Movlog

Health

അൽഷിമേഴ്‌സ് ഉണ്ടോയെന്ന് ഈ ചിത്രം നോക്കി തിരിച്ചറിയൂ.

ലോകത്തിലെ ഏറ്റവും സങ്കീർണമായ അസുഖങ്ങളിൽ ഒന്നാണ് അൽഷിമേഴ്സ്. ബുദ്ധിയുടെ പ്രവർത്തനത്തെ സാരമായി ബാധിക്കുന്ന ഈ അസുഖം പിടിപെട്ടു കഴിഞ്ഞാൽ പിന്നീട് ഓർമശക്തിയും ചിന്താശേഷിയും ഉണ്ടാവില്ല. അൽഷിമേഴ്സ് എന്ന് പറയുമ്പോൾ മനസ്സിലേക്ക് ഓടിയെത്തുന്നത് “തന്മാത്ര” എന്ന ബ്ലസി ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിച്ച കഥാപാത്രത്തെയാണ്. ഈ അസുഖത്തിന് കാരണങ്ങൾ ഇന്നും അജ്ഞാതമാണ്. പ്രായമായവരിലാണ് ഈ അസുഖം കൂടുതലായി കണ്ടു വരുന്നത്. ഒരു ചെറിയ ടെസ്റ്റിലൂടെ നിങ്ങൾക്ക് അൽഷിമേഴ്‌സ് രോഗമുണ്ടാവാനുള്ള സാദ്ധ്യതകൾ മനസ്സിലാക്കാൻ സാധിക്കും. താഴെ തന്നിരിക്കുന്ന ചിത്രത്തിൽ ഒളിഞ്ഞുകിടക്കുന്ന 3 പക്ഷികൾ ഉണ്ട്.

മിക്കപ്പോഴും പതുക്കെയാണ് രോഗം ആരംഭിക്കുന്നത്. ആദ്യത്തെ ഘട്ടത്തിൽ താൻ അൽഷിമേഴ്സ് രോഗിയാണെന്ന് പലർക്കും തിരിച്ചറിയാൻ സാധിക്കില്ല. നാളുകൾ ചെല്ലുന്തോറും ഓർമശക്തി കുറഞ്ഞു വരും. അടുത്ത കാലത്ത് സംഭവിച്ച കാര്യങ്ങളാണ് ആദ്യഘട്ടത്തിൽ മറന്നുപോകുന്നത്. അൽഷിമേഴ്സ് രോഗികൾക്ക് വ്യക്തികളുടെ പേരുകളും സ്ഥലപ്പേരുകൾ ഓർമിച്ചെടുക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുന്നു. ചെറിയ കണക്കുകൾ പോലും ചെയ്യാൻ പ്രയാസം അനുഭവപ്പെടുന്നു. കാലക്രമേണ എല്ലാ ഓർമ്മകളും നശിച്ചുപോകുന്ന ഇവർക്ക് ഭാഷയുമായി ബന്ധപ്പെട്ട കഴിവുകൾ പോലും നഷ്ടമാകുന്നു. എങ്ങനെ പല്ലുതേക്കുന്നു എന്നും മുടി ചീകുന്നത് എന്ന് പോലും മറന്നുപോകുന്നു. ഒടുവിൽ ദിശാ ബോധം നഷ്ടപ്പെടുകയും നിസ്സാരകാര്യങ്ങൾ പോലും ചെയ്യുവാൻ ബുദ്ധിമുട്ട് അനുഭവപ്പെടുകയും ചെയ്യും. രോഗം ഘട്ടംഘട്ടമായി ഗുരുതരാവസ്ഥയിലേക്ക് എത്തുമ്പോഴേക്കും രോഗി പരിപൂർണ്ണ പരാശ്രയി ആയി മാറിയിട്ടുണ്ടാവും.

അവയെ കണ്ടുപിടിക്കുക എന്നത് കുറച്ച് ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ്. നിങ്ങളുടെ തലച്ചോറ് എത്രത്തോളം മികച്ച രീതിയിൽ പ്രവർത്തിക്കുന്നു എന്ന് ഈ ടെസ്റ്റിലൂടെ മനസ്സിലാക്കാൻ സാധിക്കും. ചിത്രത്തിൽ ഒരു വവ്വാൽ, പൂമ്പാറ്റ, താറാവ് എന്നിവയുണ്ട്. ഇതിൽ ഒരെണ്ണം പോലും കണ്ടെത്താൻ സാധിച്ചില്ലെങ്കിൽ നിങ്ങളുടെ തലച്ചോറ് വാർദ്ധക്യത്തിലേക്ക് കടന്നിരിക്കുന്നു എന്നാണ് അർത്ഥം. ഒരെണ്ണം മാത്രമാണ് കണ്ടെത്തുന്നത് എങ്കിൽ തലച്ചോർ വാർദ്ധക്യത്തിൽ കടക്കുവാൻ തുടങ്ങുന്നു എന്നാണ് അർത്ഥം. ഒന്നിലധികം കണ്ടെത്തുവാൻ സാധിച്ചു എങ്കിൽ അത്യാവശ്യം നല്ല രീതിയിൽ നിങ്ങളുടെ തലച്ചോറ് പ്രവർത്തിക്കുന്നു എന്നും മുഴുവൻ കണ്ടെത്താൻ സാധിച്ചാൽ നിങ്ങളുടെ തലച്ചോർ ഇപ്പോഴും ചെറുപ്പമാണ് എന്നും ഉറപ്പിക്കാം.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top