നടൻ ബാലയുടെ കുടുംബജീവിതം സമൂഹമാധ്യമങ്ങളിൽ ഏറെ ചർച്ച ചെയ്യപ്പെട്ട ഒരു വിഷയമാണ്. ഐഡിയ സ്റ്റാർസിംഗർ മത്സരാർത്ഥി ആയിരുന്ന ഗായിക അമൃത സുരേഷിനെ ആയിരുന്നു ബാല ആദ്യം വിവാഹം കഴിച്ചത്. റിയാലിറ്റി ഷോയിൽ സെലിബ്രിറ്റി അതിഥിയായി എത്തിയപ്പോഴാണ് അമൃത സുരേഷിനെ ബാല കാണുന്നതും പരിചയപ്പെടുന്നതും. ആ സൗഹൃദം പിന്നീട് വിവാഹത്തിൽ എത്തുകയായിരുന്നു. ഇവർക്ക് അവന്തിക എന്ന ഒരു മകളുണ്ട്. എന്നാൽ ദാമ്പത്യ ജീവിതത്തിലെ പൊരുത്തകേടുകൾ കാരണം ഇവർ വിവാഹമോചനം തേടി. മകൾ അവന്തിക അമ്മ അമൃത സുരേഷിന് ഒപ്പമാണ് കഴിയുന്നത്. ഇവരുടെ വിവാഹം മോചന വാർത്തകൾ സമൂഹ മാധ്യമങ്ങളിൽ നിരന്തരം ചർച്ച ചെയ്യപ്പെടുമായിരുന്നു.
അടുത്തിടെ ആയിരുന്നു ബാലയുടെ രണ്ടാം വിവാഹം. അന്തരിച്ച ബാലയുടെ അച്ഛന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു മകൻ വിവാഹം കഴിക്കണമെന്ന്. ബാലയെ സ്നേഹിക്കുന്നവരുടെ ആഗ്രഹവും അതുതന്നെയായിരുന്നു. അടുത്തിടെ വിവാഹിതനായ ബാലയും ഭാര്യ ഡോക്ടർ എലിസബത്തും ആയുള്ള അഭിമുഖങ്ങൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമായിരുന്നു. എലിസബത്തിന് മുന്നിൽ വച്ചു മക്കൾക്കാണ് തന്റെ ജീവിതത്തിൽ കൂടുതൽ പ്രാധാന്യം നൽകുന്നത് എന്ന് ബാല തുറന്നു പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു ബാലയുടെ മകൾ അവന്തികയുടെ ഒമ്പതാമത്തെ പിറന്നാൾ. മകൾ അവന്തികയുടെ പിറന്നാൾ ഗംഭീരമായി ആഘോഷിച്ചു അമൃത സുരേഷ്. മകളുമൊത്ത് കേക്ക് മുറിക്കുന്ന വീഡിയോയും അവധി ആഘോഷിക്കുന്ന ചിത്രങ്ങളുമെല്ലാം അമൃതസുരേഷ് പങ്കുവെച്ചിരുന്നു. തിരക്കുകൾ എല്ലാം മാറ്റിവെച്ചു മകൾക്കും കുടുംബത്തോടൊപ്പം ആയിരുന്നു അമൃത ആ ദിവസം ആഘോഷിച്ചത്.
എന്നാൽ മകൾക്ക് ഒരു ആശംസ പോലും ബാല പങ്കുവെക്കാത്തത് സമൂഹമാധ്യമങ്ങളിൽ വിമർശനങ്ങൾക്ക് ഇടയാക്കിയിരിക്കുകയാണ്. നടൻ ഉണ്ണി മുകുന്ദന്റെ പിറന്നാളിന് ബാല ആശംസകൾ പങ്കുവെച്ചതോടെ ബാല മകളെ മറന്നോ എന്ന ചോദ്യവുമായി എത്തിയിരിക്കുകയാണ് ആരാധകർ. സിനിമാമേഖലയിൽ ബാലയുടെ ഏറ്റവും അടുത്ത സുഹൃത്ത് ആയ ഉണ്ണി മുകുന്ദന് ഹൃദയസ്പർശിയായ പിറന്നാൾ കുറിപ്പ് പങ്കുവെച്ചിരുന്നു ബാല. എന്നാൽ ഈ കുറിപ്പിനു കീഴിൽ മകളുടെ പിറന്നാൾ ബാല മറന്നോ എന്നും, മകൾക്ക് ഒരു ആശംസ പോലും അറിയിച്ചില്ല തുടങ്ങി നിരവധി വിമർശനങ്ങളാണ് ബാലയ്ക്ക് എതിരെ വരുന്നത്. അടുത്തിടെ മകളെ കാണിക്കുന്നില്ല എന്ന് പറഞ്ഞ് അമൃതയെ കുറ്റപ്പെടുത്തിയ ബാല മകളെ ഒന്ന് പിറന്നാളിന് ആശംസിച്ചു പോലും ഇല്ല എന്ന് ആരാധകർ അഭിപ്രായപ്പെടുന്നു. എന്നാൽ മറ്റൊരു വിഭാഗം ആളുകൾ ബാലയെ പിന്തുണച്ചു രംഗത്തെത്തിയിട്ടുണ്ട്. സമൂഹമാധ്യമങ്ങളിലൂടെ പിറന്നാൾ ആശംസ അറിയിച്ചാൽ മാത്രമേ മകളുടെ പിറന്നാൾ ഓർമ്മയുണ്ടാവു എന്നുണ്ടോ, ബാല ചിലപ്പോൾ ഫോണിൽ വിളിച്ച് വിഷ് ചെയ്തിട്ടുണ്ടാകും എന്ന് ബാലയെ പിന്തുണക്കുന്നവർ കമന്റുകൾ പങ്കുവെച്ചു.