Movlog

Faith

ഭാര്യ ഷീബയുടെ വിയോഗം തളർത്തി ! 13 വയസുകാരി മകളെ തനിച്ചാക്കി നൗഷാദും യാത്രയായപ്പോൾ സങ്കടം താങ്ങാകാതെ തിരുവല്ലക്കാർ !

പാചകലോകത്തും സിനിമ ലോകത്തും ഇഷ്ടക്കാർ ഏറെ. പറ്റുന്ന ആളുകൾക്കെല്ലാം സഹായം ചെയ്തു കൊടുത്തിരുന്ന ഒരു നല്ല മനുഷ്യൻ ആയിരുന്നു നൗഷാദ്. പ്രളയകാലത്ത് എത്രയോ ജനങ്ങൾ നൗഷാദിന്റെ സ്നേഹം അറിഞ്ഞിരിക്കുന്നു. മലയാള സിനിമ മേഖലയിലേക്ക് നൗഷാദ് തന്ന ഏറ്റവും മികച്ച ഒരു സിനിമയാണ് മമ്മുക്ക നായകൻ ആയി എത്തിയ കാഴ്ച. ചിത്രം മികച്ച വിജയമാവുകയും, കുടുംബപ്രേക്ഷകരുടെ ഹൃദയം കീഴടക്കുകയും ചെയ്തു. അന്ന് മലയാളസിനിമയ്ക്ക് ലഭിച്ച മികച്ച ഒരു സംവിധയകാൻ ആയ ബ്ലെസ്സിയെ കൈപിടിച്ചു മലയാള സിനിമയിൽ എത്തിച്ചതും അദ്ദേഹം ആയിരുന്നു.

പാചകലോകത്ത് ഒട്ടനവധി മാറ്റങ്ങൾ കൊണ്ടുവന്ന വ്യക്തിത്വം ആയിരുന്നു അദ്ദേഹത്തിന്റെ. മലയാളികൾക്ക് പ്രിയങ്കരനായ അദ്ദേഹം ചെയ്ത നിരവധി കുക്കിങ് വീഡിയോകൾ ഇന്ന് യൂട്യൂബ്ൽ കാണുന്ന വീഡിയോസിനേക്കാൾ വലിയ അളവിൽ ആളുകളിലേക്ക് എത്തിയിരുന്നു. ഉദര നട്ടെല്ല് സംബന്ധമായ രോഗങ്ങളുമായി കഴിഞ്ഞ കുറച്ചു വർഷങ്ങളായി അദ്ദേഹം ബുദ്ധിമുട്ടിലായിരുന്നു. കാറ്ററിങ് രംഗത്ത് തനത് സ്ഥാനം പിടിച്ചെടുത്ത അദ്ദേഹം ആയിരത്തിലധികം വിവാഹങ്ങൾക്ക് ഭക്ഷണം ഒരുക്കിയിട്ടുണ്ട്. കുടുംബത്തിന്റെ വലിയ പിന്തുണ അദ്ദേഹത്തിന് എന്നും ഉണ്ടായിരുന്നു എന്ന് പറയാം.

അസൂഖം മൂലം വേദനകൾ അനുഭവിച്ചപ്പോഴും താങ്ങായി നിന്നത് പ്രിയ തോഴി ഷീബ ആയിരുന്നു. എന്നാൽ അപ്രതീക്ഷിതമായി ഹൃദയഗാതം മൂലം രണ്ടാഴ്ച മുൻപ് വിട്ടു പിരിഞ്ഞ ഭാര്യ ഷീബയുടെ വിയോഗവും നൗഷാദിനെ തളർത്തുകയായിരുന്നു.വളരെ സൗമ്യനായ അദ്ദേഹത്തിന്റെ പുഞ്ചിരിയും അവതരണവും ആണ് അദ്ദേഹത്തെ വ്യത്യസ്തനാക്കിയത്. പതിമൂന്നു വയസ്സുകാരിയായ നഷ്വ ആണ് നൗഷാദിനും ഷീബയ്ക്കും ഉള്ളത്. മകളെ ഓർത്ത് അവസാന ഘട്ടത്തിൽ വല്ലാതെ സങ്കടപ്പെട്ടിരുന്നു അദ്ദേഹം. ഉമ്മയുടെ വിയോഗത്തിൽ തളർന്ന കുടുംബം ഉപ്പയുടെ തിരിച്ചുവരവ് ആഗ്രഹിച്ചിരുന്നു. എന്നാൽ ഇന്ന് കാലത്ത് എട്ടരയോടെ വെന്റിലേറ്റർ ന്റെ സഹായത്തോടെ ജീവൻ നിലനിർത്തിയിരുന്ന നൗഷാദ് എല്ലാവരെയും വിട്ടു പിരിയുകയായിരുന്നു.

Click to comment

You must be logged in to post a comment Login

Leave a Reply

To Top