Movlog

Health

അമ്മയുടെ ഓർമ്മകൾ ഉള്ള ആ ഫോൺ തിരികെ തരൂ…ശ്രദ്ധേയമായി ഒമ്പതു വയസുകാരിയുടെ കുറിപ്പ്.

കഴിഞ്ഞ ഒന്നര വർഷക്കാലമായി ലോകമെമ്പാടുമുള്ള ജനതയെ ഭീതിയിലാഴ്ത്തി ലക്ഷക്കണക്കിന് ആളുകളുടെ ജീവൻ കവർന്നെടുത്ത് ഇപ്പോഴും വ്യാപിക്കുകയാണ് കോവിഡ് 19 എന്ന മഹാമാരി. ചൈനയിലെ വുഹാനിൽ നിന്ന് പൊട്ടിപ്പുറപ്പെട്ട വൈറസ് പെട്ടെന്ന് തന്നെ ആയിരുന്നു ലോകമെമ്പാടും വ്യാപിച്ച് ജനജീവിതം സ്തംഭിപ്പിച്ചത്. കൊറോണ വൈറസിനെതിരെയുള്ള വാക്സിൻ കണ്ടു പിടിച്ച് വിതരണം ആരംഭിച്ചിട്ടുണ്ടെങ്കിലും ഇപ്പോഴും അനിയന്ത്രിതമായി രോഗം വ്യാപിക്കുകയാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും, മരണ നിരക്കും ഉയരുന്നത് ഏറെ പ്രതിസന്ധികൾ ആണ് തീർക്കുന്നത്. ആശുപത്രികളിൽ കിടക്കകളും ഓക്സിജൻ സിലിണ്ടറുകളും ദുർലഭമാവുന്നത് കാര്യങ്ങൾ കൂടുതൽ സങ്കീർണമാക്കുന്നു.

ഇപ്പോഴിതാ കർണാടകയിലെ ഒരു ഒമ്പതുവയസുകാരിയുടെ കുറിപ്പ് ആണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്.കർണാടകയിലെ കുശാൽ നഗറിൽ താമസിക്കുന്ന ഹൃതിക്ഷയ്ക്ക് അമ്മയെ കോവിഡ് മൂലം നഷ്ടമായി. മടിക്കേരിയിൽ കോവിഡ് ചികിത്സയിൽ കഴിയുമ്പോൾ ആയിരുന്നു ഹൃതിക്ഷയുടെ അമ്മ മരണമടഞ്ഞത്. എന്നാൽ ആശുപത്രിയിൽ വച്ച് ഹൃതിക്ഷയുടെ അമ്മയുടെ ഫോൺ നഷ്ടപ്പെടുകയായിരുന്നു. തന്റെ അമ്മയുടെ ഓർമ്മകളാണ് ആ ഫോണിൽ ഉള്ളതെന്ന് ദയവായി അത് തിരികെ നൽകണമെന്നും പറഞ്ഞു ഹൃതിക്ഷ പങ്കുവെച്ച് കുറിപ്പാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാവുന്നത്. ഒമ്പത് വയസ്സുകാരിയുടെ ഹൃദയസ്പർശിയായ കുറിപ്പ് നിമിഷ നേരം കൊണ്ടാണ് വൈറലായത്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top