Movlog

Faith

മലയാളത്തിന് മറ്റൊരു തീരാ നഷ്ടം കൂടി, പ്രമുഖ മലയാള സീരിയൽ, സിനിമ താരം വിടവാങ്ങി

തൃശൂർ ചന്ദ്രൻ എന്ന കലാകാരനെക്കൂടി നഷ്ടമായി. 59 വയസ്സായിരുന്നു. പട്ടത്ത് ചന്ദ്രൻ എന്നാണ് വിളിപ്പേര് എങ്കിലും അറിയപ്പെട്ടിരുന്നത് തൃശൂർ ചന്ദ്രൻ എന്നായിരുന്നു. അനാരോഗ്യത്തെ തുടർന്ന് താരം കുറച്ചു കാലങ്ങളായി ചികിത്സായിൽ കഴിയുകയായിരുന്നു. ശ്വാസകോശ സംബന്ധമായ അസൂഖത്തെ തുടർന്ന് മുളങ്കുന്നത്ത് കാവ് മെഡിക്കൽ കോളേജിൽ ചികിത്സായിൽ കഴിയവേ ശനിയാഴച്ചയോടെ ആണ് അദ്ദേഹത്തിന്റെ അസൂഖം കലശലായത്. അതെ തുടർന്ന് മരണം സംഭവിക്കുകയായിരുന്നു.

ഓൺസ്‌ക്രീനിലേക്ക് എത്തുന്നതിനു മുൻപ് താരം കേരളത്തിലെ പ്രധാന നാടക വേദികളിൽ ശ്രദ്ധ നേടിയ നടനായിരുന്നു അദ്ദേഹം. കലാനിലയം, തിരുവനന്തപുരം അതുല്യ, ഗുരുവായൂർ ബന്ധുര, കൊല്ലം ഐശ്വര്യ, തൃശൂർ ചിന്മയ, ഓച്ചിറ ഗുരുജി എന്നിവരുടെ നാടകങ്ങളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. 2002 ഇൽ മികച്ച നാടക നടനുള്ള സംസ്ഥാന സർക്കാരിന്റെ ബഹുമതി അദ്ദേഹം ഏറ്റുവാങ്ങിയിട്ടുണ്ട്. സത്യൻ അന്തിക്കാടാണ് തൃശൂർ ചന്ദ്രനെ സിനിമയിലേക്ക് എത്തിച്ചത്. തന്റെ നാടകം ഇഷ്ടമായ അദ്ദേഹം സിനിമയിലേക്ക് ക്ഷണിക്കുയയായിരുന്നു.സിനിമകളും സീരിയലുകളിലും നിറഞ്ഞു നിന്നിരുന്നു അദ്ദേഹം. പഴശ്ശി രാജ, രസതന്ത്രം, അച്ചുവിന്റെ ‘അമ്മ, ഭാഗ്യദേവത, ഇന്നത്തെ ചിന്താവിഷയം, മഞ്ചാടിക്കുരു തുടങ്ങി മികച്ച ചിത്രങ്ങളുടെ ഭാഗമായിരുന്നു അദ്ദേഹം.

Click to comment

You must be logged in to post a comment Login

Leave a Reply

To Top