Movlog

Film News

വിവാഹശേഷം നടിമാർ അങ്ങനെ ചെയ്യുന്നത് അവരുടെ വ്യക്തിപരമായ കാര്യമാണ് ,പ്രവീണ.

ബിഗ്‌സ്‌ക്രീനിലും മിനി സ്‌ക്രീനിലും ഒരു പോലെ തിളങ്ങി നിന്ന ഒരാളാണ്  നടി പ്രവീണ. നിരവധി സിനിമകളിൽ നായകയായും സഹനടിയായും ഒക്കെ വേഷമിട്ട പ്രവീണ സീരിയൽ രംഗത്താണ് കൂടുതലും തിളങ്ങിയത്. ഇപ്പോഴിതാ രണ്ടര പതിറ്റാണ്ടിന് മുകളിലുള്ള അഭിനയ ജീവിതം പൂർത്തിയാക്കിയതിന്റെ സന്തോഷത്തിലാണ് നടി. സുമേഷ് ആൻഡ് രമേശ് എന്ന ചിത്രത്തിൽ അഭിനയിക്കുകയാണ് പ്രവീണയിപ്പോൾ . അതേ സമയം നായികയിൽ നിന്നും അമ്മ വേഷങ്ങളിലേക്ക് കൂടി ചുവടുമാറിയ പ്രവീണ ഇപ്പോൾ തമിഴിലും അഭിനയിച്ച് കൊണ്ടിരിക്കുകയാണ്. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന സിനിമയ്ക്ക് ശേഷം അതുപോലെ പ്രധാന്യമുള്ളൊരു വേഷമാണ് ഈ ചിത്രത്തിലേതെന്ന് നടി പറയുന്നു. മാത്രമല്ല വിവാഹശേഷം അഭിനയം നിർത്തുന്ന നടിമാരെ കുറിച്ചും ആദ്യമായി നസ്രിയയുടെ അമ്മയായി വേഷമിട്ടതിനെ  കുറിച്ചൊക്കെ പ്രവീണ തുറന്നു പറയുകയാണിപ്പോൾ. കേരള കൗമുദിയ്ക്ക് നൽകിയ അഭിമുഖത്തിലൂടെയായിരുന്നു നടിയുടെ തുറന്നു പറച്ചിൽ. ചെന്നൈയിലാണ് ഇപ്പോൾ താൻ. രണ്ട് തമിഴ് സിനിമകളുടെ വർക്ക് നടക്കുന്നു. അതിന്റെ ആവശ്യമായി വന്നതാണ്. ഒരു telungu വെബ് സീരിസും ഇപ്പോൾ  ചെയ്യുന്നുണ്ട്. ബഹുബലിയുടെ പ്രൊഡക്ഷൻ  കമ്പനിയായ ആർക്ക മീഡിയ ഒരുക്കുന്ന വലിയ പ്രൊജക്റ്റാണിത്.  ശരത് കുമാറിന്റെ   ജോഡിയായാണ് താൻ  അഭിനയിക്കുന്നത് എന്നും, പ്രവീണ പറയുന്നു. ബാംഗ്ലൂർ ഡേയ്‌സിൽ നസ്രിയയുടെ അമ്മ വേഷമാണ് താൻ  ആദ്യമായി ചെയ്ത അമ്മ വേഷം. തുടർച്ചയായി അമ്മ വേഷങ്ങൾ ക്ലിക്ക് ആയാൽ പിന്നെ വരുന്ന മിക്ക വേഷങ്ങളും അങ്ങനെയായിരിക്കും. അല്ലാതെ അത്തരത്തിലുള്ള കഥാപാത്രങ്ങൾ നോക്കി തിരഞ്ഞെടുക്കുന്നതല്ല താനെന്നും, തമിഴിൽ ധീരൻ എന്ന ചിത്രത്തിൽ കാർത്തിയുടെ അമ്മ വേഷം ചെയ്ത കാര്യവും പ്രവീണ പറഞ്ഞു. ഇപ്പോഴുള്ള വയസിനെക്കാൾ കൂടുതൽ പ്രായമുള്ള കഥാപാത്രങ്ങളാണ് താൻ  അധികവും ചെയ്യുന്നത്. പിന്നെ തുള്ളിച്ചാടി നടന്നിരുന്ന മനോഭാവം മാറി. കുറച്ച് കൂടെ പക്വതയോടെ കാര്യങ്ങൾ കാണാൻ തുടങ്ങി. ഓരോ കഥാപാത്രങ്ങളും നമ്മുടെ ജീവിതത്തിൽ ചെറിയ രീതിയിലാണെങ്കിലും സ്വാധീനം ചെലുത്തുമെന്ന് ാേന്നിയിട്ടുണ്ട്.

ഇപ്പോൾ തുടർച്ചയായി അമ്മ വേഷങ്ങൾ താൻ ചെയ്യുന്നതെന്ന് നദി തുറന്നു പറഞ്ഞു . ഒരു പരിധി വരെ അമ്മയുടെ ഫിലീംഗ്‌സ് നമ്മളിൽ കാണും. വിവാഹശേഷം നടിമാർ അഭിനയത്തിൽ നിന്നും അപ്രതീക്ഷിതമാവുന്നത് അവരുടെ വ്യക്തിപരമായ തീരുമാനങ്ങൾ കൊണ്ടാണ്. ഒത്തിരിപേർ വിവാഹശേഷം കൂടുതൽ ജീവിതത്തിന്റെ ഉത്തരവാദിത്വങ്ങളിലേക്ക് കയറുകയാണ്. സിനിമ എന്നത് ഒരു ഓഫീസിൽ പോവുന്ന ജോലി അല്ല.  അതിനാൽ പല സ്ഥലങ്ങളിലേക്കും യാത്ര ചെയ്യേണ്ടതായി ഒക്കെ വരും. ചില ഉത്തരവാദിത്തങ്ങൾ മാറ്റി വെക്കേണ്ടി വരും. അതെല്ലാം സാധിക്കുമെന്ന് ഉറപ്പുണ്ടെങ്കിലെ നമുക്ക് സിനിമയിലേക്ക്  തിരിച്ച് വരാൻ കഴിയുകയുള്ളു. കുടുംബ ജീവിതം ഒരിക്കലും അഭിനയ ജീവിതത്തിന് തടസമായ കാര്യമല്ല. അതെല്ലം തികച്ചും വ്യക്തിപരമായ തീരുമാനങ്ങളാണ് എന്നും പ്രവീണ തുറന്നു പറഞ്ഞു. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രത്തിലെ വാസന്തി, അഗ്‌നിസാക്ഷിയിലെ തങ്കം, സ്വർണത്തിലെ രാധ അടൂർ ഗോപാലകൃഷ്ണൻ സാറിന്റെ ഒരു പെണ്ണും രണ്ടാണും എന്ന ചിത്രത്തിലെ പങ്കിയമ്മ പിന്നെ ഇപ്പോൾ ചെയ്ത സുമേഷ് ആൻഡ് രമേശിലെ ഉഷ. ഒരുപാട് കഥാപാത്രങ്ങൾ ചെയ്തിട്ടുണ്ടെങ്കിലും ഇത്രയും കഥാപാത്രങ്ങളാണ് ഏറ്റവും പ്രിയപ്പെട്ടതെന്ന് പ്രവീണ വ്യക്തമാക്കുന്നു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top