Movlog

Health

വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന പ്രകൃതിദത്തമായ ഒരു ഫെയ്‌സ്പാക്ക്

സൗന്ദര്യം ഇഷ്ടം അല്ലാത്തവരായി ആരും ഉണ്ടാവില്ല. ഒരു നേരമെങ്കിലും കണ്ണാടിയിൽ നോക്കി സൗന്ദര്യം ആസ്വദിക്കാത്തവർ ആയി ആരും കാണില്ല. സ്വന്തം സൗന്ദര്യം പലർക്കും ആത്മവിശ്വാസം വരെ പകരും. മുഖക്കുരുവും, കറുത്ത പാടുകളും ഉണ്ടാവുമ്പോൾ ആത്മവിശ്വാസം കുറയുകയും, പുറത്തേക്ക് പോകാൻ പോലും മടിക്കുന്ന ഒരുപാട് പേർ നമുക്ക് ഇടയിൽ തന്നെ ഉണ്ട്. സൗന്ദര്യം വർധിക്കാൻ വേണ്ടി പല മരുന്നുകളും പരീക്ഷണങ്ങളും നടത്തുന്നവരുമുണ്ട്.

സിനിമയിലെ താരങ്ങൾ ആണ് പലപ്പോഴും പലരുടെയും സൗന്ദര്യസങ്കല്പങ്ങളിൽ ഉൾപ്പെടുന്നവർ. അത് കൊണ്ട് തന്നെ താരങ്ങൾ അഭിനയിക്കുന്ന സൗന്ദര്യ വസ്തുക്കളുടെ പരസ്യങ്ങൾ കാണുമ്പോൾ , അത് പരസ്യം ആണെന്ന് അറിഞ്ഞിട്ടു പോലും അതിൽ ആകൃഷ്ടരായി ആ വസ്തുക്കൾ ഒരുപാട് പണം നൽകി ആളുകൾ വാങ്ങിക്കുന്നു. സൗന്ദര്യം വർധിക്കുവാൻ ആയി വില കൂടിയ സൗന്ദര്യ വസ്തുക്കളും, മരുന്നുകളും മറ്റും ഉപയോഗിച്ച് നിരാശപ്പെടുന്നവർ ആണ് ഭൂരിഭാഗം ആളുകളും. കെമിക്കലുകൾ അടങ്ങിയ ഇത്തരം വസ്തുക്കൾ ഉപയോഗിക്കുന്നതിലൂടെ പാർശ്വഫലങ്ങൾ ഉണ്ടാകുവാനുള്ള സാദ്ധ്യതകൾ ഏറെയാണ്.

നമ്മുടെ പല അസുഖങ്ങൾക്കുമുള്ള മരുന്ന് ഈ പ്രകൃതിയിൽ തന്നെയുണ്ട്. പ്രകൃതിദത്തമായ മാർഗങ്ങൾ ആണ് ശാശ്വതം. അതിനു യാതൊരു പാർശ്വഫലങ്ങൾ ഉണ്ടാവില്ല. മാത്രമല്ല ആരോഗ്യകരമായ മികച്ച ഫലങ്ങളും ഉണ്ടാവും. മുഖകാന്തിക്ക് വേണ്ടി ബ്യുട്ടി പാർലറിൽ ചെന്ന് ഒരുപാട് പണം കൊടുത്ത് ഫേഷ്യൽ ചെയ്യേണ്ടതൊന്നുമില്ല. വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന ഒരു ഫെയ്‌സ് പാക്ക് കൊണ്ട് മുഖകാന്തി വർധിക്കാൻ സാധിക്കും.

ഇതിനായി പ്രധാനമായി വേണ്ടത് കറ്റാർവാഴയുടെ ജെൽ ആണ്. ഒരുപാട് ആരോഗ്യ ഗുണങ്ങളും സൗന്ദര്യഗുണങ്ങളും ഉള്ള ഒന്നാണ് കറ്റാർവാഴ. ഇതിലേക്ക് പൊടിച്ച പഞ്ചസാരയും, അരിപ്പൊടിയും ചേർക്കുക. ഇതിലേക്ക് കുറച്ച് ചെറുനാരങ്ങാ നീരും ചേർത്ത് നന്നായി യോജിപ്പിക്കുക. ഇത് മുഖത്ത് തേക്കുന്നതിനു മുമ്പ് മുഖം നന്നായി കഴുകുക. മുഖത്ത് തേച്ച് രണ്ടു മിനിറ്റോളം മസാജ് ചെയ്യുക. പതിനഞ്ചു മിനിട്ടിനു ശേഷം ഇത് കഴുകി കളയാം. അങ്ങനെ പ്രകൃതിദത്തമായ മാര്ഗങ്ങളിലൂടെ തന്നെ വീട്ടിലിരുന്ന് മുഖകാന്തി വർധിക്കാൻ സാധിക്കും.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top