Movlog

Faith

അപകടം നടന്ന സ്ഥലത്ത് വെച്ച് തന്നെ കൂട്ടുകാരി മരിച്ചു ! തമിഴ് നടി യാഷിക ആനന്ദിന്റെ ആരോഗ്യ സ്ഥിതി അതീവ ഗുരുതരം

ഇൻസ്റ്റാഗ്രാമിൽ മോഡലായി തിളങ്ങി പിന്നീട് അഭിനയത്തിലേക്ക് കടന്നു വന്ന താരമായിരുന്നു യാഷിക ആനന്ദ്. “ഇനിമെയ് ഇപ്പടി താൻ” എന്ന ചിത്രത്തിൽ നായികയായി അരങ്ങേറ്റം കുറിക്കുമ്പോൾ 14 വയസ്സു മാത്രമായിരുന്നു യാഷികയുടെ പ്രായം. 2016 പുറത്തിറങ്ങിയ “കാവലായ് വേണ്ടം “എന്ന ചിത്രമായിരുന്നു തീയേറ്ററിൽ പുറത്തിറങ്ങിയ യാഷികയുടെ ആദ്യത്തെ ചിത്രം. “ധ്രുവങ്ങൾ പതിനാറ്” എന്ന ചിത്രത്തിലൂടെയായിരുന്നു താരം ശ്രദ്ധേയമായത്. പിന്നീട് നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുള്ള താരം ബിഗ് ബോസ് തമിഴ് എന്ന റിയാലിറ്റി ഷോയിലൂടെ മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുകയായിരുന്നു.

കമൽഹാസൻ അവതരിപ്പിക്കുന്ന ബിഗ് ബോസ് തമിഴിലെ രണ്ടാം സീസണിൽ ആയിരുന്നു യാഷിക പങ്കെടുത്തത്. 98 ദിവസം വരെ മികച്ച പ്രകടനം കാഴ്ചവെച്ച യാഷിക അഞ്ചാം സ്ഥാനം നേടി ബിഗ്ബോസിൽ നിന്നും പുറത്താവുകയായിരുന്നു. യോഗി ബാബു ആദ്യമായി നായകൻ ആകുന്ന “സോംബി” എന്ന ആനിമേഷൻ ചിത്രത്തിൽ പ്രധാന വേഷം അവതരിപ്പിക്കുന്നതും യാഷികയാണ്. ഇപ്പോഴിതാ വാഹനാപകടത്തെ തുടർന്ന് താരത്തിന് ഗുരുതരമായി പരിക്കേറ്റിരിക്കുകയാണ് എന്ന വാർത്തകളാണ് പുറത്തുവരുന്നത്.

യാഷികയും സുഹൃത്തുക്കളും സഞ്ചരിച്ചിരുന്ന വാഹനം നിയന്ത്രണംവിട്ട് ഡിവൈഡറിലേക്ക് കൊണ്ടിടിക്കുകയായിരുന്നു. സംഭവസ്ഥലത്ത് വെച്ച് യാഷികയുടെ ഒരു സുഹൃത്ത് മരണമടഞ്ഞു. ജൂലൈ 24ന് പുലർച്ചെ മഹാബലിപുരത്ത് വെച്ചായിരുന്നു അപകടം സംഭവിച്ചത്. മൂന്നു സുഹൃത്തുക്കളും താരങ്ങളും ഉൾപ്പെടെ നാല് പേരായിരുന്നു വാഹനത്തിൽ സഞ്ചരിച്ചിരുന്നത്. അപകടമുണ്ടായ ഉടൻ തന്നെ താരത്തിനെയും സുഹൃത്തുക്കളെയും ആശുപത്രിയിലെത്തിച്ചെങ്കിലും കൂട്ടത്തിൽ ഒരു സുഹൃത്തിന്റെ ജീവൻ രക്ഷിക്കാനായില്ല. അമേരിക്കയിൽ എൻജിനീയറായി ജോലി ചെയ്യുന്ന ഹൈദരാബാദ് സ്വദേശി ഭാവനിയാണ് അപകടത്തിൽ മരണപ്പെട്ടത്. ഗുരുതരമായ പരിക്കുകളേറ്റ താരത്തിന്റെ സ്ഥിതി അതീവ ഗുരുതരമായതിനാൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുകയാണ് ഇപ്പോഴും. യാഷിക എത്രയും പെട്ടെന്ന് സുഖം പ്രാപിച്ചു മടങ്ങി എത്തണം എന്ന പ്രാർത്ഥനയോടെ കാത്തിരിക്കുകയാണ് ആരാധകർ. “ഓടവും മുടിയാതെ ഒടുക്കവും മുടിയാതെ” എന്ന ചിത്രത്തിൽ അഭിനയിച്ചു കൊണ്ടിരിക്കുകയായിരുന്നു യാഷിക.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top