Movlog

Movie Express

ആരാണെന്ന് മനസ്സിലായോ ? മലയാള സിനിമയിൽ ഈ പത്താം ക്ലാസ്സ്കാരി ഒരു നായികയായിരുന്നു

അക്ഷ പർദാസനി എന്ന പേര് കേട്ടാൽ ഒരു പക്ഷേ മലയാളികൾക്ക് പരിചിതമായിരിക്കില്ല. എന്നാൽ “ഗോൾ” എന്ന സിനിമയിലെ നായികയെ മലയാളികൾ മറക്കാനിടയില്ല. മുംബൈ സ്വദേശിയായ അക്ഷ, 2007ൽ പുറത്തിറങ്ങിയ “ഗോൾ” എന്ന ചിത്രത്തിലൂടെയാണ് അഭിനയ രംഗത്തേക്ക് ചുവടുവെയ്ക്കുന്നത്. ഈ സിനിമയിൽ ഡബ്ബ് ചെയ്തതും അക്ഷ തന്നെയാണ് എന്നത് ശ്രദ്ധേയമാണ്. പത്താം ക്ലാസിൽ പഠിക്കുമ്പോഴായിരുന്നു അക്ഷ നായികയായി മലയാള സിനിമയിൽ അഭിനയിച്ചത്. സിനിമയ്ക്ക് പുറമേ മോഡലിംഗിലും വളരെ സജീവമായിരുന്ന താരം മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക് തുടങ്ങിയ തെന്നിന്ത്യൻ ഭാഷകളിലും ബോളിവുഡ് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

16 സിനിമകളിൽ അഭിനയിച്ചിട്ടുള്ള അക്ഷ ഹിന്ദിയിൽ രണ്ട് വെബ്സീരീസിലും അടുത്തിടെ അഭിനയിച്ചിട്ടുണ്ട്. തുടരെ ഉണ്ടായ പരാജയങ്ങൾ കാരണം സിനിമയിൽ മികച്ച അവസരങ്ങൾ ലഭിക്കാതായതോടെ അഭിനയ ജീവിതത്തിൽ നിന്നും വിട്ടുനിൽക്കുകയായിരുന്നു താരം. പിന്നീട് ഒരു നീണ്ട ഇടവേളയ്ക്കു ശേഷം സിനിമയിലേക്ക് തിരിച്ചു വന്ന താരം വളരെ ശക്തമായ കഥാപാത്രങ്ങളാണ് ഇപ്പോൾ ചെയ്യുന്നത്. എട്ടാം ക്ലാസിൽ പഠിക്കുമ്പോഴായിരുന്നു അക്ഷ മോഡലിങ്ങിൽ ചുവടുവെക്കുന്നത്. 75 ഓളം പരസ്യങ്ങളിൽ അഭിനയിച്ചിട്ടുള്ള താരം “ഗോൾ” എന്ന സിനിമയിലൂടെയാണ് അഭിനയരംഗത്തേക്ക് ചുവട് വെച്ചത്.

Click to comment

You must be logged in to post a comment Login

Leave a Reply

To Top