Movlog

Faith

ഉല്ലാസ യാത്ര തകർത്തത് കുടുംബത്തെ ! സ്വന്തം ജീവൻ നൽകി മക്കളെ രക്ഷിച്ച ഒരു അമ്മയുടെ ഹൃദയഭേദകമായ കഥ !

അറ്റ്ലാന്റിക് സമുദ്രത്തിലേക്കുള്ള ഒരു ഉല്ലാസയാത്ര ആയിരുന്നു മരിലിയുടെ ജീവിതത്തിലെ അവസാന യാത്ര ആയി മാറിയത്. അറ്റ്ലാന്റിക് സമുദ്രത്തിൽ വെച്ച് ശക്തമായ തിരമാലകളെ തുടർന്ന് യാത്രാബോട്ട് തകരുകയായിരുന്നു. തുടർന്ന് സ്വന്തം ജീവൻ നൽകി മക്കളെ രക്ഷപ്പെടുത്തിയ അമ്മയുടെ ഹൃദയഭേദകമായ കഥയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലുള്ളവരെ നൊമ്പരപ്പെടുത്തുന്നത്. അറ്റ്ലാന്റിക് സമുദ്രത്തിലെ ഒരു ദ്വീപിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു ബോട്ട് തകർന്നത്. തുടർന്ന് അമ്മയും രണ്ടു മക്കളും നടുക്കടലിൽ ഒറ്റപ്പെട്ടു പോവുകയായിരുന്നു.

തകർന്ന ബോട്ടിന്റെ വെള്ളത്തിൽ ഉയർന്നു കിടന്ന ഭാഗത്തായിരുന്നു മരിലി ശകോൺ എന്ന യുവതിയും രണ്ട് മക്കളും പരിചാരികയും അടങ്ങുന്ന സംഘം സ്വന്തം ജീവൻ നിലനിർത്തിയത്. എന്നാൽ കുടിക്കാൻ വെള്ളമോ കഴിക്കാൻ ഭക്ഷണമോ അവർക്കില്ലായിരുന്നു. ആറുവയസ്സുകാരനായ ജോസ് ഡേവിഡിനും രണ്ടു വയസ്സുകാരിയായ മകൾ മരിയക്കും മുലപ്പാൽ നൽകി ആണ് അമ്മ നാലു ദിവസത്തോളം പിടിച്ചുനിന്നത്. സ്വന്തം മൂത്രം കുടിച്ച് ആയിരുന്നു മരിലി ജീവൻ നിലനിർത്തിയത്. കടലിൽ അകപ്പെട്ട ബോട്ട് യാത്രക്കാരെ തിരഞ്ഞിറങ്ങിയ രക്ഷാ സംഘം ഒടുവിൽ അവരെ കണ്ടെത്തി. എന്നാൽ അവർ എത്തുമ്പോഴേക്കും മരിലിയുടെ മൃതദേഹത്തിൽ ചേർന്നിരിക്കുന്ന മക്കളെ ആണ് കണ്ടത്.

ജീവൻ നിലനിർത്തുവാൻ ആയി മൂത്രം കുടിച്ചതിനാൽ ആന്തരികാവയവങ്ങൾ പ്രവർത്തനരഹിതമായതിനെ തുടർന്നാണ് മരിലി മരിച്ചത്. സൂര്യതാപവും നിർജലീകരണവും കാരണം തികച്ചും അവശരായ നിലയിലായിരുന്നു മക്കൾ. കടുത്ത ചൂടിനെ തുടർന്ന് തകർന്ന ബോട്ടിന്റെ ഭാഗത്ത് അവശേഷിച്ച ഒരു ചെറിയ ഫ്രിഡ്ജിനുള്ളിൽ ആയിരുന്നു ഇവർക്കൊപ്പമുണ്ടായിരുന്ന പരിചാരക രക്ഷ നേടിയത്. ഇവരെ ഉടൻ തന്നെ ആശുപത്രിയിലേക്ക് എത്തിച്ചു. കുട്ടികളുടെ നില ഇപ്പോൾ തൃപ്തികരമാണ്. അവർ ആരോഗ്യം വീണ്ടെടുക്കുകയാണ് എന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.

മക്കളെ സന്തോഷിപ്പിക്കുവാൻ ആയിട്ടായിരുന്നു മരിലിയും ഭർത്താവും കുട്ടികളോടൊപ്പം ദ്വീപിലേക്ക് യാത്ര പുറപ്പെട്ടത്. എന്നാൽ ആ യാത്ര എല്ലാവരുടെ മരണത്തിലേക്കുള്ളതായിരുന്നു എന്ന് അവർ അറിഞ്ഞില്ല. ശക്തമായ തിരമാലകൾ കാരണം ബോട്ട് തകരുകയായിരുന്നു. മരിലിയുടെ ഭർത്താവ് അടക്കം ബോട്ടിലുണ്ടായിരുന്ന മറ്റ് അഞ്ചു പേര് ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇവർക്കായുള്ള തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.

Click to comment

You must be logged in to post a comment Login

Leave a Reply

To Top