Movlog

Kerala

സാരി ഒക്കെ മാറ്റി ചുരിദാർ ആക്കിയപ്പോൾ തന്നെ പന്തികേട് തോന്നി

ഇന്ന് ഇൻസ്റ്റാഗ്രാമിലും യൂട്യൂബിലും എല്ലാം ഒരുപാട് കാണുന്ന ഒരു ട്രെൻഡാണ് സർപ്രൈസുകൾ നൽകുന്നത്. മിലിറ്ററിയിൽ പോയ ഭർത്താക്കന്മാരും പ്രവാസികളും എല്ലാം പ്രിയപ്പെട്ടവരെ അറിയിക്കാതെ പെട്ടെന്ന് നാട്ടിലേക്ക് എത്തി അവരെ ഞെട്ടിക്കുന്നതും അവരുടെ സന്തോഷം നിറഞ്ഞ വീഡിയോകളും എല്ലാം സമൂഹമാധ്യമങ്ങളിൽ വൈറൽആകാറുണ്ട്.

അത്തരത്തിൽ ഭാര്യയ്ക്ക് ഒരു സർപ്രൈസ് നൽകുവാനായി എത്തിയ ഒരു പ്രവാസിയുടെ അനുഭവങ്ങൾ കോർത്തിണക്കിയ ഒരു കുറിപ്പാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. ഒരു പ്രവാസിയുടെ ഭാര്യയെക്കുറിച്ച് സമൂഹത്തിന് ഉണ്ടാവുന്ന ചില തെറ്റിദ്ധാരണകളും, ഒരു സംഭവത്തിലെ സത്യാവസ്ഥ അറിയാതെ സ്വയം ഓരോന്ന് ആലോചിച്ചു കൂട്ടി ഇല്ലാത്ത കഥകൾ ഉണ്ടാക്കുന്ന ആളുകളുടെ ചിന്താഗതിയും ആണ് ഈ കുറിപ്പിലൂടെ വ്യക്തമാക്കുന്നത്.

ഭാര്യയ്ക്ക് ഒരു സർപ്രൈസ് നൽകുവാനായി പ്രവാസിയായ ഭർത്താവ് വീട്ടിലെത്തിയപ്പോൾ കാണുന്നത് അടച്ചു പൂട്ടിയിരി ക്കുന്നു വീടാണ്. സന്തോഷം നിറഞ്ഞ ഭാര്യയുടെ മുഖം കാണുവാൻ കൊതിച്ചെത്തിയ ഭർത്താവിന് വീടിനുമുന്നിൽ വിശന്നു വലഞ്ഞ് ഇരിക്കേണ്ടി വന്നു.

അങ്ങനെ കുറച്ചു നേരം കഴിഞ്ഞപ്പോൾ ആയിരുന്നു മതിലിനപ്പുറത്തു നിന്നും ഒരു തല പൊന്തിയത്. അപ്പുറത്തെ വീട്ടിലെ ബീരാൻ ഇക്കയുടെ ആയിരുന്നു അത്. എപ്പോഴാ എത്തിയത് എന്ന് ചോദിച്ചപ്പോൾ കുറച്ചു നേരമായി ബീരാനിക്ക എന്ന് സുബൈർ പറഞ്ഞു. വീട്ടിൽ കയറിയില്ലേ എന്ന് ചോദിച്ചപ്പോൾ വീടുപൂട്ടി ഭാര്യ നാടു വിട്ടു പോയിരിക്കുകയാണെന്ന് തമാശയോടെ പറഞ്ഞു. വരുന്ന വിഷയം പറഞ്ഞില്ലേ എന്ന് ചോദിച്ചപ്പോൾ എവിടെയും തൊടാതെ ഒന്നു മൂളുക മാത്രമാണ് ചെയ്തത്.

താൻ കുഴിച്ച കുഴിയിൽ താൻ തന്നെ വീണു എന്ന് എല്ലാവരെയും അറിയിക്കേണ്ട എന്ന് കരുതി. എന്നാൽ ആ മൂളൽ വലിയൊരു പണിയായി. ആ മൂളലിന് തിരിച്ച് ഒന്ന് അമർത്തി മൂളി ബീരാനിക്ക. എന്നിട്ട് വീട്ടിലേക്ക് നോക്കി ഭാര്യ ഐഷുവിനോട് ഫോൺ എടുത്തു കൊണ്ടു വരാൻ പറഞ്ഞു.

