Movlog

Movie Express

വിവാഹവേഷത്തിൽ ഡെയ്‌നും മീനാക്ഷിയും…വിവാഹിതരായോ എന്ന് ആരാധകർ…

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരക ജോഡികളാണ് ഡെയ്‌നും മീനാക്ഷിയും. മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്യുന്ന “ഉടൻ പണം” എന്ന പരിപാടിയുടെ മൂന്നാം സീസണിലാണ് ഇരുവരും അവതാരകരായി എത്തിയത്. ആദ്യ രണ്ടു സീസണുകളുടെ മികച്ച വിജയത്തിന് ശേഷം മൂന്നാം സീസൺ വിജയകരമായി മുന്നേറുന്നതിന് പ്രധാന പങ്ക് ഇവരുടെ അവതരണം തന്നെയാണ്. മികച്ച അവതരണം ആണ് ഷോയിൽ ഇരുവരും കാഴ്ചവയ്ക്കുന്നത്. നർമം കലർന്ന സ്വാഭാവികമായ അവതരണശൈലിയും സിനിമ കഥാപാത്രങ്ങളുടെ വേഷ പകർച്ചയിലൂടെ എത്തി പ്രേക്ഷകരെ രസിപ്പിക്കുകയും ചെയ്യുന്ന ഇവരെ ഇരുകൈയും നീട്ടി സ്വീകരിച്ചിരിക്കുകയാണ് പ്രേക്ഷകർ. ഇതോടെ “ഉടൻ പണം”ത്തിന്റെ മൂന്നാം സീസണും ഗംഭീര വിജയം ആവുകയായിരുന്നു.

ഡീഡീ എന്നും മീനു എന്നുമാണ് സ്നേഹത്തോടെ അവരെ പ്രേക്ഷകർ വിളിക്കുന്നത്. സ്ക്രീനിലെ ഇവരുടെ കെമിസ്ട്രി കണ്ടിട്ട് ഇവർ പ്രണയത്തിലാണോ എന്ന് പലപ്പോഴും ആരാധകർക്ക് തോന്നിയിട്ടുണ്ടെങ്കിലും ഇവർ നല്ല സുഹൃത്തുക്കൾ മാത്രമാണെന്ന് ഒരേ സ്വരത്തിൽ പറയാറുണ്ട്. ഈയടുത്തിടെ ഇവർ നടത്തിയ ഒരു ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ഇതോടെ ആരാധകരുടെ സംശയം വീണ്ടും ഉയരുകയായിരുന്നു. വനിതയുടെ മാഗസിൻ കവർ ഫോട്ടോയ്ക്ക് വേണ്ടിയുള്ള ഫോട്ടോഷൂട്ട് ആയിരുന്നു അത്.

ഫോട്ടോഷൂട്ടിന്റെ വീഡിയോയും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ പങ്കു വെച്ചതോടെ ആരാധകർ അത് ഏറ്റെടുക്കുകയായിരുന്നു . പ്രണയ വാർത്തകൾ സമൂഹമാധ്യമങ്ങളിൽ തരംഗം ആകുന്നതിനു പിന്നാലെയാണ് ഇവരുടെ വിവാഹചിത്രങ്ങൾ ഇടം പിടിക്കുന്നത്.ഇത്രയും കാലം പ്രണയത്തിലാണ് സുഹൃത്തുക്കൾ മാത്രം ആണെന്ന് പറഞ്ഞ ഇവരുടെ വിവാഹ വേഷത്തിൽ നിൽക്കുന്ന ചിത്രങ്ങൾ ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. ഇത് വീണ്ടും ഒരു ഫോട്ടോഷൂട്ട് ആണോ അതോ ഏതെങ്കിലും പരിപാടിയുടെ പ്രൊമോഷന് വേണ്ടിയാണോ എന്ന ചോദ്യങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ഉയരുന്നത്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top