Movlog

Movie Express

കുടുംബത്തോടൊപ്പം വിവാഹാഘോഷത്തിൽ തിളങ്ങി നസ്രിയ.

ബാലതാരമായി മലയാള സിനിമയിലേക്ക് എത്തി പിന്നീട് തെന്നിന്ത്യൻ പ്രേക്ഷകരുടെ ഇഷ്ട നായികയായി മാറിയ താരമാണ് നസ്രിയ നാസിം. ബ്ലെസി സംവിധാനം ചെയ്ത “പളുങ്ക് ” എന്ന ചിത്രത്തിലൂടെ മമ്മൂട്ടിയുടെ മകളായി അഭിനയരംഗത്തെത്തിയ താരം പിന്നീട് നിരവധി ചിത്രങ്ങളിൽ തിളങ്ങി. അഭിനയമികവും സൗന്ദര്യവും കൊണ്ട് മലയാളത്തിലും തമിഴിലും മികച്ച പ്രകടനം കാഴ്ചവച്ച താരം വളരെ ചുരുങ്ങിയ കാലം കൊണ്ടാണ് ഇന്ന് നേടിയ താരപദവി കരസ്ഥമാക്കിയത്. മലയാള സിനിമയിലെ യുവതാരനിരയിൽ ശ്രദ്ധേയനായ ഫഹദ് ഫാസിലിനെ വിവാഹം കഴിച്ച നസ്രിയ നാസിം കുറച്ച് കാലത്തേക്ക് അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുകയായിരുന്നു.

നാലു വർഷത്തെ ഇടവേളയ്ക്കു ശേഷം “കൂടെ” എന്ന സിനിമയിലൂടെ തിരിച്ചുവരവ് നടത്തിയ നസ്രിയ ഇനി തെലുങ്ക് സിനിമയിലേക്ക് ചുവടു വയ്ക്കാൻ ഒരുങ്ങുകയാണ്. നാനി നായകനാകുന്ന ഏറ്റവും പുതിയ തെലുങ്ക് ചിത്രത്തിൽ നസ്രിയ ആണ് നായിക. ഇപ്പോഴിതാ തന്റെ സഹോദരന്റെ വിവാഹ ആഘോഷത്തിൽ പങ്കെടുക്കുന്ന നസ്രിയയുടെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ലെഹെങ്കയിൽ അതീവ സുന്ദരിയായിട്ടാണ് താരം ഹൽദി ആഘോഷത്തിൽ തിളങ്ങിയത്. നസ്രിയ തന്നെയാണ് തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ ചിത്രങ്ങൾ പങ്കുവെച്ചത്. നസ്രിയക്കൊപ്പം അനിയൻ നവീനും ഉണ്ട്.

സമൂഹമാധ്യമങ്ങളിൽ വളരെ സജീവമായിട്ടുള്ള താരം തന്റെ വിശേഷങ്ങളും വീഡിയോകളും എല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. അനിയൻ നവീനുമൊത്ത് നസ്രിയ പങ്കു വെക്കുന്ന വീഡിയോകൾ എല്ലാം നിമിഷ നേരം കൊണ്ട് താനെന്ന വൈറൽ ആവാറുണ്ട്. വിവാഹത്തിന് ശേഷം തിരിച്ചുവരവ് നടത്തിയ നസ്രിയ അഭിനയത്തിന് പുറമെ നിർമാതാവിന്റെ തൊപ്പി കൂടി അണിഞ്ഞിരിക്കുകയാണ്. കുടുംബത്തോടൊപ്പം വിവാഹാഘോഷങ്ങളിൽ മുഴുകുന്ന നസ്രിയയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പോൾ ആരാധകർ ഏറ്റെടുക്കുന്നത്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top