Movlog

Thoughts

അഴുക്ക് പിടിച്ച വാഷ് ബേസിനുകൾ വെട്ടിത്തിളങ്ങാൻ ഇതാ ഒരു എളുപ്പ വഴി.

പലർക്കും മടിയുള്ള ഒരു വീട്ടുജോലി ആണ് ക്‌ളീനിംഗ്. പ്രത്യേകിച്ചും ബാത്രൂം ക്‌ളീനിംഗ്, വാഷ് ബേസിൻ ക്‌ളീനിംഗ് തുടങ്ങിയവ. എത്ര വൃത്തിയാക്കലും ചിലപ്പോൾ വാഷ് ബേസിനിലും ബാത്റൂമിലും ഉള്ള ചളി ഇളകാതെ നിൽക്കുന്നത് ക്‌ളീൻ ചെയ്യുന്നവരുടെ ക്ഷമ നശിപ്പിക്കുന്നു. പല വീടുകളിലെയും വാഷ് ബേസിനുകൾ വാങ്ങിച്ചയുടൻ തൂവെള്ള പോലിരിക്കുമെങ്കിലും വളരെ പെട്ടെന്ന് തന്നെ നിറം മാങ്ങാറുണ്ട്. ഭക്ഷണത്തിന്റെ കറയും, വെള്ളത്തിന്റെ കറയും എല്ലാം അടിഞ്ഞു കൂടുന്നതാണ് ഇതിനു പ്രധാന കാരണം.

അഴുക്ക് പിടിച്ചിരിക്കുന്ന വാഷ് ബേസിനുകൾ വെട്ടിത്തിളങ്ങുന്നത് പോലെ ആക്കാൻ ഒരു എളുപ്പ മാർഗം ഉണ്ട്. വാഷ് ബേസിൻ വൃത്തിയാക്കുമെന്ന് മാത്രമല്ല, വല്ല ബ്ലോക്കേജുകൾ ഉണ്ടെങ്കിൽ ആ തടസങ്ങൾ നീക്കാനും ഇത് ഉപകാരപ്പെടും. ഇതിനായി ആകെ വേണ്ടത് വിനെഗർ, പാത്രം കഴുകുന്ന ലിക്വിഡും ആണ്. ആദ്യം വാഷ് ബേസിനിൽ എല്ലാ ഭാഗത്തുമായി വിനെഗർ നന്നായി ഒഴിച്ച് കൊടുക്കണം. അതിനു ശേഷം പാത്രം കഴുകുന്ന ലിക്വിഡ് ഒഴിച്ച് കൊടുക്കുക. എന്നിട്ട് നല്ലത് പോലെ വാഷ് ബേസിൻ തേയ്ക്കുക. വിനെഗറും ലിക്വിഡും ഒഴിച്ച് കുറച്ചു ഇംറാൻ വെക്കുന്നത് നല്ലതാണ്. അങ്ങനെ ചെയ്യുന്നതിലൂടെ ഏതു ഇളകാത്ത കറയും ഇളകി പോകാൻ സഹായിക്കും.

ഒരു പത്തു മിനിട്ടിനു ശേഷം വെള്ളമൊഴിച്ച് നന്നായി കഴുകുക. കറയൊക്കെ നന്നായി ഇളകി പോകുന്നത് കാണാൻ സാധിക്കും. വാഷ് ബേസിനിൽ ബ്ലോക്കേജ് തകരാറുകൾ ഉണ്ടെങ്കിൽ വിനെഗറിനും ലിക്വിഡിനും ഒപ്പം അല്പം ബേക്കിങ് സോഡ കൂടി ചേർത്തുക. ഇങ്ങനെ ചെയ്യുന്നതിലൂടെ നൂറു ശതമാനം ബ്ലോക്കേജുകളും ഇല്ലാതാവും. വീട്ടിൽ തന്നെ ലഭിക്കുന്ന സാധനങ്ങൾ കൊണ്ട് തന്നെ ഏതു തരം കറയും ഇളക്കി മാറ്റാൻ സാധിക്കും. ഇതിനായി വില കൂടിയ കെമിക്കലുകൾ വാങ്ങി പരീക്ഷിക്കേണ്ടതില്ല.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top