Health

ഈ ഭക്ഷണ രീതി ആണ് നിങ്ങൾ ജീവിതത്തിൽ സ്വീകരിക്കുന്നതെങ്കിലും ഹാർട്ട് അറ്റാക്കിനെ പേടിക്കുകയെ വേണ്ട !

ഇന്ന് വളരെ സർവസാധാരണമായി കേൾക്കുന്ന ഒരു അസുഖമാണ് ഹൃദയാഘാതം. ജീവിത ശൈലിയിലും ഭക്ഷണ രീതികളിലും വന്ന മാറ്റങ്ങൾ തന്നെയാണ് ഈ അസുഖത്തിന് പ്രധാന കാരണം. ഇറ്റലിയിലും ഗ്രീസിലും ഹൃദയാഘാതം കുറവാണ് എന്ന് നമ്മൾ കേട്ടിട്ടുണ്ട്. അവരുടെ ഭക്ഷണ രീതികൾ തന്നെയാണ് ഇതിനു കാരണം. പിന്നീട് ഇവരുടെ ഡയറ്റ് മറ്റു രാജ്യങ്ങളിലേക്ക് വ്യാപിക്കുകയും അവിടെയെല്ലാം ഹൃദയാഘാതത്തിന്റെ നിരക്ക് കുറയുകയും ചെയ്തു. ഇതോടെയാണ് ഹാർട്ടറ്റാക്ക് തടയാൻ ഏറ്റവും നല്ല ഭക്ഷണ രീതി മെഡിറ്ററേനിയൻ ഡയറ്റ് ആണ് എന്ന് കണ്ടെത്തിയത്. മറ്റുള്ള ഡയറ്റ് രീതികൾ പോലെ ബുദ്ധിമുട്ട് ഉള്ളതോ ചിലവ് കൂടിയതോ ആയിട്ടുള്ള ഒരു ഡയറ്റ് അല്ല മെഡിറ്ററേനിയൻ ഡയറ്റ്. ദീർഘകാലം കൊണ്ടുനടക്കാൻ പറ്റുന്ന ഒരു ഡയറ്റ് ആണിത്.

നമ്മുടെ ദൈനംദിന ഭക്ഷണരീതികളിൽ കുറച്ചു മാറ്റങ്ങൾ കൊണ്ടുവന്നാൽ തന്നെ അത് ഹൃദയത്തിന്റെ ആരോഗ്യത്തെ മെച്ചപ്പെടുത്തും. അരി കൊണ്ടും ഗോതമ്പ് കൊണ്ടും ഉള്ള ഭക്ഷണങ്ങൾ ഭക്ഷണരീതികളിൽ കൂടുതൽ ഉൾപ്പെടുത്തണം. ദിവസവും രണ്ടുമൂന്നു തവണ എല്ലാ ഭക്ഷണത്തിലും കൂടുതൽ ഇലക്കറികളും പച്ചക്കറികളും ഉൾപ്പെടുത്തണം. ഒരു ദിവസത്തിൽ ഒന്നോ രണ്ടോ തവണയെങ്കിലും പഴങ്ങൾ കഴിക്കണം.ഇതിനായി വിലകൂടിയ പഴങ്ങൾ കഴിക്കണമെന്നില്ല. നമ്മുടെ നാട്ടിൽ സുലഭമായിട്ടുള്ള പഴം കഴിച്ചാൽ മതി. ഭക്ഷണത്തിൽ രണ്ട് തവണയെങ്കിലും പയർ, കടല,നട്ട്സ് തുടങ്ങിയവ ഉൾപ്പെടുത്തണം. അണ്ടിപ്പരിപ്പ് കൊളസ്ട്രോൾ വർദ്ധിപ്പിക്കുമെന്ന് പ്രചരിക്കുന്നത് ഒരു തെറ്റിദ്ധാരണ മാത്രമാണ്. അതിൽ അടങ്ങിയിരിക്കുന്നത് നല്ല കൊളസ്ട്രോൾ ആണ്. ദിവസത്തിൽ ഒരിക്കലെങ്കിലും പാലോ പാലിന്റെ ഉൽപ്പന്നങ്ങളോ കഴിക്കണം. ആഴ്ചയിൽ നാലു ദിവസവും മത്സ്യം കഴിക്കാം. ഇറച്ചിയും ആഴ്ചയിൽ ഒന്നോ രണ്ടോ തവണ കഴിക്കാം.

മറ്റു ഡയറ്റുകളിൽ നിന്നും വ്യത്യസ്തമായി മെഡിറ്ററേനിയൻ ഡയറ്റിൽ ഒലിവ് ഓയിൽ ആണ് ഉപയോഗിക്കുന്നത്. ലോകത്ത് ഇന്ന് ലഭ്യമായ എണ്ണകളിൽ ഹൃദയാരോഗ്യത്തിന് ഏറ്റവും നല്ലത് ഒലിവ് ഓയിൽ ആണ്. മറ്റു എണ്ണകളെ അപേക്ഷിച്ച് വില കൂടുതലാണെങ്കിലും അതിനെ കൊണ്ടുള്ള ആരോഗ്യ ഗുണങ്ങൾ ഒരുപാടാണ്. സാധാരണ നമ്മൾ ഉപയോഗിക്കുന്ന എണ്ണയും, നെയ്യും, കൊഴുപ്പും എന്നിവയ്ക്ക് പകരം ഒലീവ് ഓയിൽ ഉപയോഗിക്കാം. ഇതുകൂടാതെ സലാഡിന്റെ കൂടെ ഒരു സ്പൂൺ ഒലീവ് ഓയിൽ ഉപയോഗിക്കാം. റെഡ്മീറ്റ്കളായ ബീഫും മറ്റും മാസത്തിലൊരിക്കൽ മാത്രം ഉപയോഗിക്കുക. ഒരുമിച്ച് ഒരു നേരം ഭക്ഷണം കഴിച്ചു വയർ നിറയ്ക്കാതെ കുറച്ചു ഭക്ഷണം ഇടവിട്ട് കഴിക്കുന്ന രീതിയാണ് മെഡിറ്ററേനിയൻ ഡയറ്റിൽ ഉള്ളത്. മൂന്നുനേരം കഴിക്കുന്ന ഭക്ഷണം 6 നേരം ആക്കി കഴിക്കുക. ഇത് ശരീരത്തിൽ കൊഴുപ്പ് കൂടാതിരിക്കാൻ സഹായിക്കും. മെഡിറ്ററേനിയൻ ഡയറ്റിലൂടെ ഹൃദയാഘാതങ്ങൾ കുറയ്ക്കാൻ സാധിക്കും.

Click to comment

You must be logged in to post a comment Login

Leave a Reply

To Top