Movlog

Movie Express

അമൃതയ്ക്ക് വീണ്ടും വിവാഹ ആലോചന ! എവിടുന്നാണെന്നറിയുന്നതാണ് ഏറ്റവും രസകരം

മലയാളികൾക്ക് ഒരുപാട് ഇഷ്ടമുള്ള ഗായികയാണ് അമൃത സുരേഷ്. ഐഡിയ സ്റ്റാർ സിംഗർ എന്ന റിയാലിറ്റി ഷോയിലൂടെ മത്സരാർത്ഥി ആയി എത്തിയ അമൃത വളരെ പെട്ടെന്ന് തന്നെ ആണ് തന്റെ ആലാപന കഴിവ് കൊണ്ട് ആരാധകരെ നേടിയെടുത്തത്. റിയാലിറ്റി ഷോയിൽ സെലിബ്രിറ്റി ജഡ്‌ജ്‌ ആയി എത്തിയ ബാലയെ ആണ് അമൃത വിവാഹം കഴിച്ചത്. ബാലയും അമൃതയും കണ്ടു മുട്ടുന്നത് ഐഡിയ സ്റ്റാർ സിംഗറിന്റെ വേദിയിൽ വെച്ചാണ്. പിന്നീട് ആ സൗഹൃദം വിവാഹത്തിൽ വരെ എത്തിയെങ്കിലും ആ വിവാഹ ബന്ധത്തിന് അൽപായുസ് ആയിരുന്നു. ദാമ്പത്യജീവിതത്തിലെ പൊരുത്തക്കേടുകൾ കാരണം ഇവർ വിവാഹമോചനം നേടുകയായിരുന്നു.

ഇവരുടെ മകൾ അവന്തിക ‘അമ്മ അമൃത സുരേഷിനൊപ്പം ആണ്. വിവാഹ മോചനത്തിന് ശേഷം കലാരംഗത്ത് വളരെ സജീവമായി അമൃത സുരേഷ്. സഹോദരി അഭിരാമി സുരേഷുമായി ചേർന്ന് “അമൃതം ഗമയ ” എന്ന ബാൻഡ് രൂപീകരിച്ചു. എ ജി വ്ലോഗ്സ് എന്ന ഇവരുടെ യൂട്യൂബ് ചാനൽ ഏറെ ശ്രദ്ധേയമായിരുന്നു. പാപ്പു എന്ന് സ്നേഹത്തോടെ വിളിക്കുന്ന അമൃതയുടെ മകൾ അവന്തികയും ഇവരുടെ യൂട്യൂബ് ചാനലിലെ നിറസാന്നിധ്യമാണ്. ബിഗ് ബോസ് മലയാളം സീസൺ 2 ൽ മത്സരാർത്ഥികൾ ആയും ഈ സഹോദരിമാർ എത്തിയിരുന്നു.

സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമാണ് അമൃത. കുറച്ചു ദിവസങ്ങൾക്ക് മുമ്പ് അമൃതയും മുൻ ഭർത്താവ് ബാലയും തമ്മിലുള്ള ഫോൺ സംഭാഷണം അടങ്ങുന്ന ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. അമൃതയുടെ മകൾക്ക് കോവിഡ് ആണെന്നും മകളെ വീഡിയോ കോൾ ചെയ്യാൻ ബാല ആവശ്യപ്പെട്ടപ്പോൾ അമൃത സമ്മതിച്ചില്ല എന്ന രീതിയിൽ ആണ് വാർത്തകൾ പ്രചരിച്ചത്. ഇതിനു പിന്നിലെ സത്യാവസ്ഥ വെളിപ്പെടുത്തി അമൃത രംഗത്തെത്തിയിരുന്നു. വ്യാജ വാർത്തകൾ പ്രചരിച്ചവർക്ക് എതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്നും താരം വ്യക്തമാക്കി.

ഇപ്പോഴിതാ കഴിഞ്ഞ ദിവസം ലൈവിൽ എത്തിയ അമൃതയോട് ഒരു ആരാധകൻ ചോദിച്ച കാര്യവും അതിന് അമൃത നൽകിയ രസകരമായ മറുപടിയുമാണ് ശ്രദ്ധേയമാവുന്നത്. സമൂഹ മാധ്യമങ്ങളിൽ സജീവമായിട്ടുള്ള താരം തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി പങ്കു വെക്കാറുണ്ട്. അമൃത പങ്കു വെക്കുന്ന ചിത്രങ്ങളും കുറിപ്പുകളും നിമിഷനേരം കൊണ്ട് തന്നെ വൈറൽ ആവാറുമുണ്ട്. ഇപ്പോഴിതാ ലൈവിൽ എത്തിയ അമൃതയോട് വിവാഹം കഴിക്കാൻ ആഗ്രഹമുണ്ടെന്ന് പറയുകയാണ് ഒരു ആരാധകൻ. നിങ്ങൾ എന്റെ ക്രഷ് ആണെന്നും യുവാവ് കൂട്ടിച്ചേർത്തു. എന്നാൽ ഇതിനൊക്കെ എന്ത് മറുപടി ആണ് ഞാൻ തരേണ്ടത് എന്നായിരുന്നു അമൃതയുടെ മറുപടി.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top