Movlog

Health

നര അകറ്റാൻ ഇതിലും നല്ല വീട്ടു വൈദ്യം ഇല്ല – പ്രകൃതിദത്തമായ ഒരു വീട്ടുവൈദ്യം എങ്ങനെ ചെയ്യാം എന്ന് കണ്ടു നോക്കു

ഇന്ന് യുവതലമുറയെ അലട്ടുന്ന പ്രധാന പ്രശ്നമാണ് അകാല നര. പണ്ട് കാലങ്ങളിൽ വാർദ്ധക്യത്തിന്റെ ലക്ഷണം ആയി ആണ് നരയെ കണ്ടിരുന്നത്. മുത്തശ്ശന്മാർക്കും മുത്തശികൾക്കും ആണ് മുടി വെളുത്തിട്ട് നമ്മൾ കണ്ടിട്ടുള്ളത്. എന്നാൽ പരിസ്ഥിതി മലിനീകരണവും, ഭക്ഷണരീതികളിലും ജീവിതശൈലിയിലും വന്ന മാറ്റങ്ങൾ കാരണം ഇന്ന് യുവാക്കൾക്ക് പോലും നരയ്ക്കുന്നു. വളരെ ചെറിയ പ്രായത്തിൽ തന്നെ മുടി നരക്കുന്നതിനെ ആണ് അകാല നര എന്ന് പറയുന്നത്. ഇന്ന് ഭൂരിഭാഗം ആളുകൾക്ക് ഇത് കണ്ടു വരുന്നു. ഒരു സൗന്ദര്യ പ്രശ്നത്തിനെക്കാൾ ഉപരി ഇത് യുവാക്കളിൽ ആത്മവിശ്വാസം കുറയ്ക്കുന്നു. തനിക്ക് പ്രായമായോ എന്ന ചിന്ത അവരുടെ ആത്മവിശ്വാസത്തെ ആണ് തളർത്തുക. ആളുകൾക്കിടയിൽ ചെല്ലാനോ പൊതുപരിപാടികളിൽ പങ്കെടുക്കാനോ ഇവർ മടിക്കുന്നു.

അതിനാൽ നര അകറ്റാൻ ആയി പല മാർഗങ്ങളും ആളുകൾ തേടുന്നു. വിപണിയിൽ പല തരം ഹെയർ ഡൈയുകളും, ഹെയർ കളറുകളും ലഭ്യമാണ്. പരസ്യങ്ങൾ കണ്ട് ആകൃഷ്ടരായി ഇത്തരം രാസപദാർത്ഥങ്ങൾ അടങ്ങിയ ഉത്പന്നങ്ങൾ പരീക്ഷിക്കുമ്പോൾ പാർശ്വഫലങ്ങൾ ഉണ്ടാവും എന്ന് ഉറപ്പാണ്. നമ്മുടെ പല അസുഖങ്ങൾക്ക് വേണ്ട ചികിത്സ പ്രകൃതിയിൽ തന്നെ ഉണ്ട്. നമ്മൾ അത് തിരിച്ചറിയുന്നില്ല എന്ന് മാത്രം. നരച്ചമുടി അകറ്റാൻ ആയി വില കൂടിയ ഉത്പന്നങ്ങൾ ഉപയോഗിക്കുകയും ബ്യുട്ടി പാർലറിൽ ഒരുപാട് പണം നഷ്ടപ്പെടുത്തേണ്ട യാതൊരു ആവശ്യവുമില്ല. വീട്ടിൽ നിന്നും തന്നെ പ്രകൃതിദത്തമായ മാർഗങ്ങളിലൂടെ അകാല നര അകറ്റി മുടി കറുപ്പിക്കാൻ സാധിക്കും.

ഒരുപാട് മുടി നരച്ചവർക്കും, മുടി നരക്കാൻ തുടങ്ങുന്നവർക്കും ഫലപ്രദമായ ഒരു വീട്ടുവൈദ്യം ആണിത്. തുടർച്ചയായി ഉപയോഗിക്കുന്നതിലൂടെ ഫലം ഉറപ്പായും ലഭിക്കും. ഇതിൽ പ്രധാനമായും ഉപയോഗിക്കുന്നത് ഉലുവ ആണ്. മുടിക്ക് കറുപ്പ് നിറം നൽകാനും, മുടി വളർച്ചയ്ക്കും ഉത്തമം ആണ് ഉലുവ. ഔഷധഗുണങ്ങൾ ഒരുപാടുള്ള കറിവേപ്പില മുടി വളർച്ചയ്ക്ക് അത്യുത്തമം ആണ്. നര അകറ്റാൻ ആഗ്രഹിക്കുന്നവർക്ക് ഒഴിച്ച് കൂടാനാവാത്ത ഒന്നാണ് നെല്ലിക്ക. മുടി കറുപ്പിക്കാൻ ആവശ്യമുള്ള മറ്റൊരു ഉത്പന്നം ആണ് ഉരുളക്കിഴങ്ങിന്റെ തൊലി. ഒരു കപ്പ് വെള്ളത്തിൽ ഉരുളക്കിഴങ്ങിന്റെ തൊലിയിട്ട് നന്നായി തിളപ്പിക്കുക. ഇനി വെള്ളം ഒന്നും ഒഴിക്കാതെ, നെല്ലിക്ക, ഉലുവ, കറിവേപ്പില നന്നായി അരച്ചെടുക്കുക. ഉരുളക്കിഴങ്ങിന്റെ തൊലി തിളപ്പിച്ച വെള്ളം അരിച്ചെടുത്ത് നേരത്തെ അരച്ച് വെച്ചതിലേക്ക് ചേർക്കുക. ഇത് വീണ്ടും അരച്ച് അരിച്ചെടുക്കുക. അരിച്ചെടുത്ത ഭാഗം മുടിയിൽ നന്നായി മസാജ് ചെയ്‌തു ഉപയോഗിക്കാവുന്നതാണ്. ഇതിലേക്ക് വെളിച്ചെണ്ണ ചേർത്ത് യോജിപ്പിക്കുക. ഈ എണ്ണ തുടർച്ചയായി ഉപയോഗിക്കുന്നതിലൂടെ അത്ഭുതകരമായ മാറ്റം തന്നെ കാണാൻ സാധിക്കും.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top