Movlog

Movie Express

ലാലേട്ടന്റെ പ്രിയപ്പെട്ട ഹണി റോസും, ആശ ശരത്തും, നിവിൻ പോളിയും താരസംഘടനയായ അമ്മയുടെ ജനറൽ ബോഡിയിൽ പരാജയപെട്ടതിനു കാരണം ഇതാണ് !

കഴിഞ്ഞ ദിവസമായിരുന്നു താരസംഘടനയായ അമ്മയുടെ വാർഷിക പൊതുയോഗം കൊച്ചിയിൽ വെച്ച് നടന്നത്. അമ്മ പ്രസിഡന്റ് മോഹൻലാലിന്റെ അധ്യക്ഷതയിൽ രാവിലെ 10ന് ജനറൽ ബോഡി ആരംഭിക്കുകയായിരുന്നു. പതിവ് രീതികളിൽ നിന്നും വ്യത്യസ്തമായി ഇത്തവണ മത്സരത്തിലൂടെ ആയിരുന്നു വൈസ് പ്രസിഡന്റിനെയും നിർവാഹകസമിതിയിലേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തത്.

സാധാരണ ഔദ്യോഗിക പാനലിൽ അംഗീകരിക്കുന്നവരെ ആയിരുന്നു താരസംഘടനയുടെ ഭാരവാഹികൾ. നിലവിലെ പ്രസിഡന്റ് മോഹൻലാലും ജനറൽ സെക്രട്ടറി ഇടവേള ബാബുവും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടുകയായിരുന്നു. ട്രഷററായി സിദ്ദിക്കും ജോയിൻ സെക്രട്ടറിയായി ജയസൂര്യയും എതിരാളികൾ ഇല്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. ശ്വേതാമേനോൻ, ആശ ശരത് എന്നിവരായിരുന്നു വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരിച്ചത്.

വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്ക് ഔദ്യോഗിക പാനൽ നിർദ്ദേശിച്ചത് ശ്വേത മേനോനിനെയും ആശ ശരത്തിന്റെയും പേരുകളായിരുന്നു. എന്നാൽ മണിയൻപിള്ള രാജു മത്സരിക്കാൻ തീരുമാനിച്ചതോടെ തെരഞ്ഞെടുപ്പ് നടത്തുകയായിരുന്നു. ഔദ്യോഗിക പാനലിന് പുറത്തു നിന്ന് ലാൽ, വിജയ് ബാബു എന്നീ താരങ്ങളും മത്സര രംഗത്തുണ്ടായിരുന്നു. 11 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് തെരഞ്ഞെടുപ്പു നടത്തി. ഉച്ചക്ക് ശേഷം ആയിരുന്നു വിജയികളെ പ്രഖ്യാപിച്ചത്.

2021-2024 കാലയളവിൽ ഉള്ള പുതിയ ഔദ്യോഗിക പാനലിനെ ആയിരുന്നു ഇക്കുറി ജനറൽ ബോഡി മീറ്റിംഗിൽ തിരഞ്ഞെടുത്തത്. 11 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ ആണ് സുപ്രധാനമായ മാറ്റങ്ങൾ വന്നിട്ടുള്ളത്. ഇലക്ഷൻ വഴിയായിരുന്നു എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളെ തിരഞ്ഞെടുത്തത്. വൈസ് പ്രസിഡന്റ് അടക്കം അഞ്ചു വനിതകളാണ് കമ്മിറ്റിയിൽ ഇക്കുറി ഉള്ളത്. വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരിച്ച ശ്വേതാമേനോനും, മണിയൻപിള്ള രാജുവും ആണ് വിജയിച്ചത്.

