Movlog

Thoughts

പല്ലിയെ വീട്ടിൽ നിന്നും തുരത്താൻ ഇങ്ങനെ ചെയ്തു നോക്കൂ.

ഒരുപാട് വീടുകളിൽ കണ്ടു വരുന്ന ഒരു പ്രധാന പ്രശ്നമാണ് പല്ലി ശല്യം. നിലത്തിലൂടെയും, ഭക്ഷണം കഴിക്കുന്ന മേശയിലൂടെയും, ചുമരിലൂടെയും എല്ലാം പല്ലികൾ ഇഴഞ്ഞു പോകുന്നത് ഇഷ്ടമുള്ളവരായി ആരും ഉണ്ടാവില്ല. ചിലപ്പോൾ ഭക്ഷണത്തിലും ആളുകളുടെ മുകളിലേക്കും പല്ലി വീഴാറുമുണ്ട്. എന്നാൽ പല്ലിയെ കൊള്ളാൻ ആർക്കും തോന്നാറില്ല. പല്ലിയെ കൊല്ലാതെ തന്നെ പല്ലി ശല്യം ഒഴിവാക്കാൻ ഒരു എളുപ്പ മാർഗമുണ്ട്.

വീട്ടിൽ തന്നെ ലഭിക്കുന്ന ചില സാധനങ്ങൾ കൊണ്ട് ചെയ്യാവുന്ന വളരെ ഫലപ്രദമായ ഒരു മാർഗം ആണിത്.
ഇതിനായി വേണ്ടത് രണ്ടു സാധനങ്ങൾ ആണ്. കാപ്പി പൊടിയും, പുകയിലയും. ഇത് രണ്ടും എടുത്ത് നന്നായി യോജിപ്പിക്കുക. ഇതിലേക്ക് കുറച്ചു വെള്ളം ഒഴിച്ച് നന്നായി യോജിപ്പിക്കുക. കാപ്പി പൊടിയുടെ മണം പള്ളിയ ആകർഷിക്കുന്ന ഒന്നാണ്. അങ്ങനെ പല്ലി വന്ന് ഈ മിശ്രിതം കഴിക്കുമ്പോൾ പുകയില ഉള്ളിൽ എത്തി പല്ലി മരിച്ചു പോകും. വളരെ ചെറിയ ഉരുളകൾ ആക്കി വാതിലിന്റെ പിന്നിലും ജനലിന്റെ വശത്തുമൊക്കെ വെക്കുക.

ഇത് ഉണങ്ങിയാലും എടുത്ത് കളയേണ്ട ആവശ്യമില്ല. രണ്ടാഴ്ചയൊക്കെ അത് അങ്ങനെ വെക്കുന്നതിൽ പ്രശ്നമില്ല. എന്നാൽ കുട്ടികൾ എടുക്കാതെ സൂക്ഷിക്കണം. മികച്ച ഫലം ഉള്ള ഒരു പ്രയോഗം ആണിത്. അധികം പണം ചെലവാക്കാതെ വീട്ടിൽ നിന്ന് തന്നെ ചെയ്യാവുന്ന ഒരു എളുപ്പ മാർഗമായതിനാൽ എല്ലാവരും ഇത് തീർച്ചയായും പരീക്ഷിച്ചു നോക്കുക.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top