ഫോൺ നമ്പർ ചോദിച്ചു സുബൈറിന്റെ ഭാര്യയെ വിളിക്കാൻ ശ്രമിച്ചെങ്കിലും ഫോൺ ഓഫ് ആയിരുന്നു. സ്വന്തം ഭർത്താവ് വരുംഎന്ന് അറിഞ്ഞിട്ടും വീട്ടിൽ ഇരിക്കാതെ പുറത്തുപോയ ഭാര്യയെക്കുറിച്ച് ഒടുവിൽ ബീരാനിക്ക കഥ പറഞ്ഞു തുടങ്ങി.കൽമതിലിൽ കയറി ഇരുന്നു കൊണ്ട് ബീരാനിക്ക പറഞ്ഞു തുടങ്ങിയപ്പോൾ വേണ്ടാത്തതൊന്നും ആ കുട്ടിയോട് പറയേണ്ട എന്ന് ഐശു പറയുന്നുണ്ടായിരുന്നു.

എന്നാൽ ഐഷുവിനോട് അകത്തു പോകാൻ പറഞ്ഞു കൊണ്ട് അവളുടെ ശബ്ദത്തിന് അയാൾ കൊളുത്തിട്ടു. പിന്നീട് ഇടവഴിയിലേക്ക് നോക്കി ഗോപാലനെ നീട്ടിവിളിച്ചു. ഗോപാലനും വീടിന്റെ ഗേറ്റ് തള്ളിത്തുറന്ന് ഉള്ളിലേക്ക് വന്നു. മതിലിൽ ഇരിക്കുന്ന ബീരാനിക്ക സംഭവങ്ങളെല്ലാം വള്ളിപുള്ളി വിടാതെ ഗോപാലനോട് വിളമ്പി.

ഒരു പോലീസുകാരന്റെ ശുഷ്കാന്തിയോടെ മുണ്ട് മടക്കി കുത്തി ഗോപാലേട്ടൻ കോലായിൽ എത്തി അവിടെയെല്ലാം അരിച്ചു പെറുക്കി. താക്കോൽ ആണെങ്കിൽ ഇവിടെ തപ്പിയിട്ട് കാര്യമില്ല ഗോപാലേട്ട എന്ന് സുബൈർ പറഞ്ഞു. എന്നാൽ ബീരാനിക്കയോട് വല്ലതും എഴുതി വെച്ചിട്ടാണോ അവൾ പോയത് എന്ന് തപ്പി നോക്കിയതാണെന്ന് അയാൾ പറഞ്ഞു.

ഇതോടെ രണ്ടുകാലുകളും സുബൈറിന്റെ പറമ്പിലെ ഭാഗത്തേക്ക് ഇട്ടുകൊണ്ട് ബീരാനിക്ക ഇരിപ്പ് മാറ്റി. കുറ്റം പറയാൻ എന്ന് വിചാരിക്കരുത് എന്ന് പറഞ്ഞു തുടങ്ങി കൊണ്ട് സുബൈറിന്റെ ഭാര്യയെക്കുറിച്ച് ഓരോന്നായി ബീരാനിക്ക പറയുവാൻ തുടങ്ങി.മതിലിൽ നിന്നും ഊർന്നിറങ്ങി സുബൈറിനടുത്തെത്തി ഭാര്യയിലുണ്ടായ ചില മാറ്റങ്ങൾ ചൂണ്ടിക്കാണിച്ചു.

സാരി ഒക്കെ മാറ്റി ചുരിദാർ ആക്കിയപ്പോൾ തന്നെ പന്തികേട് തോന്നിയെന്നും സ്ത്രീകളെ അവരുടെ ഇഷ്ടത്തിന് വിട്ടാൽ ഇതുപോലെ പണി കിട്ടുമെന്ന് ഉള്ള ഉപദേശമായി. പെണ്ണുങ്ങൾക്ക് അധികം സ്വാതന്ത്ര്യം കൊടുത്താൽ അവരെ പിടിച്ചാൽ കിട്ടില്ല എന്നവർ പറഞ്ഞു. അപ്പോഴേക്കും ഒരു ഓട്ടോറിക്ഷ വന്നു നിർത്തി. ഓട്ടോഡ്രൈവർക്ക് കാശ് കൊടുത്തു തിരിഞ്ഞു സുബൈറിന്റെ മുഖം കണ്ട ഭാര്യ പരിസരം മറന്ന് മുഖംപൊത്തി സന്തോഷംകൊണ്ട് കണ്ണുകൾ നിറഞ്ഞു.