ആശ ശരത് പരാജയപ്പെട്ടു. ഔദ്യോഗിക പാനലിന് എതിരെ മത്സരിച്ച ലാൽ, വിജയ് ബാബു വിജയിച്ചു. പാനലിൽ ഉണ്ടായിരുന്ന നിവിൻപോളിയും, ഹണിറോസും പരാജയപ്പെടുകയായിരുന്നു. ബാബുരാജ് ,മഞ്ജു പിള്ള, ലെന, രചന നാരായണൻകുട്ടി, സുരഭി, സുധീർ കരമന, ടോവിനോ തോമസ് എന്നിവരാണ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ. മലയാള സിനിമ മേഖലയിലെ താരങ്ങൾ തമ്മിലുള്ള ബന്ധം ശക്തമാക്കുവാൻ തന്നാൽ ആവുംവിധം പരിശ്രമിക്കുമെന്ന് മോഹൻലാൽ തിരഞ്ഞെടുപ്പിനുശേഷം നടത്തിയ പ്രെസ് കോൺഫറൻസിൽ പറഞ്ഞു.

നിരവധി താരങ്ങൾ ആണ് ഇക്കുറി അമ്മ മീറ്റിംഗിൽ പങ്കെടുത്തത്. മോഹൻലാൽ, മമ്മൂട്ടി, മനോജ് കെ ജയൻ, സുധീഷ്, യദുകൃഷ്ണ, ശരത്, ജയസൂര്യ, ലാൽ, ആസിഫ് അലി, പൃഥ്വിരാജ്, ലെന, ദിവ്യ ഉണ്ണി, സരയൂ, കൃഷ്ണപ്രഭ, ധർമ്മജൻ, ജഗദീഷ്, തസ്നി ഖാൻ, പൊന്നമ്മ ബാബു, ഇന്നസെന്റ്, ധന്യ മേരി വർഗീസ്, സായ്കുമാർ, ജോണി ആന്റണി, നീന കുറുപ്പ്,

അനുസിത്താര, അജു വർഗീസ്, ബാബുരാജ്, വിനയ് ഫോർട്ട്, ഗിന്നസ് പക്രു, വിജയ് ബാബു, മണിയൻപിള്ള രാജു, ആശ ശരത്, ടിനി ടോം, ജനാർദ്ദനൻ, അനൂപ് മേനോൻ, ദേവൻ, പാഷാണം ഷാജി, ഗണേഷ് കുമാർ, പ്രേംകുമാർ, മണിക്കുട്ടൻ തുടങ്ങി നിരവധി താരങ്ങൾ ആയിരുന്നു ഇത്തവണ മീറ്റിംഗിൽ പങ്കെടുത്തത്. താരങ്ങൾ വന്നിറങ്ങുന്ന ചിത്രങ്ങളും വീഡിയോകളും എല്ലാം സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരുന്നു.

എല്ലായിടത്തും നല്ല മത്സരം ആയിട്ടു തന്നെയാണ് പുതിയ ആളുകളെ സ്വീകരിക്കുക, അത് പോലെ തന്നെ അമ്മയിലും കൃത്യമായ രീതിയിൽ പറഞ്ഞാൽ ജനാധിപത്യ രീതിയിൽ തന്നെയാണ്. അത് പ്രകാരം പുറത്ത് വരുന്ന റിപോർട്ടുകൾ അനുസരിച്ചു കിട്ടിയ പിന്തുണ ഇപ്രകാരം ആണ്. മണിയന്‍പിള്ള രാജു (224) ശ്വേത മേനോന്‍ (176) ആശ ശരത് (153) എക്‌സിക്യൂട്ടീവ് കമ്മറ്റി – ബാബുരാജ് -242 ലാല്‍-212 ലെന-234 മഞ്ജു പിള്ള-215 രചന നാരായണന്‍കുട്ടി-180 സുധീര്‍ കരമന-261 സുരഭി-236 ടിനി ടോം-222 ടൊവിനോ തോമസ്-220 ഉണ്ണി മുകുന്ദന്‍-198 വിജയ് ബാബു-225 ഹണി റോസ്-145 നിവിന്‍ പോളി-158 നാസര്‍ ലത്തീഫ്-100 എന്നിങ്ങനെ ആണ് – കുറഞ്ഞ പിന്തുണ ലഭിച്ചവർ മാറ്റി നിർത്തപ്പെടുകയും കൂടുതൽ പിന്തുണ ലഭിച്ചവർ പുതിയ കമ്മറ്റികളിൽ ഭാഗമാവുക എന്നതും വളരെ സത്യസന്ധമായ രീതി എന്ന് തന്നെ പറയാം

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top