Movlog

Health

മുഖത്തെ കറുത്ത പാടുകൾ ഇനി എളുപ്പത്തിൽ അകറ്റാം .

മുഖത്ത് കറുത്ത പാടുകൾ വരുന്നത് മിക്ക ആളുകളെയും അസ്വസ്ഥരാക്കുന്നു. അവരുടെ സൗന്ദര്യത്തിനേറ്റ ക്ഷതം ആയിട്ടാണ് കറുത്ത പാടുകൾ അവർ കണക്കാക്കുന്നത്. ഈ ചിന്ത അവരുടെ ആത്മവിശ്വാസത്തെയും മുന്നോട്ടും ജീവിതത്തെ പോലും പ്രതികൂലം ആയി ബാധിക്കുന്നു. അത് കൊണ്ട് തന്നെ വിപണിയിലുള്ള വില കൂടിയ ക്രീമുകളും മരുന്നുകളും ഉപയോഗിച്ച് ഈ കറുത്ത പാടുകൾ അകറ്റാൻ ശ്രമിക്കും. എന്നാൽ നിരാശ ആയിരിക്കും ഫലം. എന്നാൽ ഇനി കറുത്ത പാടുകൾ അകറ്റാൻ വേണ്ടി വിലയേറിയ ചികിത്സകളും ക്രീമുകളും തേടി പോകേണ്ടതില്ല. വീട്ടിൽ നിന്ന് തന്നെ ചെയ്യാവുന്ന ഒരു എളുപ്പമാർഗം കൊണ്ട് ഇത് അകറ്റാൻ സാധിക്കും.

ഇതിനായി അല്പം അരിപ്പൊടിയിലേക്ക് കടലമാവ് ചേർക്കുക. മുഖത്തെ കരുവാളിപ്പ് അകറ്റി മുഖം തിളങ്ങാൻ അത്യുത്തമം ആണ് അരിപൊടി. ഇതിലേക്ക് അര സ്പൂൺ മുൾട്ടാണി മിട്ടി കൂടി ചേർത്തിട്ട് നന്നായി യോജിപ്പിക്കുക. മുഖത്തിന്റെ നിറം വർധിക്കാൻ സഹായിക്കുന്ന ഒന്നാണ് മുൾട്ടാണി മിട്ടി. ഇനി ഇതിലേക്ക് അല്പം തേങ്ങാപാൽ ചേർക്കുക. തേങ്ങാപാൽ എടുക്കാൻ ബുദ്ധിമുട്ടുള്ളവർക്ക് പശുവിന്റെ പാൽ എടുക്കാം. ഇതിലേക്ക് അല്പം തേൻ കൂടി ചേർക്കുക. എല്ലാ ചേരുവകളും നന്നായി യോജിപ്പിക്കുക.

ഈ ഫെയ്‌സ് പാക്ക് ഉണ്ടാക്കാൻ ആയി ഒരിക്കലും വെള്ളം ഉപയോഗിക്കരുത്. ഇത് ഫ്രിഡ്ജിൽ സൂക്ഷിച്ച് വെക്കാവുന്നതുമാണ്. ഇത് കയ്യിലും മുഖത്തും എല്ലാം തേക്കാവുന്നതാണ്. അധികം ലൂസ് ആകാത്ത വിധം വേണം ഫെയ്‌സ് പാക്ക് തയ്യാറാക്കാൻ. തേച്ചതിനു ശേഷം നല്ലത് പോലെ മസാജ് കൂടി ചെയ്യണം. ഒരു മിനിറ്റിലേറെ എങ്കിലും മസാജ് ചെയ്യുക. വളരെ പെട്ടെന്ന് തന്നെ അത്ഭുതകരമായ ഫലം ആണ് ഇതിലൂടെ ലഭിക്കുന്നത്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top