്.

എന്റെ ശരീരം എന്റെ സ്വാതന്ത്ര്യം എന്ന് നവോത്ഥാനം പാടുന്നവരിൽ നിന്നും എന്ത് പാഠമാണ് കുട്ടികൾ പഠിക്കേണ്ടത് എന്നു അഞ്ജു കുറിച്ചു. പല വീടുകളിലെയും രണ്ടാം നിലകൾ ഇന്ന് കുട്ടികൾക്ക് തോന്നിവാസം ചെയ്യാനുള്ള ഇടങ്ങളാണ്. വീട്ടുകാരറിയാതെ പ്രസവവും കുഞ്ഞിനെ ഇല്ലാതാക്കുന്നത് വരെ അവിടെ നടക്കുന്നുണ്ട്. പാരന്റിംഗ് എന്നു പറഞ്ഞാൽ മക്കൾക്ക് എല്ലാ തോന്നിവാസങ്ങൾ ചെയ്യാനുള്ള സൗകര്യം ഒരുക്കുക എന്നല്ല. അവരുടെ വ്യക്തിത്വ നിർമ്മാണത്തിൽ വളരെ വലിയ പങ്കാണ് മാതാപിതാക്കൾക്ക് ഉള്ളത്.

മുകളിൽ ഒരു മുറി അവർക്ക് മാത്രമായി നൽകി അവർക്ക് പേഴ്സണൽ സ്പേസ് അനുവദിച്ചുകൊടുത്താൽ നല്ല രക്ഷിതാക്കൾ ആവില്ല. അവരുടെ മനസ്സിലാണ് രക്ഷിതാക്കൾ പേഴ്സണൽ സ്പേസ് ഒരുക്കേണ്ടത്. സിനിമയിൽ പാതിരാത്രിയിൽ നായകൻ മതിലുചാടി നായികയുടെ അടുത്തെത്തിയാൽ ഹീറോയിസം ആയി കാണുന്ന ഒരു തലമുറ ഇങ്ങനെ ചെയ്തില്ലെങ്കിലെ അത്ഭുതമുള്ളൂ. ഭഗീരഥൻ പിള്ളയുടെ വീട്ടിലെ ഓടിളക്കി മകളുടെ മുറിയിൽ കടന്ന്, “എന്റെ എല്ലാമെല്ലാമല്ലേ” എന്ന് പാടിയ മീശമാധവനെ നിറഞ്ഞ കൈയടിയോടെയാണ് മലയാളികൾ സ്വീകരിച്ചത്.

രാത്രി ആരുമില്ലാത്ത വീട്ടിലേക്ക് മാത്തനെ വിളിച്ചു കയറ്റിയ അപ്പുവിനെയും പെണ്ണു വിളിച്ചപ്പോൾ വീട്ടിൽ ചെന്ന മാത്തനെയും ദിവ്യ പ്രണയത്തിന്റെ രൂപങ്ങളായി ആണ് മലയാളികൾ ചിത്രീകരിക്കുന്നത്. എന്നാൽ ജീവിതത്തിൽ ഒരു ആൺകുട്ടി അവന്റെ പ്രണയിനിയുടെ വീട്ടിലേക്ക് മതിൽ ചാടിയാൽ അവിടെ അവളെ കാമം മാത്രമാണ് ആളുകൾക്ക് കാണാൻ സാധിക്കുകയുള്ളു. അവൻ അങ്ങനെ സംഭവിച്ചത് ശരി എന്നാണ് പലരുടെയും അഭിപ്രായം. മാധ്യമങ്ങൾ ഓരോ വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നതിനടിയിൽ അച്ഛന്റെ വീരസാഹസികതെ കുറിച്ചും പെൺമക്കളുടെ സ്വഭാവ ദൂഷ്യത്തിനെ കുറിച്ചും കുറിപ്പുകൾ എഴുതുന്ന പലരുമുണ്ട്.

അസമയത്ത് മതിലുചാടിയതിന് യുവാവിന് കിട്ടിയ ശിക്ഷ ആണെന്ന് പറയുന്നവരുമുണ്ട്. ഇനി കുറച്ചു നാളുകൾ ഇതുതന്നെയായിരിക്കും സോഷ്യൽ മീഡിയയിൽ. ഇങ്ങനെ ആരെയെങ്കിലും വിമർശിക്കാൻ മാത്രം ശരിയുടെ പക്ഷത്ത് മാത്രം നടക്കുന്നവരാണ് നിങ്ങൾ എന്ന് ഓരോരുത്തരും ആത്മവിശകലനം നടത്തണം. തൽക്കാലം നമ്മളിൽ പാപം ചെയ്യാത്തവർ അവരെ കല്ലെറിയട്ടെ. ഞാനാരെയും കല്ലെറിയാൻ മുതിരുന്നില്ല എന്നായിരുന്നു അഞ്ജു പാർവ്വതി കുറിച്ചത്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top