മേലോട്ട് നോക്കി ദൈവത്തിനോട് നന്ദി പറഞ്ഞു ഓടി വന്ന് സുബൈറിനെ വാരിപ്പുണരുകയായിരുന്നു. ഭാര്യയുടെ ഹൃദയമിടിപ്പ് തൊട്ട് അറിയാമായിരുന്നു സുബൈറിന്. കുറച്ചു നേരം ഭാര്യയെ കെട്ടിപ്പിടിച്ചുതിനു ശേഷം മെല്ലെ അവളുടെ ചെവിയിൽ ചുറ്റിലും ആള് നിൽക്കുന്നത് കണ്ടില്ലേ എന്ന് ചോദിച്ചപ്പോൾ ആയിരുന്നു അവൾ മറ്റുള്ളവരെ കണ്ടത്. അതുവരെ അവളും സുബൈറും മാത്രമുള്ള ഒരു ലോകത്തായിരുന്നു അവൾ. എന്നാലും ഇക്കാക്ക് ഒരു വാക്ക് പറഞ്ഞു കൂടായിരുന്നോ, ഭക്ഷണവും വെള്ളവുമില്ലാതെ ഇത്രനേരം പുറത്തിരിക്കേണ്ടി വന്നില്ലേ എന്ന് ഭാര്യ സങ്കടത്തോടെ പറഞ്ഞു.

അത് സാരമില്ല, വയറുനിറയെ ഇവർ തന്നിട്ടുണ്ട് എന്നും സുബൈർ പറഞ്ഞു. എന്നിട്ട് അവരെ നോക്കി ഒളിച്ചോടിയ ഭാര്യ തിരിച്ചുവന്നു ഇനി രണ്ടാളും ഇറങ്ങുകയല്ലേ എന്ന് ചോദിച്ചു. ആരാണ് ഒളിച്ചോടി എന്ന് ഭാര്യ ചോദിച്ചപ്പോൾ നീ തന്നെ എന്ന് ചിരിച്ചുകൊണ്ടു പറഞ്ഞു.

സുബൈറിന്റെ ഉമ്മയെ ഡോക്ടറെ കാണിക്കാൻ പോയതായിരുന്നു അവൾ. ഉമ്മയെ തറവാട്ടിലക്കി തിരിച്ചു വരുമ്പോൾ തൈക്കാട് ഉത്സവം ആയതിനാൽ 3 മണിക്കൂർ അവിടെ നിൽക്കേണ്ടി വന്നു. ഇതോടെ ബീരാനിക്കയും ഗോപാലേട്ടനും ഗേറ്റ് തുറന്ന് രക്ഷപ്പെടാൻ നോക്കി.അവരെ പിടിച്ച് നിർത്തി കുറച്ചു ഉപദേശങ്ങൾ സുബൈർ നൽകി. മറ്റുള്ളവരുടെ ഭാര്യ ചുരിദാർ ഇടുന്നതോ സാരി ഉടുക്കുന്നുണ്ടോ എന്ന് തീരുമാനിക്കുന്നത് നിങ്ങൾ അല്ല എന്നും അവരുടെ ഭർത്താക്കന്മാർക്ക് പോലും ഒരു പരിധിയിൽ കവിഞ്ഞ അധികാരമില്ല എന്നും സുബൈർ ഉപദേശിച്ചു.

തന്റെ കയ്യിൽ സൂക്ഷിച്ചു വച്ചിട്ട് തോന്നുമ്പോൾ എടുത്തു കൊടുക്കേണ്ട വസ്തുവല്ല സ്വാതന്ത്ര്യം എന്നും നമ്മളെ പോലെയുള്ള ഒരു വ്യക്തിത്വം തന്നെയാണ് ഭാര്യ അല്ലാതെ അടിമയല്ല എന്നും അവരെ ഓർമ്മപ്പെടുത്തി. സ്ത്രീയും അവരോട് ചേർന്ന് നിൽക്കുന്ന പ്രവൃത്തികളെയും ലൈംഗികതയോട് മാത്രമായി കൂട്ടി വായിച്ച് ശീലിച്ച ആളുകൾക്ക് കാമം തീർക്കാൻ ഉള്ള ഒരു വസ്തു മാത്രമാണ് ഭാര്യമാർ. എന്നാൽ ഇവിടെ ഞാനും നീയും ഇല്ല, ഞങ്ങൾ മാത്രമേ ഉള്ളൂ എന്ന് സുബൈറിന്റെ ഭാര്യ മറുപടി നൽകി. കടപ്പാട്

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top