Movlog

Faith

കണ്ണൂർ ആർ ടി ഒ ഓഫീസിൽ നാടകീയ രംഗങ്ങൾ ! എംവിഡി ക്കും സി ഐ ക്കും പറയാനുള്ളത് ഇതാണ് – വരാനിരിക്കുന്നത് വമ്പൻ നടപടി

താരങ്ങളും സമൂഹത്തിലെ പ്രമുഖരും ആസ്വദിച്ചിരുന്ന കാരവൻ ജീവിതം സാധാരണക്കാർക്കും സാധ്യമാണെന്ന് കാണിച്ച സഹോദരങ്ങളാണ് എബിനും ലിബിനും. പഴയ ഓമ്നി വാനിൽ സോളാർ അടക്കമുള്ള സൗകര്യങ്ങൾ ഒരുക്കി രാജ്യത്തെ പല സ്ഥലങ്ങളിലാണ് ഈ സഹോദരന്മാർ യാത്ര ചെയ്തത്. രണ്ടുപേർക്ക് കിടക്കാനുള്ള കിടപ്പുമുറിയും, പാചകം ചെയ്യാനുള്ള സൗകര്യവും, ശുചിമുറിയും അടക്കമുള്ള കാരവൻ ഒരുക്കി ഉള്ള യാത്രകൾ ഒരുപാട് സാധാരണക്കാർക്ക് ആണ് പ്രചോദനം നൽകിയത്. വിദേശ രാജ്യങ്ങളിൽ എത്രയോ കാലം മുമ്പ് സർവസാധാരണമായിട്ടുള്ള വാൻ ലൈവ് സാധാരണക്കാർക്കും സാധിക്കുമെന്ന് ഈ സഹോദരങ്ങൾ തെളിയിച്ചു. കണ്ണൂർ സ്വദേശികളായ ഈ ബുൾ ജെറ്റ് സഹോദരന്മാരെ വാർത്തകളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാവുന്നത്.

കണ്ണൂർ ആർടിഒ ഓഫീസിൽ മുമ്പിലുള്ള നാടകീയ രംഗങ്ങളുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. ഇ ബുൾ ജെറ്റിന് എതിരെയുള്ള പ്രചരണങ്ങൾ വ്യാജമാണെന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് പറഞ്ഞ് ലിബിൻ ലൈവിൽ എത്തിയതും ശ്രദ്ധേയമായിരുന്നു. നിയമ ലംഘനങ്ങളുടെ പേരിൽ കഴിഞ്ഞ ദിവസമായിരുന്നു ഈ ബുൾ ജെറ്റ് യൂട്യൂബർമാരുടെ നെപ്പോളിയൻ എന്ന വാഹനം കണ്ണൂർ ആർടിഒ കസ്റ്റഡിയിലെടുത്തത്. ഇതിനെത്തുടർന്ന് എബിനും ലിബിനും കണ്ണൂർ ആർടിഒ ഓഫീസിൽ എത്തുകയായിരുന്നു. ഇവരെ കാണുവാനായി ആരാധകർ എത്തിയതോടെ ഓഫീസിലെ പ്രവർത്തനങ്ങൾ മടങ്ങുകയായിരുന്നു. ഇത് കൂടാതെ കോവിഡ് പ്രോട്ടോകോൾ ലംഘനവും ചുമത്തി ടൗൺ പോലീസ് ഇരുവരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.

വാഹനം ഡിസൈൻ ചെയ്തതിന്റെ പേരിൽ ഒരു തെറ്റും ചെയ്യാത്ത ഇവർക്കെതിരെ വ്യാജപ്രചരണങ്ങൾ ആണ് എംവിഡി മാധ്യമങ്ങളെ അറിയിക്കുന്നത് എന്ന് ലൈവിൽ എത്തിയ ലിബിൻ പറഞ്ഞിരുന്നു. പത്രപ്രവർത്തകരായ ഇവർക്ക് നേരെയുള്ള പോലീസിന്റെ പ്രവർത്തിയെ വിമർശിച്ചു നിരവധി പേരാണ് രംഗത്തെത്തിയത്. ഇന്ത്യയിൽ ഒരുപാട് പ്രദേശങ്ങളിൽ യാത്ര ചെയ്തിട്ടുള്ള ഇവർക്ക് അന്യ സംസ്ഥാനങ്ങളിലും ഒരുപാട് പിന്തുണയാണ് ലഭിക്കുന്നത്. എന്നാൽ ജന്മനാടായ കേരളം തങ്ങളെ വഞ്ചിച്ചുവെന്ന് ലിബിൻ വികാരാധീനനായി. വാഹനത്തിന്റെ നികുതി അടച്ചതിലുള്ള ചില പ്രശ്നങ്ങളും നിയമപരമല്ലാത്ത രൂപമാറ്റങ്ങൾ കാരണം ആണ് ഇവർക്കെതിരെ മോട്ടോർ വാഹന വകുപ്പ് കേസ് എടുത്തത്.

ഇതുപോലുള്ള വാഹനങ്ങൾ നിരത്തിൽ ഓടുമ്പോൾ മറ്റു വാഹനങ്ങൾക്കും അപകടങ്ങാൻ ഉണ്ടാകും എന്ന് മോട്ടോർ വാഹന വകുപ്പ് വ്യക്തമാക്കി. നിയമത്തിന്റെ അജ്ഞതയിൽ ആർ ടി ഓഫീസിലെത്തി പ്രശ്നമുണ്ടാക്കിയതിനെ തുടർന്ന് ആണ് യൂട്യൂബർമാർക്ക് എതിരെ നടപടി എടുക്കേണ്ടി വന്നത്. നെപ്പോളിയൻ എന്ന വണ്ടി അവർ തന്നെ ആയിരുന്നു ഓഫീസിൽ എത്തിച്ചത് എന്നും ഇന്ന് നടന്ന രംഗങ്ങൾ എല്ലാം അവർ ഒരുക്കിയ നാടകത്തിന്റെ ഭാഗമാണെന്നും ആർ ടി ഓഫീസിലെ ഉദ്യോഗസ്ഥൻ പറയുന്നു. ഇത് പോലെ ആരാധക പിന്തുണയുണ്ടെങ്കിൽ നിയമം ലംഘിച്ചാലും പ്രശ്നമില്ല എന്ന തെറ്റായ സന്ദേശം ആണ് ഇവർ സമൂഹത്തിന് നൽകുന്നത് എന്നും നിയമം ലംഘിച്ചുള്ള ഒരു പ്രവർത്തിയും മോട്ടോർ വെഹിക്കൾ വകുപ്പിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല എന്നും ഉദ്യോഗസ്ഥൻ വ്യക്തമാക്കി.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top