Movlog

Thoughts

എത്ര അഴുക്കുള്ള തലയിണയും ഇനി എളുപ്പത്തി വൃത്തിയാക്കാം

നമ്മുടെ എല്ലാവരുടെയും വീടുകളിൽ ഉള്ള ഒരു സാധനമാണ് തലയിണ. മുടിയിലെ എണ്ണയും , മുറിയിലെ പൊടിയും ഒക്കെ ആയി പലപ്പോഴും തലയിണകളിൽ പെട്ടെന്ന് അഴുക്ക് പിടിക്കാറുണ്ട്. എന്നാൽ തലയിണ പലപ്പോഴും അങ്ങനെ തന്നെ ഉപയോഗിക്കാറാണ് പതിവ്.

പക്ഷെ വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ എത്ര അഴുക്കുള്ള തലയിണയും വൃത്തിയാക്കാൻ സാധിക്കും. ഇതിനായി വേണ്ടത് രണ്ടു ടേബിൾ സ്പൂൺ സോപ്പ് പൊടിയും, ഒരു ടീസ്പൂൺ ബേക്കിങ് സോഡയും, നല്ല ചൂട് വെള്ളവും ആണ്.

ഒരു പാത്രത്തിൽ നല്ല ചൂട് വെള്ളം എടുത്തതിനു ശേഷം അതിലേക്ക് മുകളിൽ പറഞ്ഞ അളവിൽ സോപ്പ് പൊടിയും ബേക്കിങ് സോഡയും ചേർക്കുക. ഇത് നന്നായി യോജിപ്പിച്ചതിന് ശേഷം അഴുക്ക് പിടിച്ച തലയിണ അതിലേക്ക് മുക്കി വെക്കുക. ഒരു അര മണിക്കൂർ എങ്കിലും തലയിണ നന്നായി ഈ വെള്ളത്തിൽ മുക്കി വെക്കുക. വേണമെങ്കിൽ കുറച്ചു കൂടി ചൂട് വെള്ളം ഇതിലേക്ക് ഒഴിക്കാവുന്നതാണ്.

ഇടയ്ക്ക് തലയിണ തിരിച്ചും മറിച്ചും ഇടുന്നത് നല്ലതാണ്. അങ്ങനെ ചെയ്യുന്നതിലൂടെ സോപ്പ് വെള്ളം തലയിണയുടെ എല്ലാ ഭാഗത്ത് ആവുകയും എല്ലാ ഭാഗത്തുള്ള അഴുക്കും ഇളകി പോവുകയും ചെയ്യുന്നു. അര മണിക്കൂർ ഇങ്ങനെ ചെയ്യുമ്പോൾ തന്നെ തലയിണയിൽ പിടിച്ചിട്ടുള്ള ഭൂരിഭാഗവും അഴുക്ക് പോയിട്ടുണ്ടാകും. ഇനി ഇത് എടുത്ത് നല്ല വെള്ളത്തിൽ കൈ കൊണ്ട് കഴുകി എടുക്കാവുന്നതാണ്. കൈ കൊണ്ട് കുറച്ചധികം വെള്ളത്തിൽ നല്ലത് പോലെ കഴുകി പിന്നീട് വെയിലിൽ വെച്ച് ഉണക്കി എടുക്കാം. ഇനി അഴുക്കുള്ള തലയിണകളിൽ കിടന്നുറങ്ങേണ്ട. വളരെ എളുപ്പത്തിൽ തന്നെ തലയിണയിലെ അഴുക്ക് എല്ലാം അകറ്റി പുതിയ തലയിണയെ പോലെ ആക്കി മാറ്റി എടുക്കാം.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top